Friday, 29 November 2013

പ്ലീനത്തിന് രാധാകൃഷ്ണന്റെ പരസ്യം നല്‍കിയത് ശരിയായില്ല: വി.എസ്‌


കൊച്ചി: സിപിഎം പ്ലീനത്തിന് പാലക്കാട്ടെ വ്യവസായി വി.എം രാധാകൃഷ്ണന്റെ പരസ്യംനല്‍കിയത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

പ്ലീനം നടക്കുന്ന ദിവസംതന്നെ ഈ പരസ്യം നല്‍കിയത് അവമതിപ്പുണ്ടാക്കിയതായും പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്ലീനത്തിന്റെ സമാപന സമ്മേളനത്തിന് നില്‍ക്കാതെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയ വി.എസ് ട്രെയിനില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു.

എളമരം കരീമിനെതിരായ ഭൂമി തട്ടിപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്വേഷിക്കട്ടെയെന്നായിരുന്നു വി.എസിന്റെ മറുപടി.
Comment ; പ്ലീനത്തിനു മുമ്പേ വിഭാഗിയത പൂര്ണമായും അവസാനിച്ചതാണ്. ഇത് പുതിയത്..
-K A Solaman 

Thursday, 28 November 2013

ഗണേഷിനെ മന്ത്രിസഭയിലെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി: വേണുഗോപാലന്‍ നായര്‍









തിരുവനന്തപുരം: ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി കേരളാ കോണ്‍ഗ്രസ് ബി നേതാവ് വേണുഗോപാലന്‍ നായര്‍ പറഞ്ഞു. അടുത്ത മാസം സത്യപ്രതിജ്ഞാ ചടങ്ങ് നടത്താമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് വേണുഗോപാലന്‍ നായര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മന്ത്രിസ്ഥാനം തിരിച്ചു ലഭിക്കാത്ത പശ്ചാത്തലത്തില്‍ ഗണേഷ്‌കുമാര്‍ കഴിഞ്ഞ മാസം എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ സന്നദ്ധത അറിയിച്ച് പാര്‍ട്ടി ചെയര്‍മാന് കത്ത് നല്‍കിയിരുന്നു.
അതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി നീക്കാന്‍ മുഖ്യമന്ത്രി ഗണേഷ്‌കുമാറിനെ മന്ത്രിസഭയിലെടുക്കാനുള്ള തീരുമാനമെടുത്തായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതിനെത്തുടര്‍ന്ന് തീരുമാനം മാറ്റി. ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി പിന്നീട് പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാമെന്ന് ധാരണയുണ്ടായിരുന്നതായാണ് രാജിവാര്‍ത്തയോട് ആര്‍ ബാലകൃഷ്ണപിള്ള പ്രതികരിച്ചത്. മന്ത്രിയാക്കാമെന്ന ധാരണ യുഡിഎഫും ഗണേഷ് കുമാറും തമ്മിലുണ്ടായിരുന്നതായും അത് പാലിക്കാത്തതില്‍ ഗണേഷിന് പ്രയാസമുണ്ടെന്നും ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണ് ഗണേഷ് കുമാറിന് നേരത്തെ മന്ത്രിസ്ഥാനം രാജിവേക്കേണ്ടിവന്നത്.
Comment കുറുപ്പിന്റെ ഉറപ്പിനെ ഇപ്പോൾ ഉമ്മന്റെ ഉറപ്പു എന്നാണ് വിളിക്കുന്നത്‌
k A Solaman

സര്‍ക്കാര്‍ കാലാവധി തികയ്ക്കും:കെ. എം മാണി








തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്ന് മന്ത്രി കെ. എം മാണി. ആടുന്ന സര്‍ക്കാരല്ല യുഡിഎഫിന്റേതെന്നും മാണി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 32 ശതമാനത്തില്‍ നിന്ന് 42 ശതമാനമാക്കി ഉയര്‍ത്തണമെന്നും മാണി ആവശ്യപ്പെട്ടു

Comment: അങ്ങോട്ട്‌ ചെന്നാൽ  കാലു തല്ലിയൊടി ക്കുമെന്നു അച്യു താനന്ദൻ പറഞ്ഞത് എറ്റു .
-കെ എ സോളമൻ 

Monday, 25 November 2013

ഓട്ടോറിക്ഷ, ഒപ്പം ടോയ്‌ലറ്റും


Photo

സ്റ്റേറ്റുകാറില്‍ പായുന്ന മന്ത്രി ഓട്ടോറിക്ഷ ഓടിക്കുന്നതു കണ്ട്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ അന്ധാളിപ്പുണ്ടായെന്ന്‌ തിരുവനന്തപുരം വാര്‍ത്ത. വാര്‍ത്തയിലെ മന്ത്രി, മത്സ്യമന്ത്രി ബാബുവാണ്‌. മത്സ്യമന്ത്രിയായിരിക്കെ അദ്ദേഹം എക്സൈസ്‌ മന്ത്രിയുമാണ്‌. എക്സൈസ്‌ വകുപ്പിനും മന്ത്രിക്കും ജനത്തെ അന്ധാളിപ്പിക്കലാണല്ലോ മുഖ്യവിനോദം.
അത്ഭുതം സംഭവിച്ചത്‌ മത്സ്യവിപണനതൊഴിലാളികള്‍ക്ക്‌ തീരദേശ വികസന കോര്‍പ്പറേഷന്‍ ഓ‍ട്ടോറിക്ഷാ വിതരണം ചെയ്തപ്പോഴാണ്‌. കേരളത്തിലെ തെരുവായ തെരുവെല്ലാം, മത്സ്യ വിപണന തൊഴിലാളികള്‍ എന്ന മീന്‍കച്ചവടക്കാര്‍ മീന്‍ചന്തയാക്കി നാറ്റിച്ചുകൊണ്ടിരിക്കുകയാണ്‌. നാറ്റിക്കാന്‍ ഇനിയും സ്ഥലം അവശേഷിക്കുന്നുണ്ടെങ്കില്‍ ഓട്ടോറിക്ഷയില്‍ പോയി നാറ്റിക്കട്ടെയെന്നതാണ്‌ തീരദേശ വികസന കോര്‍പ്പറേഷന്റെയും മത്സ്യമന്ത്രിയുടെയും തീരുമാനം. പണ്ട്‌ തിരുവിതാംകൂര്‍ രാജാവിന്റെ ഭരണകാലത്ത്‌ കേന്ദ്രീകൃതമായി ഡ്രയിനേജോടുകൂടി നടത്തിയിരുന്ന മത്സ്യമാര്‍ക്കറ്റുകളെല്ലാം പൊളിച്ചടുക്കി റോഡരികില്‍ സ്ഥാപിച്ചിരിക്കുകയാണ്‌ മത്സ്യവിപണന തൊഴിലാളികള്‍. കോളറാ പടര്‍ന്നുപിടിച്ച്‌ കൂട്ടമരണം സംഭവിക്കാന്‍ ഇതാണ്‌ എളുപ്പമാര്‍ഗം!
65-ാ‍ം ജന്മദിനം കുമരകത്ത്‌ ആഘോഷിക്കാന്‍ എത്തിയ രാജകുമാരനും രണ്ടാംഭാര്യ കാമില്ലാക്കും വഴിയൊരുക്കിയതിന്റെ പേരില്‍ കുച്ചൊന്നുമല്ല പോലീസിന്റെ തെറി ജനം കേട്ടത്‌. രാജാവിന്റെയും പത്നിയുടെയും ചേര്‍ത്തല-കുമരകം യാത്രയില്‍ റോഡരികില്‍ കണ്ട മത്സ്യസ്റ്റാളുകളുടെ എണ്ണം എടുത്തുരസിക്കുകയായിരുന്നു കാമില്ലായെന്ന്‌ ബ്രിട്ടണിലെ ‘ലണ്ടന്‍ ടൈംസ്‌’ റിപ്പോര്‍ട്ടുചെയ്യുന്നു. രണ്ടാംപത്നിയുടെ എണ്ണമെടുപ്പ്‌ ഒന്നാം പത്നി ഡയാന സ്വര്‍ഗത്തിലിരുന്ന്‌ കാണുന്നുണ്ടായിരുന്നുവെന്നും പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം സ്റ്റാളുകള്‍ 240 എന്ന്‌ കാമില്ലായും 239 എന്ന്‌ രാജാവിന്റെ മന്ത്രിയും. രണ്ട്‌ ദിവസം കുമരകം ‘ലേക്ക്‌ റിസോര്‍ട്ടില്‍’ താമസിച്ചു കൂട്ടി നോക്കിയിട്ടും പത്നിയുടെയും മന്ത്രിയുടെയും കണക്ക്‌ പൊരുത്തപ്പെടാത്തതില്‍ രാജകുമാരന്‍ അത്ഭുതപ്പെടുകയും ചെയ്തു. കൊളോണിയല്‍ ഉച്ചിഷ്ടം തിന്നു മതിയാകാത്തവരുടെ ദണ്ഡനമസ്കാരമാണ്‌ 2100 പോലീസിനെ മുന്നിലും പുറകിലും നിര്‍ത്തിയുള്ള രാജാവിന്റെ കുമരകം ഘോഷയാത്ര. ഈ മുടക്കിയ കാശൊന്നും രാജാവ്‌ തൊഴിലുചെയ്ത്‌ ഉണ്ടാക്കിയതെന്ന്‌ ആരും പറയില്ല. ജനിക്കുന്നെങ്കില്‍ രാജകുമാരനായി ജനിക്കണം. വഴിയരുകില്‍ നോക്കിനിന്ന്‌ തെറികേള്‍ക്കുന്നവനായി ജനിക്കരുത്‌.
മന്ത്രിയുടെ ഓട്ടോറിക്ഷാ പ്രകടനത്തില്‍ ജനത്തിനുണ്ടായ അന്ധാളിപ്പ്‌ ആദ്യത്തേതല്ല. സമാന അന്ധാളിപ്പുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്‌. മന്തിന്റെ ഗുളിക വിഴുങ്ങാന്‍ മടിച്ച ജനത്തെ ഗുളിക വിഴുങ്ങിക്കാണിച്ചുകൊണ്ട്‌ മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി അന്ധാളിപ്പിച്ചിട്ടുണ്ട്‌. ചെണ്ടകൊട്ട്‌ വശമില്ലാത്ത മുന്‍ ധനമന്ത്രി ടി.എം. തോമസ്‌ ഐസക്‌ ചെണ്ടക്കാരിയുടെ തോളത്ത്‌ തൂക്കിയ ചെണ്ടയില്‍ കൊട്ടി ചെണ്ടമേളം ഉദ്ഘാടനം ചെയ്തപ്പോള്‍ അന്ധാളിച്ച ജനത്തിന്റെ കാര്യം മറക്കാറായിട്ടില്ല. തെങ്ങുകയറ്റമറിയില്ലെങ്കിലും ആലപ്പുഴ-ചേര്‍ത്തല മുനിസിപ്പാലിറ്റികളിലെ വനിതാ ചെയര്‍പേഴ്സണ്‍മാര്‍ തെങ്ങില്‍ കയറി തെങ്ങുകയറ്റ പരിശീലനം ഉദ്ഘാടനം ചെയ്യുന്നത്‌ കണ്ട്‌ ജനം ഞെട്ടിയിട്ടുണ്ട്‌. പക്ഷെ എന്തുകൊണ്ടോ ഇ-ടോയ്‌ലറ്റിന്റെ ഉദ്ഘാടനത്തിന്‌ ഈവിധ ആവേശമൊന്നും കാണുന്നില്ല.
ഇ-ടോയ്‌ലറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ്‌ ചേര്‍ത്തലയില്‍ കഴിഞ്ഞിടെ ഉദ്ഘാടനം ചെയ്ത മൂന്നെണ്ണത്തിന്റെ കാര്യം ഓര്‍മ്മയില്‍ വന്നത്‌. പച്ചലൈറ്റും തെളിച്ചു വഴിയരുകില്‍ കാത്തുകിടക്കുന്നതല്ലാതെ മനുഷ്യരാരും കേറി രണ്ട്‌ രൂപ നിക്ഷേപിക്കുന്നില്ല. തെരുവുനായ്ക്കളില്‍ ചിലര്‍ ഇ-ടോയ്‌ലറ്റിന്റെ മൂലയില്‍ വല്ലപ്പോഴും പിന്‍കാലു പൊക്കി നില്‍ക്കാറുണ്ടെങ്കിലും പച്ചലൈറ്റു കെട്ട്‌ ചുവപ്പുലൈറ്റ്‌ തെളിയാറില്ല. രണ്ട്‌ രൂപ മുടക്കാന്‍ ഇല്ലാഞ്ഞിട്ടല്ല, കാര്യം നടത്തുന്നതിലെ ഫോര്‍മാലിറ്റീസ്‌ ഓര്‍ക്കുമ്പോഴാണ്‌ ജനത്തിന്‌ പേടി. അല്‍പം വൈകിപ്പോയാല്‍ കളക്ടര്‍, എക്സിക്യൂട്ടീവ്‌ മജിസ്ട്രേറ്റ്‌, മുനിസിപ്പല്‍ സെക്രട്ടറി, വകുപ്പുമന്ത്രി എന്നിവര്‍ക്കാണ്‌ സന്ദേശം പോകുന്നത്‌. സന്ദേശം എത്തുന്നത്‌ ഇവര്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണെങ്കില്‍ എന്താ ചെയ്യുക. നാണോം മാനോമുള്ളവര്‍ ഇ-ടോയ്‌ലറ്റിലെ സാഹസത്തിന്‌ എന്നെങ്കിലും മുതിരുമോ?
ഓട്ടോറിക്ഷ കിട്ടുന്ന മത്സ്യവിപണനതൊഴിലാളിക്ക്‌ ടോയ്‌ലറ്റ്‌ സൗകര്യവും നല്‍കുമെന്നാണ്‌ മന്ത്രിയുടെ ഭീഷണി. അത്‌ ഇ-ടോയ്‌ലറ്റ്‌ ആകാതിരുന്നാല്‍ ഭാഗ്യം. ഇ-ടോയ്‌ലറ്റില്‍നിന്നുള്ള വരുമാനം എത്ര ലക്ഷമെന്ന്‌ ബന്ധപ്പെട്ടവര്‍ ഒന്ന്‌ പരസ്യപ്പെടുത്തുമോ?

കെ.എ. സോളമന്‍
Janmabhumi Daily on 25-11-2013

Sunday, 24 November 2013

മരം മുറിക്കാനുള്ള തീരുമാനം രാജ്യാന്തര കരാര്‍ ലംഘനം
















ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കനാല്‍ക്കരയിലുള്ള മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം രാജ്യാന്തര കരാര്‍ ലംഘിച്ച്. 1991 ല്‍ രാജ്യം ഒപ്പുവച്ച റാംസര്‍കരാറിനെ അവഗണിച്ചാണ് മരങ്ങള്‍ വെട്ടിമാറ്റാന്‍ വനംവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ദേശാടനപ്പക്ഷികള്‍, നീര്‍പക്ഷികള്‍, അവയുടെ ആവാസസ്ഥാനങ്ങളായ നീര്‍ത്തടങ്ങള്‍, ജലാശയങ്ങള്‍ എന്നിവയുടെ സംരക്ഷണം ഉറപ്പുനല്‍കുന്നതായിരുന്നു കരാര്‍.

2002ല്‍ വേമ്പനാട് തണ്ണീര്‍ത്തട വ്യവസ്ഥയെ റാംസര്‍പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. ദേശാടനപ്പക്ഷികളും നീര്‍പക്ഷികളും ധാരാളമായി കണ്ടുവരുന്ന വേമ്പനാട് തണ്ണീര്‍ത്തടവ്യവസ്ഥയില്‍ അവയുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണ്. വര്‍ഷത്തില്‍ വിരുന്നെത്തുന്ന പതിനായിരക്കണക്കിന് ദേശാടനക്കിളികള്‍ കൂടുകൂട്ടുന്നത് മിക്കപ്പോഴും വേമ്പനാട് കായലിന്റെ തന്നെ ഭാഗമായ കനാലുകളുടെ കരയിലുള്ള വൃക്ഷങ്ങളിലാണ്. നിരവധി പക്ഷികളുടെ ആവാസസ്ഥാനമായ വൃക്ഷങ്ങള്‍ വെട്ടിക്കളഞ്ഞാല്‍ അത് റാംസര്‍ കരാര്‍ ലംഘനമാവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു

Comment: കനാല്‍ക്കരയിലുള്ള മരങ്ങള്‍ മുറിക്കാനുള്ള നീക്കം അപലപിക്കുക ദേശാടനപ്പക്ഷികള്‍, നീര്‍പക്ഷികള്‍, എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുക .
-കെ എ സോളമൻ 

Saturday, 23 November 2013

Aashamsakal !

Photo: gud nite....dears

സാമ്പത്തിക പ്രതിസന്ധിയില്ല; പ്രയാസം മാത്രം: ആര്യാടന്‍










കോഴിക്കോട്‌: സംസ്ഥാനത്ത്‌ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന്‌ വൈദ്യുതി വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. കേരള ഗസറ്റഡ്‌ ഓഫീസേഴ്സ്‌ യൂണിയന്‍ കോഴിക്കോട്‌ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം സാമ്പത്തിക മേഖലയില്‍ വലിയ പ്രയാസം അനുഭവിക്കുന്നുണ്ടെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. സംസ്ഥാനത്തിന്റെ റവന്യൂ വളര്‍ച്ചാ നിരക്ക്‌ കുറഞ്ഞിരിക്കുകയാണ്‌. അതേസമയം ധനവ്യയം വളരെ കൂടിവരുന്നു.

ഇതാണ്‌ സാമ്പത്തിക പ്രയാസത്തിന്‌ കാരണം. എന്നാല്‍ അത്‌ സാമ്പത്തിക പ്രതിസന്ധിയായി ആരും വ്യാഖ്യാനിക്കരുത്‌. സാമ്പത്തിക പ്രതിസന്ധിയില്ല, സാമ്പത്തിക പ്രയാസമാണുള്ളത്‌. എന്ത്‌ സാമ്പത്തിക പ്രശ്നമുണ്ടായാലും ജീവനക്കാരുടെ താല്‍പര്യം സംരക്ഷിച്ച്‌ കൊണ്ടുമാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോകൂ എന്നും അദ്ദേഹം പറഞ്ഞു. 

Comment: സാമ്പത്തിക പ്രതിസന്ധിയില്ല; പ്രയാസം മാത്രം: ആര്യാടന്‍, സാ മ്പത്തിക പ്രതിസന്ധിയില്ല; വൈഷമ്യം  മാത്രം: മാണി . വൈഷമ്യം തന്നെയാണോ പ്രയാസം ? അഞ്ചാം മന്ത്രി ഉൾപ്പടെ  മറ്റു മന്ത്രിമാര് എന്ത് പറയുമെന്ന് കാക്കാം. എന്തായാലും അത് ശ്രേഷ്ഠ ഭാഷയ്ക്ക് മുതൽക്കൂട്ടാവും 

-കെ എ  സോളമൻ 

Friday, 22 November 2013

ആനന്ദിന് കിരീടം നഷ്ടമായി: കാള്‍സണ്‍ ലോകചാമ്പ്യന്‍





ചെന്നൈ: ലോക ചെസ്സില്‍ ഇനി കാള്‍സണ്‍യുഗം. ഇന്ത്യയുടെ അഭിമാനമായ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പിച്ചാണ് ഈ നോര്‍വീജിയന്‍ 'അത്ഭുത ബാലന്‍' വിശ്വകിരീടം നേടിയത്. പത്താം ഗെയിമില്‍ 65 നീക്കങ്ങള്‍ക്കൊടുവില്‍ മത്സരം സമനിലയിലായതോടെ ആറര പോയിന്റുമായി കാള്‍സന്‍ ലോകചാമ്പ്യന്‍ഷിപ്പ്് ഉറപ്പിച്ചു. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ആനന്ദിന് മൂന്നര പോയിന്റാണുള്ളത്.

വ്യാഴാഴ്ച ഒമ്പതാം ഗെയിമില്‍ കാള്‍സന്‍ വിസ്മയിപ്പിക്കുന്ന വിജയം സ്വന്തമാക്കിയതോടെ ആനന്ദ് കടുത്ത സമ്മര്‍ദത്തിലായിയിരുന്നു. അതോടെ മൂന്ന് കളികളിലും തുടര്‍ച്ചയായി വിജയിക്കുകയെന്ന മിക്കവാറും അസാധ്യമായൊരു പ്രകടനമായിരുന്നു ടൈ ബ്രേക്കിലെത്താനായി ഇന്ന് കളിക്കാനിറങ്ങുമ്പോള്‍ ആനന്ദിന് മുമ്പിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ആനന്ദിനെ സമനിലയില്‍ കുരുക്കി കാള്‍സണ്‍ വിശ്വകീരീടം സ്വന്തമാക്കി. അഞ്ച് വട്ടം ലോകചാമ്പ്യനായ ആനന്ദിന് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ പക്ഷേ കഴിഞ്ഞകാല പ്രകടനം ആവര്‍ത്തിക്കാനായില്ല.

ലോകചെസ്സ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമെന്ന ബഹുമതിയും ഇനി 22 കാരനായ കാള്‍സണ് സ്വന്തം. ഒരു നോര്‍വെക്കാരന്‍ ചെസ്സിലെ ലോകകിരീടം നേടുന്നതും ഇതാദ്യമാണ്‌

Comment Congrats Mr Carlsen!
_ K A Solaman 

Thursday, 21 November 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്തച്ചൊരിച്ചിലുണ്ടാകും – താമരശേരി ബിഷപ്പ്










കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് താമരശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിലിന്റെ മുന്നറിയിപ്പ്. കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു റിപ്പോര്‍ട്ടും നടപ്പാക്കാന്‍ അനുവദിക്കില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പശ്ചിമഘട്ടത്തില്‍ നക്സല്‍ പ്രസ്ഥാനം ശക്തമാകുമെന്നും തങ്ങളെ നക്സലുകളാക്കരുതെന്നും ബിഷപ്പ് പറഞ്ഞു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ലക്ഷ്യം കാണാതെ സമരത്തില്‍നിന്ന് പിന്നോട്ടു പോവില്ല. സമരത്തോടനുബന്ധിച്ച് അക്രമങ്ങള്‍ നടത്തുന്നത് ഇടത്,​ വലത് സംഘടനകളല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comment:തിരുമേനിമാർക്ക് നക്സലുകളോട് കനിവ് തോന്നിയത് എന്നുമുതല്ക്കാണ് ? മാണി കോണ്ഗ്രസ് ഇപ്പോൾ നക്സലാണോ?തിരുമേനിമാർ രക്തച്ചൊരിച്ചിലിനെക്കുറിച്ച ല്ല, സമാധാനത്തെ ക്കുറിച്ചാണ് സംസാരിക്കേണ്ടത്.
-കെ എ സോളമൻ

Wednesday, 20 November 2013

മന്ത്രിമാര്‍ വേഗം കുറയ്ക്കണമെന്ന് ഋഷിരാജ് സിങ്‌


തിരുവനന്തപുരം: മന്ത്രിമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ വേഗപ്പൂട്ട്. മന്ത്രിമാരുടെ വാഹനത്തിന്റെ വേഗം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിങ് രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹംം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. വേഗപ്പൂട്ട് ഘടപ്പിക്കാത്ത ബസ്സുകള്‍ക്കെതിരെ നേരിട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനിടെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ മന്ത്രിമാരുടെ അമിതവേഗത്തിനെതിരെ തിരിഞ്ഞത്


Comment : സ്പീഡ്  കുറക്കാൻ ആവശ്യപ്പെട്ടത് മന്ത്രിമാര്ക്ക് ഒട്ടും രസിച്ചു കാണില്ല .
-കെ എ സോളമൻ

Tuesday, 19 November 2013

സെറ്റും കോളേജ് അധ്യാപകനിയമനത്തിന് യോഗ്യതയാക്കാമെന്ന് യു.ജി.സി. ചെയര്‍മാന്‍


ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലെ സര്‍വകലാശാലകളിലും കോളേജുകളിലും അധ്യാപക നിയമനത്തിന് സെറ്റും (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യതയാക്കാമെന്ന് യു.ജി.സി. ചെയര്‍മാന്‍ വേദ് പ്രകാശ്.

നിലവില്‍ യു.ജി.സി. നടത്തുന്ന നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ആണ് രാജ്യത്ത് അസിസ്റ്റന്‍റ് പ്രൊഫസര്‍മാരെ നിയമിക്കാനുള്ള മാനദണ്ഡം. എന്നാല്‍ സെറ്റ് കോളജ് അധ്യാപനരംഗത്തേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മാനദണ്ഡമാക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം പഞ്ചാബില്‍ നടന്ന ചടങ്ങിലാണ് വേദ്പ്രകാശ് ഇക്കാര്യം പറഞ്ഞത്.

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെ.ആര്‍.എഫ്.) ലക്ചറര്‍ഷിപ്പിനും ആയാണ് യു.ജി.സി. നെറ്റ് പരീക്ഷ നടത്തുന്നത്. എന്നാല്‍ കോളേജ് അധ്യാപക തസ്തികളുടെ എണ്ണത്തിന് ആനുപാതികമായ അത്രയും പേര്‍ ഈ പരീക്ഷയില്‍ യോഗ്യത നേടുന്നില്ല. ഈ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളിലും അധ്യാപകക്ഷാമം നേരിടുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ കോളേജ്-സര്‍വകലാശാലാ അധ്യാപക നിയമനത്തിന് സ്വന്തമായി യോഗ്യതാ പരീക്ഷകളുണ്ട്.

ഇത്തരം പരീക്ഷകള്‍ക്ക് യു.ജി.സി.യുടെ അംഗീകാരം വേണം. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, പശ്ചിമബംഗാള്‍, ഗുജറാത്ത്, രാജസ്ഥാന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്ക്ക് സ്വന്തമായി സംസ്ഥാന യോഗ്യതാ പരീക്ഷകളുണ്ട്. മഹാരാഷ്ട്രയില്‍ പുണെ സര്‍വകലാശാലയാണ് പരീക്ഷ നടത്തുന്നത്. പശ്ചിമബംഗാളില്‍ കോളേജ് സര്‍വീസസ് കമ്മീഷനും. എന്നാല്‍ കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനാണ് സെറ്റ് നടത്തുന്നത്. നേരത്തേ, എം.ഫില്‍ ഉള്ളവരെ നിയമിക്കാമെന്ന ആലോചന സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. എന്നാല്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ നിലവാരം കുറയുമെന്ന് പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ആലോചന തള്ളിയത്.

സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും സ്വയംഭരണം നല്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യു.ജി.സി. ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്. സര്‍വകലാശാലാ വിദ്യാഭ്യാസതലത്തില്‍ സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുകള്‍ക്ക് കൂടുതലധികാരം നല്കുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ (റുസ) പദ്ധതിയുടെ കീഴില്‍ സര്‍വകലാശാലാ വിദ്യാഭ്യാസത്തില്‍ സമഗ്രമായ മാറ്റം ലക്ഷ്യമാക്കി പരിഷ്‌കരണങ്ങളും നടപ്പാക്കുന്നുണ്ട്. പുതിയ സര്‍വകലാശാലകളും കോളേജുകളും സ്ഥാപിക്കുകയും കൂടുതല്‍ അധ്യാപക നിയമനങ്ങള്‍ നടത്തുകയും ഇതില്‍ ലക്ഷ്യമിടുന്നുണ്ട്.

Comment : നല്ല കാര്യം,സെറ്റുകൂടി വരുമ്പോൾ  അധ്യാപക നിയമനത്തിന്കോഴ 40 ലക്ഷം എന്നത് 60 ലക്ഷമാക്കി ഉയർത്തമെന്നതു നേട്ടം തന്നെ. 
-കെ എ  സോളമൻ 

Monday, 18 November 2013

പി.ടി.തോമസ് എം.പി. സ്വയം കുഴിതോണ്ടുന്നു-ഇടുക്കി ബിഷപ്പ്

Photo


ചെറുതോണി: പി.ടി.തോമസ് എം.പി. സ്വയം കുഴിതോണ്ടുകയാണെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.

ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടിയമ്പാട് ടൗണില്‍ നടത്തിയ വഴിതടയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടുക്കിയെ കശ്മീര്‍പോലെ വിഭജിക്കാനുള്ള ശ്രമമാണ് ബിഷപ്പ് നടത്തുന്നതെന്നാണ് എം.പി.പറയുന്നത്. പി.ടി.തോമസിനുള്ളതുപോലെ മറ്റുള്ളവര്‍ക്കും അന്തസ്സുണ്ടെന്ന് എം.പി.ഓര്‍ക്കണം. എം.പി.ക്ക് ഇനി ഈ നാട്ടില്‍ കടന്നുവരാന്‍ കഴിയുമോയെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും മെത്രാന്‍ പറഞ്ഞു.
ത്.
ജനങ്ങളെ പെരുവഴിയില്‍ ഇറക്കിവിടുന്ന റിപ്പോര്‍ട്ടിനെതിരെ നടത്തുന്ന സമരത്തില്‍ പങ്കുചേരാന്‍ അന്തസ്സുള്ള ജനപ്രതിനിധികളാരും എത്തിയില്ല. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ ഈ സമരത്തില്‍ പങ്കെടുക്കുകയാണു വേണ്ടത്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുനേരെയോ ആരെയും പുറന്തള്ളാനോ അല്ല ഹൈറേഞ്ച് സമരസമിതിയുടെ സമരം. പി.ടി.തോമസിന് എതിരെയുമല്ല. ജനപ്രതിനിധികളുടെ രീതികള്‍ അംഗീകരിക്കാന്‍ കഴിയാതെവരുമ്പോഴുള്ള പ്രതിഷേധസമരമാണിതെന്ന് മനസ്സിലാക്കണം.

ഹൈറേഞ്ച് സംരക്ഷണസമിതി മുന്‍കാലങ്ങളില്‍ നടത്തിയ സമരങ്ങളോടും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ചിറ്റമ്മനയമാണ് കാണിച്ചിട്ടുള്ളത്.

കര്‍ഷകരുടെ ജീവിതത്തിന് തടസ്സംനില്‍ക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മെത്രാന്‍ വ്യക്തമാക്കി. 

Comment: പി.ടി.തോമസ് എം.പി.ക്ക് തോണ്ടിയ കുഴി ബിഷപ്പിന് വെഞ്ചരിക്കാം. അതിനുമുന്പ് മെത്രാൻ പദവി രാജിവെച്ചു  ബിഷപ്‌ എം പി യാകാൻ മത്സരിക്കുകയാണ് വേണ്ടത്.ബിഷപ്മാർ ഇങ്ങനെയൊക്കെ തുടങ്ങിയാൽ എന്താ ചെയ്യുക? ഏറ്റവും മുന്തിയ ഇരട്ടത്താപ്പന്മാരാണ്  കേരള കോണ്ഗ്രസ്, ഒരേ സമയം ഭരണവും ഹര്ത്താലും!.
-കെ എ  സോളമൻ 

Saturday, 16 November 2013

സച്ചിനും സി.എന്‍.ആര്‍.റാവുവിനും ഭാരതരത്‌ന നല്‍കും











ന്യൂദല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറിനെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന നല്‍കി ആദരിക്കും. സച്ചിനെ കൂടാതെ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ സി.എന്‍.ആര്‍ റാവുവിനും ഭാരതരത്‌ന ലഭിക്കും.
ഭാരതരത്‌ന ലഭിക്കുന്ന ആദ്യത്തെ കായികതാരമാണ് സച്ചിന്‍. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗണ്‍സിലിന്റെ തലവനാണ് റാവു. ഭാരതരത്‌ന ലഭിക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്. സച്ചിനും റാവുവിനും ഭാരതരത്‌ന നല്‍കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശുപാര്‍ശ  രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിക്കുകയായിരുന്നു.  സച്ചിന് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.
മുന്‍ പ്രസിഡന്റ് എ.പി.ജെ.അബ്ദുള്‍ കലാം (1997) സാമ്പത്തിക ശാസത്രജ്ഞന്‍ അമര്‍ത്യസെന്‍ (1999) എന്നിവരടക്കം ഇതുവരെ 41 പേര്‍ക്കാണ് ഭാരതരത്‌ന ലഭിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന വര്‍ണവിവേചന പോരാളി നെല്‍സന്‍ മണ്ടേലയാണ് ഭാരതരത്‌ന നേടിയ ഏക വിദേശീയന്‍. 2008ല്‍ ഹിന്ദുസ്ഥാനി സംഗീതഞ്ജന്‍ ഭീംസെന്‍ ജോഷിക്കാണ് ഏറ്റവും ഒടുവില്‍ ഭാരതരത്‌ന ലഭിച്ചത്.
Comment: Wise decision by the Government.
-K A Solaman 

Friday, 15 November 2013

തന്റെ വകുപ്പുകളില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തും: ആര്യാടന്‍







മലപ്പുറം: തന്റെ വകുപ്പുകളായ വൈദ്യുതി ബോര്‍ഡിലും കെഎസ്ആര്‍ടിസിയിലും പെന്‍ഷന്‍പ്രായം ഉയര്‍ത്തുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. വകുപ്പുകളില്‍ 58 വയസ്സായി ഉയര്‍ത്തുമെന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ  പ്രഖ്യാപനം. മലപ്പുറത്ത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ സംസാരിക്കവെയാണ് ആര്യാടന്റെ പ്രഖ്യാപനം.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപത് വയസാണെന്നും അത് 65 ആക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ആര്യാടന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് എനിക്ക് പറയാനാവില്ല. എന്നാല്‍ തന്റെ വകുപ്പുകളായ കെ.എസ്.ഇ.ബിയിലും കെ.എസ്.ആര്‍.ടി.സിയിലും പെന്‍ഷന്‍ പ്രായം 58 വയസാക്കും ആര്യാടന്‍ പറഞ്ഞു. കൈയടികളോടെയാണ് ആര്യാടന്റെ പ്രഖ്യാപനത്തെ യോഗത്തില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചത്.
Comment: ഈച്ചേ  വെട്ടി സുൽത്താൻ ! മരണത്തീയതി കൂടി ഒന്ന് കൂട്ടിക്കൊടുക്കുമോസുൽത്താനെ ? 
-കെ എ  സോളമൻ 

Wednesday, 13 November 2013

ഡിഎ 10 ശതമാനം കൂട്ടി












തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത 10 ശതമാനം വര്‍ദ്ധിപ്പിച്ചു. 2013 ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ കൂട്ടി നല്‍കുന്നതിന് ധനമന്ത്രി കെ.എം. മാണി മന്ത്രിസഭയ്ക്ക് മുമ്പാകെ വെച്ച ശുപാര്‍ശ അതേപടി അംഗീകരിച്ചു. ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമായി ക്ഷാമബത്ത. മാസം തോറും 130 കോടി രൂപയുടെ അധിക ബാധ്യത ഇതുമൂലം സര്‍ക്കാരിനുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

10 ശതമാനം ഡിഎ കൂടി നല്‍കുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ഡി.എ.യും സംസ്ഥാന ജീവനക്കാര്‍ക്കും കുടിശ്ശികയില്ലാതെ ലഭ്യമാകും. യു.ഡി.എഫ്. സര്‍ക്കാര്‍ വന്നശേഷം അഞ്ചാം പ്രാവശ്യമാണ് ഡി.എ. വര്‍ദ്ധിപ്പിക്കുന്നത്. സര്‍വകലാശാല ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളസ്‌കെയില്‍ അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Comment: പെന്ഷന്പ്രായം 58  ആക്കുന്നതിന്റെ ആദ്യപടിയാണ്, തൊഴിലില്ലാപ്പട കരുതിയിരുന്നോ.
-കെ എ  സോളമൻ 

Tuesday, 12 November 2013

മഞ്ജുവാര്യര്‍ 'ഷീ ടാക്‌സി'യുടെ ഗുഡ്‌വില്‍ അംബാസഡര്‍













തിരുവനന്തപുരം: 'ഷീ ടാക്‌സി'യുടെ ഗുഡ്‌വില്‍ അംബാസഡറായി മഞ്ജുവാര്യര്‍ എത്തുന്നു. സാമൂഹ്യ നീതി വകുപ്പിനുകീഴില്‍ രൂപവത്കരിച്ച ജെന്‍ഡര്‍ പാര്‍ക്കിന്റെ സംരംഭത്തിന് സന്നദ്ധസേവനമായാണ് മഞ്ജുവാര്യര്‍ പ്രചാരകയാകുന്നത്. 

നവംബര്‍ 19 നാണ് വനിതകളുടെ ഉടമസ്ഥതയിലുള്ളതും വനിതകള്‍ തന്നെ ഓടിക്കുന്നതുമായ കാറുകള്‍ തലസ്ഥാനത്ത് നിരത്തിലിറങ്ങുന്നത്. പദ്ധതിയെപ്പറ്റി മനസ്സിലാക്കിയ മഞ്ജു ഗുഡ്‌വില്‍ അംബാസഡറാകാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു. 

അസമയത്ത് ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തനിക്ക് നേരിട്ടറിയാമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. 

ഏതു സമയത്തും മൊബൈലിലൂടെയും ഓണ്‍ലൈനിലൂടെയും 'ഷീ ടാക്‌സി' ബുക്കു ചെയ്യാനാകും. ഒറ്റയേ്ക്കാ കുടുംബസമേതമോ യാത്രചെയ്യാനുദ്ദേശിക്കുന്ന വനിതകള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ വഴി ബന്ധപ്പെടാം. അവിടെ നിന്നും ഒരു തിരിച്ചറിയല്‍ നമ്പരും യാത്ര പോകാനുള്ള ടാക്‌സി കാറിന്റെ നമ്പറും ഉപഭോക്താവിനു ലഭിക്കും. ഓരോവാഹനവും മീറ്റര്‍ സംവിധാനമുള്ളതും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കാനുള്ള ഇലക്‌ട്രോണിക് പേയ്‌മെന്‍റ് സംവിധാനത്തോടുകൂടിയതുമായിരിക്കും. 

ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ സുരക്ഷ ഉറപ്പാക്കാനുതകുന്ന വിവിധ സുരക്ഷാക്രമീകരണങ്ങള്‍ വാഹനത്തിലുണ്ടാകും. 
Comment : ചാനൽ ചർച്ചകൾക്ക് ഒരു വിഷയം കൂടിയായി- ഷീ ടാക്സി പീഡനങ്ങൾ 

-K A Solaman


Monday, 11 November 2013

ചാള്‍സ് രാജകുമാരനും ഭാര്യയും കേരളത്തിലെത്തി











കൊച്ചി: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ല പാര്‍ക്കറും കേരളത്തിലെത്തി. ഉച്ചയ്ക്ക് 1.45ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രാജകുമാരനും ഭാര്യയ്ക്കും മന്ത്രി കെ.ബാബുവിന്റെ നേതൃത്വലുള്ള സംഘം ഊഷ്മള വരവേല്പ് നല്‍കി. തുടര്‍ന്ന് ഇരുവരും തേവരയില്‍ ഫോക്‍ലോര്‍ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തി.
വെല്ലിങ്ടണ്‍ ഐലന്റിലെ താജ് ഹോട്ടലിലാണ് രാജകുമാരനും ഭാര്യയ്ക്കും താമസസൌകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ വച്ച് ഇരുവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അത്താഴവിരുന്ന് നല്‍കും. തുടര്‍ന്ന് ആലുവ നഗരത്തെ പരിസ്ഥിതി സൌഹൃദ നഗരമായി വികസിപ്പിക്കുന്ന ഒരു കരാറില്‍ ചാള്‍സ് രാജകുമാരന്‍ ഒപ്പ് വയ്ക്കും. നാളെ രാവിലെ പത്ത് മണിയോടെ രാജകുമാരന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സന്ദര്‍ശിക്കും. ഇതിന് ശേഷം വാഴച്ചാലിലേക്ക് പോകും.
കാമില്ല പാര്‍ക്കര്‍ നാളെ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒരു ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് രാജഗിരി സ്കൂളിലെത്ത് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വൈകുന്നേരത്തോടെ രാജകുമാരനും ഭാര്യയും കുമരകത്ത് എത്തും.
കമെന്‍റ്: കൊളോണിയല്‍ സംസ്കാരത്തിന്റെ പ്രതീകങ്ങളെ ഇത്രമാത്രം എഴുന്നള്ളി ക്കുന്നത് എന്തിനെന്നുമാത്രം മനസ്സിലാകുന്നില്ല.
-കെ എ സോളമന്‍  

Sunday, 10 November 2013

കാര്യങ്ങള്‍ ധരിപ്പിച്ചുവെന്ന് ശ്വേത; പരാതി പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി










തിരുവനന്തപുരം: കൊല്ലത്ത് വള്ളം‌കളിക്കിടെ ഉണ്ടായ അനുഭവം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ബോധിപ്പിച്ചുവെന്ന് നടി ശ്വേതാ മേനോന്‍. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചെന്നും ശ്വേത തിരുവനന്തപുരത്ത് പറഞ്ഞു. തന്റെ 82 വയസുള്ള അച്ഛന്‍ പറഞ്ഞതനുസരിച്ചാണ്‌ താന്‍ പീതാംബരക്കുറുപ്പ്‌ എംപിക്കെതിരെയുള്ള പരാതി പിന്‍വലിച്ചതെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട പരിപാടിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ശ്വേത ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങിനിടെ താന്‍ അപമാനിക്കപ്പെട്ടു എന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. എംപി ഫോണില്‍ വിളിച്ചു മാപ്പപേക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കിനു വില കല്‍പിക്കണമെന്ന്‌ തന്റെ അച്ഛന്‍ പറഞ്ഞു. അച്ഛന്റെയും ഭര്‍ത്താവിന്റെയും തന്റെ ഗുരുവിന്റെയും വാക്കുകള്‍ അനുസരിച്ചാണ്‌ താന്‍ പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌. വിഷയത്തില്‍ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു. എപ്പോഴും ഇലയുടെയും മുള്ളിന്റെയും കഥയിലെ ഇലയാണ്‌ താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ശ്വേത പരാതിയായി തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു. വള്ളം കളിക്കു ശേഷം ഉണ്ടായ ചില പ്രസ്താവനകളെ കുറിച്ചും മറ്റുമാണ് പറഞ്ഞത്. അത് ഏറെ വിഷമമവും പ്രയാസവും ഉണ്ടാക്കിയതായി ശ്വേത പറഞ്ഞു. അതേക്കുറിച്ച് പരിശോധിക്കാമെന്ന് താന്‍ മറുപടി നല്‍കിയതായും ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തി.
കമന്‍റ് : കൂടുതല്‍ ഇടപെടേണ്ട, നാറ്റക്കേസാണ്. പോരാത്തതിന് സമയോം നല്ലതല്ല.
-കെ എ സോളമന്‍ 

വിശ്വസുന്ദരി 2013



Miss Universe 2013 Gabriela Isler, from Venezuela,

-കെ എ സോളമന്‍

ഡോ. ബാബുപോളിന് പരമാചാര്യപുരസ്‌കാരം


തിരുവനന്തപുരം: സരോജിനി ഭാസ്‌കരന്‍ സ്മാരക ചാരിറ്റബിള്‍ പബ്ലിക് ട്രസ്റ്റിന്റെ പരമാചാര്യ പുരസ്‌കാരം മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി. ബാബുപോളിന് സമ്മാനിക്കും. വിശിഷ്ടാചാര്യ പുരസ്‌കാരത്തിന് ഡോ. ബി. മോഹനദാസിനേയും തിരഞ്ഞെടുത്തു. കലയപുരം ജോസിന് ജീവകാരുണ്യ പുരസ്‌കാരവും കെ.എന്‍. ബാലകുമാരന് സേവനാചാര്യപുരസ്‌കാരവും നല്‍കും.ജീവകാരുണ്യ പ്രവര്‍ത്തകയായിരുന്ന സരോജിനി ഭാസ്‌കരന്റെ ചിത്രം പതിച്ച ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Comment: പരമാചാര്യപുരസ്‌കാരത്തിന് ഒപ്പം നില്‍ക്കുമോ ജ്ഞാനപീഠ പുരസ്കാരം.? ഫലകവും പത്രവും മാത്രേയുള്ളോ, തുട്ടൊന്നുമില്ലേ?
-കെ എ സോളമന്‍ 

Saturday, 9 November 2013

ഒരു നാഴി, മറുനാഴി

Photo

ഒരു നാഴിക്കകത്ത്‌ മറ്റൊരു നാഴി കേറില്ലെന്നത്‌ പ്രമാണം. ഇതേറെ ശരിയാകുന്നത്‌ കോണ്‍ഗ്രസ്‌ വക്താക്കളുടെ കാര്യം വരുമ്പോഴാണ്‌. കേരളത്തിലെ കോണ്‍ഗ്രസ്‌ വക്താക്കളാണ്‌ രാജ്മോഹന്‍ ഉണ്ണിത്താനും പന്തളം സുധാകരനും. ചാനലുകളില്‍ കേറിയിരുന്നു പി.സി.ജോര്‍ജിനൊപ്പം പുലഭ്യം പറയുക എന്നതാണ്‌ ഇവരുടെ നിലവിലെ ചുമതല.

സിനിമ അഭിനയിച്ചും ചാനലില്‍ കേറി ആക്രോശിച്ചും ജോസ്‌ പ്രകാശ്‌, കെ.പി.ഉമ്മര്‍, ബാലന്‍ കെ.നായര്‍, നരേന്ദ്രപ്രസാദ്‌ എന്നീ പരേതരുടെ അവസ്ഥയിലാണ്‌ ഉണ്ണിത്താന്‍. ചുമ്മാ തട്ടിവിട്ട ഡയലോഗുകള്‍ കേട്ടാണ്‌ ഇവരോട്‌ ജനങ്ങള്‍ക്ക്‌ വിരോധമുണ്ടായത്‌. ഉള്ളുകൊണ്ട്‌ എല്ലാവരും നല്ല മനുഷ്യര്‍ .
മുഖ്യമന്ത്രിക്ക്‌ എതിരെ സിപിഎം സമരം തുടര്‍ന്നാല്‍ കേരളത്തില്‍ കൂത്തുപറമ്പ്‌ ആവര്‍ത്തിക്കും എന്നാണ്‌ കഴിഞ്ഞൊരു ദിവസം ഉണ്ണിത്താന്‍ പറഞ്ഞത്‌.
കൂത്തുപറമ്പ്‌ ഹീറോ എം.വി.രാഘവന്റെ ഇപ്പോഴത്തെ അവസ്ഥയാണോ ഉണ്ണിത്താന്‍ ഉദ്ദേശിച്ചതു എന്ന്‌ വ്യക്തമാക്കും മുമ്പ്‌ സകല സഖാക്കളും സ്വന്തം പാര്‍ട്ടിക്കാരും ഉണ്ണിത്താന്‌ എതിരെ തിരിഞ്ഞു. ഉണ്ണിത്താന്റെ കഴിഞ്ഞിടെയുണ്ടായ ഒരു അനുഭവം വച്ചുനോക്കിയാല്‍ മൂന്നാല്‌ ഡിവൈഎഫ്‌ഐക്കാരെ വെടിവെച്ചുകൊല്ലാനുള്ള ദ്വേഷ്യവും ചുമന്നാണ്‌ അദ്ദേഹം നടക്കുക. തന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതമാവും എന്ന വിചാരമുള്ളതുകൊണ്ടാണ്‌ തോക്കു പുറത്തെടുക്കാത്തത്‌. പകരം ഏര്‍പ്പാടെന്ന നിലയിലാണ്‌ ചാനലുകളിലെ അടച്ചിട്ട സ്റ്റുഡിയോയില്‍ കേറിയിരുന്നു കിടിലന്‍ ഡയലോഗ്‌ നടത്തുന്നത്‌. ഇതാരെങ്കിലും മുഖവിലയ്ക്കെടുക്കുന്നുണ്ടോയെന്നാണെങ്കില്‍ ഉണ്ട്‌. രാജ്മോഹന്‍ ഉണ്ണിത്താന്റെ നിലപാടു തെറ്റാണെന്നാണ്‌ മറ്റൊരു കോണ്‍ഗ്രസ്‌ വക്താവായ പന്തളം സുധാകരന്‍ പറയുന്നത്‌. ഒരു നാഴിക്കകത്ത്‌ മറ്റൊരു നാഴി കേറില്ലായെന്നതിന്‌ ഇതില്‍ കൂടുതല്‍ തെളിവെന്ത്‌ വേണം.

പാര്‍ട്ടി വക്താക്കളുടെ പ്രസ്താവന പതിവായി രണ്ടുതരത്തിലാണുള്ളത്‌. വിവാദമായാല്‍ വ്യക്തിപരം, വിവാദമാവില്ലെങ്കില്‍ പാര്‍ട്ടിപരം. ഇത്തരം വ്യക്തിപരവും പാര്‍ട്ടിപരവുമായ പ്രസ്താവനകള്‍ ഇടതടവില്ലാതെ തട്ടിവിടുന്ന മറ്റൊരാളാണ്‌ കേരളാ കോണ്‍ഗ്രസ്‌ -മാണിയിലെ പി.സി.ജോര്‍ജ്‌. ജോര്‍ജ്‌ പറയുന്നതില്‍ ഏതാണ്‌ വ്യക്തിപരം, ഏതാണ്‌ പാര്‍ട്ടിപരം എന്നറിയാന്‍ മാണിയുടെ മുഖത്ത്‌ നോക്കണം. മാണിയുടെ രണ്ടിഞ്ചു മേല്‍മീശ കീഴോട്ട്‌ വളഞ്ഞിരുന്നാല്‍ ജോര്‍ജ്‌ പറയുന്നത്‌ വ്യക്തിപരം, മേലോട്ടെങ്കില്‍ പാര്‍ട്ടിപരം. ജോര്‍ജ്ജിന്റെതായി പ്രസ്താവന ഇടതടവില്ലാതെ ഇറങ്ങുന്നതിനാല്‍ മാണിയുടെ മേല്‍മീശ വളരെ വേഗത്തിലാണ്‌ മേലോട്ടും കീഴോട്ടും വളയുന്നത്‌. ഇത്തരം ചലനങ്ങളെ ഭൗതികശാസ്ത്രത്തില്‍ സിമ്പിള്‍ ഹാര്‍മോണിക്‌ മോഷന്‍ എന്നാണ്‌ വിളിക്കുക.
വാര്‍ത്താചാനലുകളല്‍ കേറിയിരുന്ന്‌ സമനില വിട്ടമട്ടില്‍ വക്താക്കള്‍ വാക്കുകള്‍ വക്രീകരിക്കുന്നതുകൊണ്ടാണ്‌ സ്വകാര്യ ടെലിവിഷന്‍ ചാനലുകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഒരു തൃക്കൊടിത്താനത്തുകാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്‌. തൃക്കൊടിത്താനത്തെ നമിക്കാന്‍ രാമന്‍നായര്‍ക്കും തോന്നുന്നു. കാരണം വളരെ നിരുത്തരവാദപരവും വാസ്തവവിരുദ്ധവുമാണ്‌ ഒട്ടുമിക്ക ചാനലുകളും സംപ്രേഷണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസില്‍ തമ്മിലടിക്കാന്‍ വിഷയം കുറയുമ്പോള്‍, പൊടുന്നനേ ചിലത്‌ വീണു കിട്ടും. അക്കൂട്ടത്തില്‍ ഒന്നാണ്‌ കണ്ണൂര്‍ സംഭവം. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത്‌ ഐ കോണ്‍ഗ്രസാണ്‌, സഖാക്കളാണ്‌, ഗുണ്ടകളാണ്‌, തിരുവഞ്ചൂരിന്റെ പോലീസാണ്‌ എന്നിങ്ങനെ പോകുന്നു തര്‍ക്കം എങ്കിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ്‌ നേതാക്കളുടെ അത്രയും മാനസിക പാപ്പരത്തം കണ്ണൂര്‍ കോണ്‍ഗ്രസിനില്ല. മധ്യപ്രദേശിലെ സകലമാന താമരക്കുളങ്ങളും ഇലക്ഷന്‍ കഴിയുന്നതുവരെ മൂടിയിടണമെന്നതാണ്‌ അവിടത്തെകോണ്‍ഗ്രസിന്റെ ഡിമാന്റ്‌. കൈപ്പത്തി എന്തുചെയ്യണമെന്ന്‌ അവര്‍ പറഞ്ഞിട്ടില്ല.

കെ.എ.സോളമന്‍ ,
 Janmabhumi Daily 10-11-13

10 ലക്ഷം ഡോളര്‍ കിട്ടുംവരെ രാഷ്ട്രീയത്തില്‍ തുടരുമെന്ന് പറഞ്ഞ മന്ത്രി പുറത്ത്









അക്ര: 10 ലക്ഷം ഡോളര്‍ (6.26 കോടി രൂപ) സമ്പാദിക്കുന്നതുവരെ താന്‍ രാഷ്ട്രീയത്തില്‍ തുടരുമെന്ന് പറഞ്ഞ ഘാനയിലെ വനിതാമന്ത്രിയെ പുറത്താക്കി.

വാര്‍ത്താവിനിമയ ഉപമന്ത്രി വിക്ടോറിയ ഹമ്മ ആണ് വിവാദനായിക. ഹമ്മയുടെ റെക്കോഡുചെയ്ത സംഭാഷണം രാജ്യമാകെ ചര്‍ച്ചയായിരുന്നു. ഹമ്മ മറ്റൊരു സ്ത്രീയോടാണ് ഇക്കാര്യം സംസാരിക്കുന്നത്. പണമുണ്ടെങ്കില്‍ ജനങ്ങളെ കൈയിലെടുക്കാമെന്നും അഴിമതി നടത്തുന്ന രാഷ്ട്രീയക്കാര്‍ അഴിമതിനിറഞ്ഞ സമൂഹത്തിന്റെ പ്രതിഫലനമാണെന്നും ഹമ്മ പറയുന്നുണ്ട്.

സംഭവത്തെക്കുറിച്ച് ഹമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ജോണ്‍ മഹാമയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍പിടിച്ചത് ഹമ്മയാണ്
Comment: ഇനി ഹമ്മ ഹമ്മ എന്നു പാടാം. 10 ലക്ഷം കിട്ടിയിട്ടും രാഷ്ടീയത്തില്‍ കടിച്ചു തൂങ്ങുന്നവരെയാണുചവിട്ടി പുറത്താക്കേണ്ടത്
-കെ എ സോളമന്‍ 

Thursday, 7 November 2013

മുസ്ലിം സ്ത്രീകളുടെ അവകാശത്തിന്‌ സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍














കൊച്ചി: മുസ്ലിം സ്ത്രീകളുടെ അവകാശത്തിനായി ജനതാപാര്‍ട്ടി നേതാവ്‌ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍. പുരുഷന്മാരുടേതിന്‌ തുല്യമായി മുസ്ലിം സ്ത്രീകള്‍ക്കും പിന്തുടര്‍ച്ചാവകാശം വേണമെന്നാവശ്യപ്പെട്ട്‌ ഖുറാന്‍ സുന്നത്ത്‌ സൊസൈറ്റിയും മുസ്ലീം വനിതാവേദി പ്രസിഡന്റ്‌ വി.പി.സുഹറയും ചേര്‍ന്ന്‌ 2008ല്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയും കക്ഷിചേര്‍ന്നു.

ശരിയത്ത്‌ നിയമപ്രകാരം മുസ്ലീം സ്ത്രീകള്‍ക്ക്‌ പിതൃസ്വത്തില്‍ അവകാശം കുറവാണ്‌. ശരിയത്ത്‌ നിയമത്തിലെ പിന്തുടര്‍ച്ചാവകാശനിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ്‌ 2008ല്‍ ഖുറാന്‍ സുന്നത്ത്‌ സൊസൈറ്റിയും സുഹറയും ചേര്‍ന്ന്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

എന്നാല്‍ 2011ലാണ്‌ കേന്ദ്രസര്‍ക്കാര്‍ ഈ കേസില്‍ കോടതിയില്‍ മറുപടി നല്‍കിയത്‌. പിന്നീട്‌ ഇതുസംബന്ധിച്ച നടപടികള്‍ നീളുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ ഖുറാന്‍ സുന്നത്ത്‌ സൊസൈറ്റിയും വി.പി.സുഹറയും ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയെ സമീപിക്കുകയും, ഈ വിഷയത്തില്‍ കക്ഷിചേര്‍ന്ന്‌ വാദിക്കണമെന്നും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ്‌ സ്വാമി ഇന്നലെ ഹൈക്കോടതിയില്‍ എത്തി കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്‌. അപേക്ഷ സ്വീകരിച്ച ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ്‌ എ.എം.ഷഫീക്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച്‌ കേസിന്റെ വാദം ഡിസംബറിലോ ജനുവരിയിലോ വാദം തുടങ്ങാമെന്ന്‌ വാക്കാല്‍ അറിയിക്കുകയും ചെയ്തു.
Comment: മുസ്ലിം സ്ത്രീകളെ രക്ഷിക്കാൻ ഒടുക്കം ഒരു സ്വാമി വേണ്ടിവന്നു.  മുസ്ലിം സ്ത്രീകള് പറയുമോ; "ഉമ്മക്ക്‌ സ്വാമിയുടെ സംരക്ഷണം  മേണ്ടെന്ന്  ?"
-കെ എ  സോളമൻ 

Tuesday, 5 November 2013

ഒരു വയസ്സുകാരന്റെ കണ്ണുകള്‍ ഇനിയും ജീവിക്കും


ചേര്‍ത്തല: മരണാനന്തരം ഒരുവയസ്സുകാരന്റെ കണ്ണുകള്‍ ദാനം ചെയ്തു. തണ്ണീര്‍മുക്കം പഞ്ചായത്ത് 15-ാം വാര്‍ഡ് വലിയതറയില്‍ അഡ്വ. വി.പി. ജോസഫിന്റെയും സോണിയയുടെയും മകന്‍ അലക്‌സിന്റെ കണ്ണുകളാണ് മാതാപിതാക്കളുടെ താത്പര്യപ്രകാരം ദാനം ചെയ്തത്.

ജനിച്ച് 45 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു അലക്‌സ്. പത്തുമാസം നീണ്ട ചികിത്സയ്ക്കിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് ചേര്‍ത്തലയിലെ സ്വകാര്യ ആസ്​പത്രിയില്‍ മരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ അമൃത ആസ്​പത്രിയുമായി ബന്ധപ്പെട്ടു.അധികൃതര്‍ എത്തി നേത്രപടലം എടുത്തു. അഞ്ജലീനയാണ് സഹോദരി. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 8.30ന് മുട്ടത്തിപറമ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. 

 My condolence to  little Alex. May his soul Rest in Peace
-K A Solaman

Monday, 4 November 2013

ജയിലില്‍ ലാലു തോട്ടക്കാരന്‍










റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് തോട്ടക്കാരനെന്ന പുതിയ പരിവേഷത്തിലേക്ക്.
ജയിലില്‍ തോട്ടം ജോലിയിലേര്‍പ്പെട്ടിരിക്കുന്ന ലാലു  ദിവസവും 14 രൂപ കൂലിയായി സമ്പാദിച്ചും വരുന്നു. അഴിമതി കേസില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ തോട്ടം പണിക്ക് ഒരാഴ്ച്ച മുമ്പ് തന്നെ ജയില്‍ വാര്‍ഡന്‍ നിയോഗിച്ചിരുന്നെങ്കിലും ഒക്ടോബര്‍ 30ന് ജാമ്യാപേക്ഷ കോടതി നിരസിച്ചതിന് ശേഷം മാത്രമാണ് ലാലു അതിന് തയ്യാറായത്.
അഴിമതിയില്‍ ഉള്‍പ്പെട്ട മൂന്ന് ഐഎഎസ് ഓഫീസര്‍മാര്‍ക്കും ഒരു ഐആര്‍എസ് ഓഫീസറിനും ജയിലില്‍ ടീച്ചര്‍മാരായിട്ടാണ് ജോലി കിട്ടിയിരിക്കുന്നത്.
ജോലിയില്‍ ലാലു വളരെ സന്തോഷം പുലര്‍ത്തുന്നുണ്ടെന്നും മറ്റു തോട്ടക്കാര്‍ക്കെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
2004-2009 കാലഘട്ടത്തില്‍ ലാലു റെയില്‍വെ മന്ത്രിയായിരിക്കെ എംപി ജഗദീഷ് ശര്‍മ്മയ്ക്കും മുന്‍ എംഎല്‍എ ആര്‍ കെ റാണയ്ക്കുമൊപ്പം ചൈബാസയിലെ ഖജനാവില്‍ നിന്ന് കോടികള്‍ തിരിമറി നടത്തിയെന്നാണ് കേസ്

കമന്റ്: തോട്ടക്കാരൻ ആക്കിയത് നന്നായി, കറവക്കാരൻ ആക്കിയിരുന്നെങ്കിൽ കാലികൾ പുറം കാലിനു തൊഴിച്ചേനെ !
-കെ എ  സോളമൻ 

പീതാംബരക്കുറുപ്പ് അരയില്‍ പിടിച്ച് വേദിയില്‍ കയറ്റി : ശ്വേത











കൊല്ലം: പീതാംബരക്കുറുപ്പ്‌ എംപി പൊതുവേദിയില്‍ അപമാനിച്ച കേസില്‍ നടി ശ്വേത മേനോന്‍ പോലീസിന്‌ നല്‍കിയ മൊഴിപകര്‍പ്പ്‌ പുറത്തുവന്നു. സ്വകാര്യ വാര്‍ത്താ ചാനലാണ്‌ മൊഴിപകര്‍പ്പ്‌ പുറത്തുവിട്ടത്‌. പീതാംബരക്കുറുപ്പ് തന്റെ അരയില്‍ പിടിച്ചാണ് വേദിയില്‍ കയറ്റിയതെന്ന് ശ്വേത നല്‍കിയ മൊഴിയില്‍ പറയുന്നു.
പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ മുഴുവന്‍ സമയവും പീതാംബരക്കുറുപ്പ് തന്നെ അപമാനിച്ചുവെന്നും ശ്വേത പറയുന്നു. വേദിയിലും തന്റെ കൈപിടിച്ചാണ് പീതാംബരക്കുറുപ്പ് മുഴുവന്‍ സമയവും ഇരുന്നത്. പ്രസംഗിക്കാന്‍ തന്നെ വിളിച്ചപ്പോള്‍ മാത്രമാണ് കൈയില്‍ നിന്ന് പിടിവിട്ടതെന്നും പറയുന്നു. പ്രസംഗിക്കുന്നതിനിടെ തോളുകൊണ്ട് പീതാംബരക്കുറുപ്പ് തന്റെ തോളില്‍ തട്ടി. അപ്പോള്‍ തന്നെ താന്‍ പ്രതികരിച്ചു.
പലവട്ടം കൈയില്‍ പിടിച്ചു മുന്നോട്ട്‌ വരാന്‍ പറഞ്ഞു. കൈവിട്ടാല്‍ മാത്രമേ മുന്നോട്ട്‌ വരാന്‍ കഴിയൂ എന്ന്‌ താന്‍ മറുപടി പറഞ്ഞു. വേദിയില്‍ മൈക്കിനു മുന്നില്‍ എത്തിയപ്പോള്‍ അസഹ്യമായ സ്പര്‍ശനമായിരുന്നുവെന്നും പോലീസിന്‌ ശ്വേത മൊഴി നല്‍കിയിട്ടുണ്ട്‌. പരിപാടിക്ക്‌ വന്നതിന്‌ സംഘാടകര്‍ തനിക്ക്‌ പ്രതിഫലം നല്‍കിയില്ലെന്നും ശ്വേത മൊഴിയില്‍ പറഞ്ഞിട്ടുണ്ട്‌.
കുറുപ്പിനെ കൂടാതെ സ്വര്‍ണനിറത്തിലുള്ള കുറുത്ത ധരിച്ച കണ്ണട വച്ചയാള്‍ പിന്‍ഭാഗത്ത് സ്പര്‍ശിക്കാനും ശ്രമിച്ചു. ചടങ്ങ് അലങ്കോലപ്പെടുത്തേണ്ടെന്ന് കരുതിയാണ് അപ്പോള്‍ ഒന്നും മിണ്ടാതിരുന്നത്. വിളിച്ചു വരുത്തി അപമാനിച്ചതില്‍ കടുത്ത മനോവേദനയും വിഷമവും തോന്നി. അതിനാലാണ് പരിപാടി പൂറ്റ്ത്തിയാകും മുമ്പ് വേദി വിട്ടതെന്നും ശ്വേത മൊഴിയില്‍ പറയുന്നു.
.Comment:  കഥയമമ കഥയമമ കഥകളതി സാദരം 
കാങ്കുല്‍ സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ--
-K A Solaman