Saturday, 30 June 2012

ടി.പി വധം: പിണറായിക്കെതിരെ വീണ്ടും വി.എസ് രംഗത്ത്


തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നതാണോ ജനം വിശ്വസിക്കുന്നതെന്നതെന്ന്‌ കാത്തിരുന്ന്‌ കാണാമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു.
ചന്ദ്രശേഖരനെ വധിച്ചതില്‍ പാര്‍ട്ടിക്ക്‌ പങ്കില്ലെന്ന്‌ ഏത്‌ അന്നം കഴിക്കുന്നവനും ഉറപ്പിച്ച്‌ പറയാമെന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വി.എസ് അച്യുതാനന്ദന്‍. 2009ലെ മുന്നണി ശിഥിലമായതാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക്‌ കാരണമായതെന്നും വി.എസ്‌.പറഞ്ഞു.
ലോട്ടറി വിവാദമാണ്‌ തെരഞ്ഞെടുപ്പ്‌ തോല്‍വിക്ക്‌ കാരണമായതെന്ന്‌ പാര്‍ട്ടി മേഖലാ റിപ്പോര്‍ട്ടിംഗില്‍ പറഞ്ഞതായി താന്‍ വിശ്വസിക്കുന്നില്ല. ലോട്ടറി മാഫിയക്കെതിരെ എന്നും ശക്തമായ നിലപാടെടുത്തയാളാണ്‌ താനെന്നും കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ്‌ സാന്റിയാഗോ മാര്‍ട്ടിനെ നാട്ടില്‍ നിന്ന്‌ കെട്ടുകെട്ടിച്ചതെന്നും വി.എസ്‌.പറഞ്ഞു.
സീറ്റുകള്‍ പിടിച്ചെടുത്തതും മദനിയെ കൂട്ടുപിടിച്ചതും ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തിരിച്ചടിക്ക്‌ കാരണമായി
Comment: സംഗതി ഒരു വഞ്ചിക്ക് പോണ ലക്ഷണമില്ല .
-കെ എ സോളമന്‍ 

ലാല്‍ ജോസ് ചിത്രത്തില്‍ പൃഥ്വിരാജിന് നായികമാര്‍ മൂന്ന്‌



ബോക്‌സ് ഓഫീസില്‍ വിജയം ആഘോഷിക്കുന്ന
ഡയമണ്ട് നെക്‌ലേസിനുശേഷം ലാല്‍ ജോസ് 
സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍
പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സംവൃതാ സുനില്‍, രമ്യാ നമ്പീശന്‍, റിമാ കല്ലിങ്കല്‍
എന്നിവരാണ് നായികമാര്‍. കലാഭവന്‍ മണി 
ശക്തമായ കഥാപാത്രവുമായി ഈ ചിത്രത്തില്‍ 
പ്രത്യക്ഷപ്പെടുന്നുണ്ട്.

പ്രകാശ് മൂവി ടോണിന്റെ ബാനറില്‍ പ്രേം പ്രകാശ്
നിര്‍മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ 
ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ബോബി സഞ്ജയ്
എഴുതുന്നു. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം
നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത
സംവിധായകന്‍ ഔസേപ്പച്ചനാണ്.

കമന്‍റ്: എന്തിന് മൂന്നില്‍ നിര്‍ത്തണം, അരഡസന്
ഇരിക്കട്ടെ. പുതിയ സന്ദേശങ്ങള്‍ നല്‍കുന്നതാണല്ലോ
'സ്പിരിറ്റ്' പോലുള്ള ഇപ്പോഴത്തെ സോദ്ദേശ്യസിനിമകള്‍ .
-കെ എ സോളമന്‍ 

Thursday, 28 June 2012

ഗാന്ധിനിന്ദ: പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന് സുഗതകുമാരി പിന്മാറി






തിരുവനന്തപുരം: ഗാന്ധിജിയെ വിമര്‍ശിക്കുന്ന കവിതയടങ്ങിയ പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ നിന്ന് പ്രശസ്ത കവയിത്രി സുഗതകുമാരി വിട്ടു നിന്നു. തമിഴ് ദളിത് കവയിത്രിയായ മീന കന്ദസ്വാമിയുടെ 'സ്​പര്‍ശം' എന്ന കവിതാ സമാഹാരമാണ് പ്രകാശനം ചെയ്യാന്‍ വിസമ്മതിച്ചത്. പ്രകാശനത്തില്‍ നിന്ന് പിന്‍മാറിയതില്‍ ചടങ്ങില്‍ മീന കന്ദസ്വാമി സുഗതകുമാരിയെ രൂക്ഷമായി വിമര്‍ശിച്ചു.

ചിന്ത പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകം വി.എസ്.ബിന്ദുവാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിലെ ഇരുപത്തഞ്ചാമത്തെ കവിത ഗാന്ധിജിയെക്കുറിച്ചുള്ളതാണ്. 'മോഹന്‍ദാസ് കരം ചന്ദ്' എന്ന കവിത ഗാന്ധിജിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ്. മഹാത്മാ എന്ന വിശേഷണം ശരിയല്ല എന്ന് പറഞ്ഞു തുടങ്ങുന്ന കവിതയില്‍ ഗാന്ധിജിയുടെ ചിരി ഭയാനകമാണെന്നും പറയുന്നുണ്ട്.

അവധൂതനായി നടിക്കരുതെന്ന് ഗാന്ധിജിയോട് കവയിത്രി ആവശ്യപ്പെടുന്നു.' ബാപ്പു, ബാപ്പു, കൊടിയ വഞ്ചകാ. ഞങ്ങള്‍ നിങ്ങളെ വെറുക്കുന്നു. എന്ന വരിയോടെയാണ് കവിതയുടെ അവസാനം. ദളിത് സ് ത്രീ പക്ഷത്ത് നിന്നുകൊണ്ടാണ് കവിത ഗാന്ധിജിയെ നോക്കിക്കാണുന്നതെന്നും കവയിത്രി ചടങ്ങില്‍ പറഞ്ഞു

കേരള സര്‍വകലാശാലാ യൂണിയനാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്. പ്രകാശനത്തിന് തലേദിവസമാണ് പുസ്തകം സുഗതകുമാരിക്ക് വായിക്കാന്‍ നല്‍കിയത്. കവിത ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ചടങ്ങിന് എത്തില്ല എന്ന് സുഗതകുമാരി സംഘാടകരെ അറിയിക്കുകയും ചെയ്തു. ഗാന്ധിജിയെ മോശമായി ചിത്രീകരിക്കുന്ന കവിതയടങ്ങിയ പുസ്തകം തന്റെ കൈകൊണ്ട് പ്രകാശനം ചെയ്യുന്നത് ആത്മവഞ്ചനയാണെന്ന് കവയിത്രി പറഞ്ഞു. വേദിയില്‍ താന്‍ വരാത്തതിന്റെ കാര്യം സത്യസന്ധമായി പറയണമെന്നും നിര്‍ദേശിച്ചു.

തുടര്‍ന്ന് പുസ്തകം കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. ചടങ്ങിനെത്തിയ മീന കന്ദസ്വാമി വിവാദമായ കവിത പാരായണം ചെയ്തു കൊണ്ടാണ് പ്രസംഗം തുടങ്ങിയത്. പ്രകാശനച്ചടങ്ങില്‍ നിന്നും പിന്‍വാങ്ങിയ സുഗതകുമാരി അവസരവാദിയാണെന്ന് ഇവര്‍ ആരോപിച്ചു. കവിതയോട് വിയോജിപ്പുണ്ടെങ്കിലും ചടങ്ങില്‍ നിന്ന് പിന്‍മാറുന്നത് ഇടുങ്ങിയ ചിന്താഗതിയാണ്.

കമന്‍റ്: എസ്കൂസ് മിസ് കന്ദസാമി ഇന്ത മാതിരി കവിതൈ  എഴുതക്കൂടാത്. സര്‍വകലാശാല യൂണിയന് പശങ്ങള്‍ക്ക്  ഗാന്ധിജിയെ അവഹേളിക്കുന്നവരെ ആദരിക്കുന്നതാണ് റൊമ്പപ്രമാദമാന സംഗതി, പുടിന്ചാച്ചി ? 
കെ എ സോളമന്‍ 

KAS Leaf blog: എന്തൊരു സ്പിരിറ്റ്‌ !

KAS Leaf blog: എന്തൊരു സ്പിരിറ്റ്‌ !: രാഷ്ട്രീയ നേതാക്കന്മാര്‍ പ്രത്യേകിച്ചും എംഎല്‍എ മാര്‍ അല്ലലില്ലാത്തവരാണ്‌. സര്‍വീസില്‍നിന്ന്‌ റിട്ടയര്‍ ചെയ്ത ചിലരെപ്പോലെ ആര്‍ത്തുല്ലസ...

എന്തൊരു സ്പിരിറ്റ്‌ !

Photo: mazhayude munnorukam....

രാഷ്ട്രീയ നേതാക്കന്മാര്‍ പ്രത്യേകിച്ചും എംഎല്‍എ മാര്‍ അല്ലലില്ലാത്തവരാണ്‌. സര്‍വീസില്‍നിന്ന്‌ റിട്ടയര്‍ ചെയ്ത ചിലരെപ്പോലെ ആര്‍ത്തുല്ലസിച്ചു നടക്കുക, ചിട്ടയായി കിട്ടുന്ന പ്രതിമാസ പെന്‍ഷന്‍ കൊണ്ട്‌ രണ്ട്‌ പെഗ്‌ കൃത്യമായി അകത്താക്കുക,രസിക്കുക. എംഎല്‍എ മാര്‍ക്കുമുണ്ട്‌ കൃത്യമായ ശമ്പളവും അലവന്‍സും. ജനകീയപ്രശ്നങ്ങള്‍ ഒട്ടുമിക്കതും പരിഹരിച്ചതുകൊണ്ട്‌ സിനിമ കാണുകയോ മദ്യബോധവല്‍ക്കരണം നടത്തുകയോ എന്തുമാകാം, ഭരണ-പ്രതിപക്ഷ വ്യത്യാസമൊന്നുമില്ല.

എംഎല്‍എമാര്‍ക്ക്‌ സിനിമ കാണണമെങ്കില്‍ ഒന്നുവിളിച്ച്‌ പറഞ്ഞാല്‍ മതി. തിയറ്ററുകളില്‍ സീറ്റ്‌ റെഡി. തിയറ്റര്‍കാര്‍ ചെയ്തില്ലെങ്കില്‍ നിര്‍മാതാക്കള്‍ സൗകര്യമൊരുക്കും. സിനിമാ മേഖലയെ സംരക്ഷിക്കുകയാണല്ലോ മറ്റേതു മേഖലയെക്കാളും രാഷ്ട്രീയക്കാര്‍ക്ക്‌ മെച്ചം.

തിരുവനന്തപുരത്ത്‌ തിയറ്ററില്‍ ‘സ്പിരിറ്റ്‌’ കാണാന്‍ എംഎല്‍എ മാര്‍കൂട്ടത്തോടെ എത്തിയതാണ്‌ ടി സിനിമ കാണാന്‍ രാമന്‍നായര്‍ക്കും പ്രേരണയായത്‌. സിനിമ മികച്ചതെന്ന്‌ നേതാക്കന്മാര്‍ പറയുകയുണ്ടായി. രണ്ടാഴ്ച മുമ്പ്‌ ഒരു സിനിമ കണ്ടതിന്റെ കെടുതി വിട്ടുമാറിയിട്ടില്ലെന്നത്‌ ശരി തന്നെ. എന്താണിതിന്റെ പേര്‌, അതെ “നവാഗതര്‍ക്ക്‌ സ്വാഗതം” ഹോസ്റ്റല്‍ വാര്‍ഡനായ കോളേജ്‌ അധ്യാപകന്‌ കൂട്ടിക്കൊടുപ്പുകാരനായി എങ്ങനെ പ്രവര്‍ത്തിക്കാമെന്ന്‌ വിദഗ്ദ്ധമായി വിവരിക്കുകയാണ്‌ സിനിമയില്‍. ഈ നായക നടന്മാരൊക്കെ  സിനിമയുടെകഥ ആദ്യം വായിച്ചു കേട്ടിട്ടാണ്‌ അഭിനയിക്കുന്നതെന്ന്‌ ആര്‌ പറഞ്ഞു?
സിനിമയ്ക്ക്‌ ഇപ്പോള്‍ മൂന്ന്‌ സര്‍ട്ടിഫിക്കേനാണ്‌. സെന്‍സര്‍ ബോര്‍ഡ്‌ കഴിഞ്ഞാല്‍ ചാനല്‍ സര്‍ട്ടിഫിക്കേഷന്‍, അതും കഴിഞ്ഞാല്‍ എംഎല്‍എ സര്‍ട്ടിഫിക്കേഷന്‍. അതാണ്‌ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ നടന്നത്‌.

ഇവിടെ നാട്ടില്‍ സിനിമ കാണാന്‍ ക്യൂ നില്‍ക്കേണ്ടതില്ല. കൗണ്ടര്‍ ദ്വാരത്തില്‍ കൈ കടത്തിയാല്‍ മാത്രം മതി, കൈയില്‍ ഒരു കാരുണ്യ ടിക്കറ്റിന്‌ തുല്യമായ പണവും കരുതിയിരിക്കണം.

സിനിമ കണ്ടപ്പോള്‍ ഒരു കാര്യം വ്യക്തമായി. സംവിധായകന്‍ ബഹുമിടുക്കന്‍. ‘പുകവലി, മദ്യപാനം രണ്ടും ആരോഗ്യത്തിന്‌ ഹാനികരം’ എന്ന ആരും നോക്കാത്ത മുദ്രാവാക്യം ഒരു സിനിമയില്‍ ഉടനീളം സബ്ടൈറ്റിലായി  എങ്ങനെവിദഗ്ദ്ധമായി കാണിക്കാമെന്ന്‌ സംവിധായകന്‍ തെളിയിച്ചിരിക്കുന്നു. പുകവലി-മദ്യപാന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന്‌ ഒരുത്തനും കേസ്സെടുത്ത്‌ ആളുകളിക്കാന്‍ ചെല്ലില്ല. നിലവില്‍ ഏതെല്ലാം തരം മദ്യമുണ്ട്‌, അവ എങ്ങനെയൊക്കെ വെള്ളം ചേര്‍ത്തും, ചേര്‍ക്കാതെയും കഴിക്കാം-ഇതൊക്കെ സിനിമയില്‍ വിശദമായുണ്ട്‌. മദ്യപാനത്തില്‍ യൂറോപ്യന്‍ ക്ലോസറ്റിന്റെ പങ്ക്‌ എന്നതിനെക്കുറിച്ച്‌ കുടിച്ചുതൂങ്ങുന്നവര്‍ക്കുള്ള പ്രാഥമിക പാഠവും സിനിമയില്‍ കാണാം.

‘ഗാന്ധിസിനിമ’ കണ്ട്‌ ആരും ഗാന്ധിയാകാത്തത്‌ പോലെ കുടിനിര്‍ത്തിയവന്റെ സിനിമ കണ്ട്‌ ആരും കുടിനിര്‍ത്തില്ലായെന്നതാണ്‌ സിനിമയുടെ സന്ദേശം. ഇതുകൊണ്ടാണ്‌ നല്ല സിനിമയെന്ന്‌ എംഎല്‍എമാര്‍ പറഞ്ഞത്‌. കുടിനിന്നാല്‍ സംസ്ഥാന ഖജനാവ്‌ പൂട്ടും. കുടിയന്‍ കുടിക്കാതിരിക്കുമ്പോഴാണ്‌ കൈവിറയല്‍ ഉണ്ടാകുന്നത്‌. സിനിമയിലെ നായകന്‌ കുടിനിര്‍ത്തിയപ്പോള്‍ കൈവിറയലും മാറി!

“പോ മോനെ ദിനേശാ” എന്ന മട്ടില്‍ ഒരു പഞ്ച്‌ ഡയലോഗും സിനിമയിലുണ്ട്‌, ജനത്തിന്‌ പറഞ്ഞു നടക്കാന്‍.  “മദ്യപിച്ചിരുന്നെങ്കില്‍ നിന്നെ ബലാല്‍സംഗം ചെയ്തേനെ” എന്ന മെയില്‍ ഷിവനിസ്റ്റക്‌ ഡയലോഗ്‌ ഒരു സ്ത്രീയുടെ മുഖത്ത്‌ നോക്കി സൂപ്പര്‍ നായകന്‍ പറയുന്നത്‌ ജനത്തിന്‌ സുഖിച്ചമട്ടുണ്ട്‌. എംഎല്‍എ മാര്‍ക്കും ഇത്‌ ഇഷ്ടപ്പെട്ടു കാണണം. എന്നുകരുതി, ഭാര്യയുടെയോ മുന്‍ഭാര്യയുടെയോ മുഖത്തുനോക്കി ആരും ഈ ഡയലോഗ്‌ പറയാതിരിക്കുന്നതാവും ഭംഗി, ചിരവത്തടി കൊണ്ടുള്ള അടി, വലിയ നാണക്കേടാണത്‌.

കെ.എ.സോളമന്‍, ജന്‍മഭൂമി 29 ജൂണ്‍ 

Tuesday, 26 June 2012

KAS Leaf blog: എഞ്ചി. എന്‍ട്രന്‍സ്‌: ബിനു ഒന്നാമന്‍

KAS Leaf blog: എഞ്ചി. എന്‍ട്രന്‍സ്‌: ബിനു ഒന്നാമന്‍: തിരുവനന്തപുരം: എഞ്ചിനീയറിംഗ്‌ പ്രവേശന പരീക്ഷാ റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. ആദ്യ പത്തില്‍ ഒന്‍പത്‌ റാങ്കും ആണ്‍ കുട്ടികള്‍ സ്വ...

എഞ്ചി. എന്‍ട്രന്‍സ്‌: ബിനു ഒന്നാമന്‍


തിരുവനന്തപുരം: എഞ്ചിനീയറിംഗ്‌ പ്രവേശന പരീക്ഷാ റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. ആദ്യ പത്തില്‍ ഒന്‍പത്‌ റാങ്കും ആണ്‍ കുട്ടികള്‍ സ്വന്തമാക്കി. 584.5956 സ്കോര്‍ നേടിയ ചങ്ങനാശേരി ചീരഞ്ചിറ പുളിയാംതൊട്ടിയില്‍ ഹൗസില്‍ ബിനു ജോര്‍ജിനാണ്‌ ഒന്നാംറാങ്ക്‌. സി ബി എസ്‌ ഇ സിലബസിലാണ്‌ ബിനു പഠിച്ചത്‌. തൃശൂര്‍ വരവൂര്‍ മാറാത്ത്‌ ഹൗസില്‍ എം. ജിഷ്ണുവിനാണ്‌ രണ്ടാം റാങ്ക്‌, സ്കോര്‍ 572.2411. കേരള സിലബസ്‌ ഹയര്‍സെക്കന്ററി പഠിച്ചാണ്‌ ജിഷ്ണു ഈ നേട്ടം സ്വന്തമാക്കിയത്‌. എറണാകുളം നോര്‍ത്ത്‌ പറവൂര്‍ സ്വദേശി ജെറിന്‍ വിന്‍സന്റിനാണ്‌ മൂന്നാം റാങ്ക്‌, സ്കോര്‍ 571.5363. അഞ്ചാംറാങ്ക്‌ നേടിയ തൃശൂര്‍ കാട്ടൂര്‍ പാലാട്ട്‌ ഹൗസില്‍ ശില്‍പജോയിയാണ്‌ ആദ്യ പത്തില്‍ ഇടംനേടിയ ഏക പെണ്‍കുട്ടി.


Comment: 

പെണ്‍കുട്ടികള്‍ക്കു അവസരനിഷേധമെന്ന മേയ് 31-ലെ എന്റെ കുറിപ്പ് പുനപ്രസിദ്ധീകരിക്കുന്നു . എന്റെ നിരീക്ഷണം ശരി വെക്കുന്നതാണ് ഇന്ന് പ്രസിദ്ധീകരിച്ച എന്‍ട്രന്‍സ് ഫലവും. എന്‍ട്രന്‍സ് പരീക്ഷയില്‍ പുറകില്‍ പോയവര്‍ പ്രത്യേകിച്ചും പെണ്‍ കുട്ടികള്‍ ആശങ്കപ്പെടേണ്ട. ഇന്ന്, ഡോക്ടര്‍-എഞ്ചിനീയര്‍ മാരെക്കാള്‍ ഉയര്‍ന്ന പദവി അലങ്കരിക്കുന്നത് എന്‍റ്റന്‍സില്‍ പരാചയപ്പെട്ടവരാണ്.

-കെ എ സോളമന്‍ 

പെണ്‍കുട്ടികള്‍ക്കു അവസരനിഷേധം.(Repost)(original post was on 31May)


സി,ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ 
80.19ശതമാനമാണ്‌ വിജയം. . പെണ്‍കുട്ടികളാണു വിജയശതമാനത്തില്‍ 
മുന്നില്‍. 86.21ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം75.80 ആണ്‌.

ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോഴും ഉയര്ന്ന വിജയ ശതമാനം.
 പെങ്കുട്ടികളാണ് മുന്നില്‍.

എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക്‌ റെക്കോര്‍ഡ്‌ വിജയം. 93.64 % 
വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന്‌ അര്‍ഹരായി എന്നുപറഞ്ഞാല്‍ അവരൊക്കെജയിച്ചെന്നര്‍ത്ഥം.വിദ്യാര്‍ഥികള്‍ക്ക്‌ മോഡറേഷന്‍ 
നല്‍കാതെയാണ്  ഈ റിസല്ട് എന്നാണ് ഗീര്‍വാണം. അപ്പോള്‍ 
 മോഡറേഷന്‍ ഉണ്ടായിരുന്നേകില്‍ എന്താകുമായിരുന്നു അവസ്ഥ? 
എല്ലാ ഫലയും പ്രഖ്യാപിച്ചത് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബുതന്നെയാണ്. മന്ത്രിമാര്‍  ഫലം പ്രഖ്യാപിച്ചു പ്രഖ്യാപിച്ചു 
മന്ത്രി  ഇല്ലെങ്കില്‍ ഫലമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍
 പോകുന്നത്. . ഐ എസ് സി, ഐ സി എസ് സി ,സി ബി 
എസ് സി തുടങ്ങി എല്ലാത്തിന്റെയും ഫലം പ്രഖ്യാപിച്ചു. 
എല്ലാറ്റിനും പെങ്കുട്ടികളാണ് മുന്നില്‍.

ഇങ്ങനെ പെങ്കുട്ടികളെ മുന്നില്‍ നിര്‍ത്തി വിജശതമാനം 
കൂട്ടിക്കൂട്ടികൊണ്ട് വരുന്നതാണ് ഇരുമുന്നണികളുടെയും ഭരണനേട്ടം. എല്ലാവരെയും പാസ്സാക്കുന്നത് എന്തുകൊണ്ടെന്ന് വെച്ചാല്‍ 
ഒരുകുട്ടിക്കും മെന്‍റല്‍ സ്ട്രെയിന്‍ പാടില്ല. ഇങ്ങനെ മെന്‍റല്‍
 സ്ട്രെയിന്‍ കുറച്ചു കുറച്ചു കൂടുതല്‍  പെങ്കുട്ടികളെയും അല്പം കുറവ്ആണ്‍കുട്ടികളെയും എല്ലാ ക്ലാസ്സിലും ജയിപ്പിച്ചു
 കൊണ്ടുവന്നതിന് ശേഷം പിന്നൊരു ഇരുട്ടടിയുണ്ട്, അതിനെയാണ്
 എന്‍ട്രന്‍സ് പരീക്ഷയെന്ന് പറയുന്നത്. ഈ പരീക്ഷയിലാണ് 

 കൂട്ടപപ്പൊരിച്ചിലും കൂട്ടനിലവിളിയും. എഞ്ചിനീയറിങ്  അഡ്മിഷന്
 വലിയ വിഷമമില്ലെങ്കിലും മെഡിസിന്‍ടെ കാര്യം അങ്ങനെയല്ല. 
എന്‍ട്രന്‍സ് പരിശീലന കോണ്‍സെന്റ്രഷന്‍ ക്യാമ്പുകളില്‍ ഒന്നും രണ്ടും വര്‍ഷത്തെ വിദഗ്ധ ഡ്രില്ലിന് ശേഷം കുട്ടികളില്‍ ഭൂരിപക്ഷത്തെയും കൊണ്ടെത്തിക്കുന്നത് കടുത്ത നിരാശലേക്കാണ്. എന്‍ട്രന്‍സ്
 പരീക്ഷയില്‍ പരാജയപ്പെടുന്നവ്ര്‍ക്ക് ഉണ്ടാകുന്ന് മാനസിക
 ആഘാതത്തെ പറ്റി ആര്‍ക്കും ഉള്‍കന്ഠയില്ല. എന്‍ട്രന്‍സ് പരീക്ഷ  എന്ന മാരണം അവസാനിപ്പിച്ചു കൂടെയെന്ന് ചോദിച്ചാല്‍ അത്
 പറ്റില്ല,പലര്‍ക്കും ചുക്കിലിതടയുന്ന ഏര്‍പ്പാടാണ്. പാവപ്പെട്ടവന് ഒരു ചാന്‍സുപോലും നാല്‍കാതെ പണക്കാരന് സീറ്റുകള്‍ സംവരണം
 ചെയ്യുന്നതാണ് എന്‍റ്റന്‍സ് പരീക്ഷാടിസ്ഥാനത്തിലുള്ള മെഡിക്കല്‍
 അഡ്മിഷന്‍.
എസ് എസ് എല്‍ സി, പ്ലസ് റ്റൂ പരീക്ഷകളില്‍ മുന്നിലെത്തുന്ന
 പെങ്കുട്ടികളാണ് എന്‍ട്രന്‍സ് പരീക്ഷങ്കളില്‍ പിന്നോക്കം പോകുന്നത്.
 ഇതിന്റെ കാരണത്തെക്കുറിച്ച് ചില ഊശാന്‍ തടിക്കാര്‍ ചാനലില്‍ കേറിയിരുന്നു അധര വ്യായാമം നടുത്തുന്നുണ്ട് വെങ്കിലും
പെങ്കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്ന അവസരങ്ങളെ ക്കുറിച്ച്
 ആര്‍ക്കുംപരാതി ഇല്ല.  ആരോഗ്യ സര്‍വ്വകലാശാല നടത്തിയ
 ബി.ഡി.എസ് പരീക്ഷയിലെ കൂട്ടത്തോല്‍‌വി പോലെയാണ് 
എന്‍ട്രന്‍സ് പരീക്ഷയുടെ  കൂട്ട തോല്‍വി.   .

സ്കൂള്‍ പരീക്ഷകള്‍ക്ക് മികച്ച വിജയാം  കാഴ്ച വെക്കുന്ന
 പെണ്‍കുട്ടികള്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പുറകില്‍ പോകുന്നത് 
അവരുടെ ബുദ്ധിക്കുറവ് കൊണ്ടല്ല, സ്ത്രീ സഹജമായ ക്ഷമയും വിവേചനബുദ്ധിയും പെട്ടെന്നു തീരുമാന മെടുക്കുന്നതില്‍ നിന്നു
 അവരില്‍ ചിലരെയെങ്കിലും  പിന്തിരിപ്പിക്കുന്നു. ഇതിന്റെ
 ഫലമായിട്ടാണ് സ്പീഡ് ടെസ്റ്റായ എന്‍റ്റന്‍സ് പരീക്ഷയില്‍
 അവര്‍ പുറകോട്ടുപോകുന്നത് .ഇത് മനസിലാക്കി ആങ്കുട്ടികള്‍ക്കും പെങ്കുട്ടികള്‍ക്കും അന്‍പത് അന്‍പത് എന്ന റേഷ്യോയില്‍ റാങ്ക്
 ലിസ്റ്റ് തയ്യാറാക്കിയാല്‍  ഈ രംഗത്ത് നിലനിന്നു പോരുന്ന 
വലിയൊരു വൈരുദ്ധ്യം  തടയാനാകും. പെങ്കുട്ടികള്‍ക്കുംആണ്‍ 
കുട്ടികളെ പോലെ തുല്യ അവസരം ലഭിക്കേണ്ടതായുണ്ട്.

-കെ എ  സോളമന്‍

KAS Leaf blog: 'സ്‌പിരിറ്റ്' സിനിമയ്ക്ക് വിനോദ നികുതി ഒഴിവാക്കി

KAS Leaf blog: 'സ്‌പിരിറ്റ്' സിനിമയ്ക്ക് വിനോദ നികുതി ഒഴിവാക്കി: തിരുവനന്തപുരം: മദ്യത്തിനെതിരെ സന്ദേശം പകരുന്ന 'സ്പിരിറ്റ്' സിനിമയെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയെന്ന് മന്ത്രി എം.കെ.മ...

'സ്‌പിരിറ്റ്' സിനിമയ്ക്ക് വിനോദ നികുതി ഒഴിവാക്കി


















തിരുവനന്തപുരം: മദ്യത്തിനെതിരെ സന്ദേശം
പകരുന്ന 'സ്പിരിറ്റ്' സിനിമയെ വിനോദ
നികുതിയില്‍ നിന്ന് ഒഴിവാക്കിയെന്ന് മന്ത്രി
എം.കെ.മുനീര്‍ നിയമസഭയില്‍ പറഞ്ഞു. 
മദ്യത്തിനെതിരെ സമൂഹത്തിന്റെ മനസാക്ഷിയെ
 ഉണര്‍ത്തുന്ന ചിത്രമാണിത്. 

മദ്യവിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍

ബോധവത്കരണവും ആവശ്യമാണ്. ഈ സാ
ഹചര്യത്തിലാണ് സിനിമയെ വിനോദ നികുതിയില്‍
നിന്ന് ഒഴിവാക്കുന്നത്. ചിത്രമൊരുക്കിയ
രഞ്ജിത് - മോഹന്‍ലാല്‍ ടീമിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. പി.സി.വിഷ്ണുനാഥാണ് സബ്മിഷനിലൂടെ
ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. 

കമന്‍റ് :സ്പിരിറ്റ് സിനിമയ്ക്കു വിനോദ നികുതി ഇളവ്
 ചെയ്യാന്‍ ഒരു കാരണം ശ്രീ ഗണേഷ് കുമാര്‍ മന്ത്രിപ്പണിയുടെ 
തിരക്കിനിടയിലും സിനിമയിലെ ചാനല്‍ എക്സിക്കുട്ടീവ് ആയി 
അഭിനയിച്ചതാണ്. വിനോദ നികുതി ഇളവ് ചെയ്തു കൊടുത്ത 
സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി  എം കെ മുനീര്‍ ഒരു ചാനല്‍ 
മേധാവി ആണല്ലോ. ചാനല്‍ തലപ്പതിരിക്കുന്നത് സത്യസന്ധരായ മെലാളന്‍മാരാണെന്ന് കുടിച്ചു ലെക്കുകെടാത്ത ജനം സിനിമ 
കണ്ടെങ്കിലും മനസ്സിലാക്കട്ടെ. മന്ത്രിതല അഴിമതി, 
വിനോദനികുതി ഇളവ് ചെയ്തും ആകാം.

രഞ്ജിത്ത് കൌശലക്കാരനായ സംവിധായകന്‍ മാത്രമല്ല,
 ഒരു ലോബീയിസ്റ്റ് കൂടിയാണ് എന്ന കാര്യ ത്തില്‍ സംശയ
 മുണ്ടെങ്കില്‍ പി സി വിഷ്ണുനാഥ എം എല്‍ എ 
യോടു ചോദിക്കൂ.
കെ എ സോളമന്‍ 

Sunday, 24 June 2012

KAS Leaf blog: എന്‍.എസ്‌.എസിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കും – മ...

KAS Leaf blog: എന്‍.എസ്‌.എസിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കും – മ...: കോട്ടയം: വിദ്യാഭ്യാസ പാക്കേജ്‌ സംബന്ധിച്ച്‌ എന്‍.എസ്‌.എസിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദ്...

എന്‍.എസ്‌.എസിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കും – മുഖ്യമന്ത്രി



കോട്ടയം: വിദ്യാഭ്യാസ പാക്കേജ്‌ സംബന്ധിച്ച്‌ എന്‍.എസ്‌.എസിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ ചരിത്രപരമായ മാറ്റം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങളോട്‌ തനിക്ക്‌ അസഹിഷ്ണുതയില്ല. വിമര്‍ശനം ഏത്‌ വകുപ്പിനെക്കുറിച്ചായാലും ഒളിച്ചോടില്ല. തെറ്റുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസോ യു.ഡി.എഫോ ഏതെങ്കിലും ഒരു വിഭാഗത്തിന്റേതു മാത്രമല്ല, എല്ലാവരുടേതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Comment: സമദൂരത്തില്‍ നിന്നു ശരിദൂരം അളക്കാനുള്ള മുഴക്കോല്‍ വാങ്ങി നല്കും, മുട്ടിന്‍മേല്‍ വീഴും, അങ്ങനെ എന്‍ എസ് എസ്സിന്റെ ബുദ്ധി മുട്ടുമാറ്റും
-K A Solaman 

ശുംഭ സംതരണം -ജന്‍മഭൂമി 24 ജൂണ്‍ 2012


Friday, 22 June 2012

വിജിലന്‍സ് അന്വേഷണം


വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂര്‍: എം.എല്‍.എ ഫണ്ട്‌ ദുര്‍വിനിയോഗം നടത്തിയെന്ന പരാതിയില്‍ വി.ഡി. സതീശന്‍ എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌. പറവൂര്‍ സ്വദേശി വിജയന്‍പിള്ള നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി ഉത്തരവ്‌.
തൃശൂര്‍ വിജിലന്‍സ്‌ കോടതിയാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. പറവൂരില്‍ നിയമ ഗ്രന്ഥശാലയ്ക്കു കെട്ടിടം നിര്‍മിച്ചെങ്കിലും പദ്ധതി തുടങ്ങിയില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലാ കോടതിയില്‍ നിയമഗ്രന്ഥശാല പണിയാന്‍ ഏഴു ലക്ഷം രൂപയാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചത്. കെട്ടിടം നിര്‍മിച്ചതിനു ശേഷം തീരുമാനം മാറ്റുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു ജഡ്ജി വി. ജയറാം നിര്‍ദേശം നല്‍കി. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

തോമസ് ഐസകിനെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂര്‍: മുന്‍ ധനമന്ത്രി തോമസ്‌ ഐസക്‌ എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു‌. നാനോ എക്സല്‍ കേസ്‌ അട്ടിമറിക്കാന്‍ കൂട്ടു നിന്നുവെന്ന പരാതിയിലാണ്‌ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടത്‌.
വാണിജ്യനികുതി മുന്‍ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ജയനന്ദകുമാറിനെതിരെയും അന്വേഷണത്തിന്‌ കോടതി ഉത്തരവിട്ടിട്ടുണ്ട്‌. മൂന്ന്‌ മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്‌. സാമൂഹിക പ്രവര്‍ത്തകനായ രാജു പുഴങ്കര സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ വിജിലന്‍സ്‌ കോടതിയുടെ ഉത്തരവു.
കമെന്‍റ്: രണ്ടു പേരും ചാനലില്‍ കേറിയിരുന്നു ബിസ്ലേരി വാട്ടര്‍ മല്‍സരിച്ച് കുടിച്ചു തിമര്‍ത്തപ്പോള്‍  ഇങ്ങനെയൊരു സാധ്യത മുന്‍കൂട്ടി കാണേണ്ട തായിരുന്നു. 
-കെ എ സോളമന്‍ 

KAS Leaf blog: സ്‌പിരിറ്റ്' കാണാന്‍ രാഷ്ട്രീയഭേദം മറന്ന്

KAS Leaf blog: സ്‌പിരിറ്റ്' കാണാന്‍ രാഷ്ട്രീയഭേദം മറന്ന്: തിരുവനന്തപുരം: രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ 'സ്പിരിറ്റ്'  കാണാന്‍ നിയമസഭാ സാമാജികര്‍  രാഷ്ട്രീയഭേദമില്ലാതെ ഒര...

സ്‌പിരിറ്റ്' കാണാന്‍ രാഷ്ട്രീയഭേദം മറന്ന്





തിരുവനന്തപുരം: രഞ്ജിത്ത് സംവിധാനം
ചെയ്ത മോഹന്‍ലാല്‍ ചിത്രമായ 'സ്പിരിറ്റ്'
 കാണാന്‍ നിയമസഭാ സാമാജികര്‍
 രാഷ്ട്രീയഭേദമില്ലാതെ ഒരുമിച്ചെത്തി.
 മന്ത്രി കെ.ബാബു, കെ.പി.സി.സി. പ്രസിഡന്‍റ്
 രമേശ് ചെന്നിത്തല എന്നിവരുമുണ്ടായിരുന്നു
 കൂട്ടത്തില്‍. ശ്രീകുമാര്‍ തിയേറ്ററില്‍ വ്യാഴാഴ്ച 
ഫസ്റ്റ്‌ഷോ കാണാനാണ് ഇവരെത്തിയത്.

ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മുല്ലക്കര 

രത്‌നാകരന്‍, ഡൊമിനിക് പ്രസന്‍േറഷന്‍,
 പി.സി.വിഷ്ണുനാഥ്, എ.പി. അബ്ദുള്ളക്കുട്ടി,
 ഇ. ചന്ദ്രശേഖരന്‍, കെ.രാജു, ബെന്നിബെഹനാന്‍, 
കെ.കെ.ലതിക, കെ.എം.ഷാജി തുടങ്ങി അമ്പതോളം
 ഭരണ, പ്രതിപക്ഷ എം.എല്‍.എ.മാരാണ് സിനിമ
 കാണാനെത്തിയത്. 'സ്പിരിറ്റ്' മികച്ച ചിത്രമെന്ന്
 അവര്‍ അഭിപ്രായപ്പെട്ടു.

Comment: "പുകവലി, മദ്യപാനം ആരോഗ്യത്തിന്
 ഹാനികരം" എന്നത് ചിത്രം ഉടനീളം എങ്ങനെ
 സൌകര്യപൂര്‍വം  എഴുതിക്കാണിക്കാമെന്ന
 വിദ്യ ഈ സിനിമയിലൂടെ സംവിധായകന്‍
 ജനത്തെ ബോധ്യപ്പെടുത്തുന്നു.   "ഗാന്ധി"സിനിമ
 കണ്ടു ആരും ഗാന്ധിയാകാത്തത് പോലെ കുടി
 നിര്‍ത്തിയവന്റെ സിനിമ കണ്ടു ആരും കുടി
 നിര്‍ത്താന്‍  പോണില്ല എന്നതാണു ചിത്രത്തിന്റെ
 സന്ദേശം.
 "മദ്യപിച്ചിരുന്നെങ്കില്‍ നിന്നെ റേപ്പ് ചെയ്തേനെ"
എന്ന മെയില്‍ ഷെവിനിസ്റ്റിക് ഡയലോഗ് 
സൂപ്പര്‍നായകന്‍ ഒരു സ്ത്രീയുടെ മുഖത്ത് നോക്കി 
പറയുന്നതാകാം മികച്ച 
ചിത്രമെന്ന് രാഷ്ട്രീയഭേദമില്ലാതെ നേതാക്കന്മാര്‍ 
അഭിപ്രായപ്പെടാന്‍ കാരണം.   ഈ ഡയലോഗ്
ഭാര്യയോടോ, മുന്‍ ഭാര്യയോടോ ഒരു നേതാവും
പറയാതിരിക്കട്ടെ, ചിരവത്തടിക്കടി കിട്ടുന്നത് 
വലിയ നാണക്കേടാണ്

-കെ എ സോളമന്‍ 

ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കാന്‍ നിയമം










തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബും നിയമസഭയില്‍ പറഞ്ഞു. ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വര്‍ദ്ധനയില്‍ നിന്ന്‌ സാധാരണക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ഹൈക്കോടതിയുടെ അഭിപ്രായം നിയമനിര്‍മ്മാണത്തിന്‌ ശക്തിപകരുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ടലുകളിലെ ഭക്ഷണവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത്‌ തടയാന്‍ സംവിധാനമുണ്ടാക്കാന്‍ നിയമം കൊണ്ടുവരണമെന്ന്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഈ നിയമസഭാ സമ്മേളന കാലയളവില്‍ നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്ന്‌ അനൂപ്‌ ജേക്കബ്‌ പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുചര്‍ച്ച ആവശ്യമായതിനാലാണിത്‌.

Comment:
  ശ്രീ കൃഷ്ണ വിലാസം പോറ്റി ഹോട്ടലില്‍ 30 രൂപയ്ക്കാണ് ഊണ് കഴിച്ചു കൊണ്ടിരിക്കുന്നത്. വില ഏകീകരണം വരുന്നതോടെ പ്രിന്‍സ് ഹോട്ടലിലും റോയല്‍ പാര്‍ക്കിലും കേറി ഇതേ കാശിന് ഊണ് കഴിക്കാന്‍ പറ്റുകയെന്നത്  വളരെ നല്ല കാര്യം! 
പിന്നെ, പൊതു ചര്‍ച്ചയുടെ കാര്യം, വീട്ടില്‍നിന്ന് പൊതിച്ചോറുമായി പോയി ചാനലില്‍ കേറിയിരുന്നു അധരവ്യായാമം  നടത്തുന്നവന്ഠെ ചര്‍ച്ചയല്ലേ, അതുകുറെ കേട്ടിട്ടുണ്ട്.  വയറ്റിപ്പിഴപ്പിന് ഹോട്ടല്‍ നടത്തുന്നവന്റെ പുറത്തു കുതിര കേറാനാവരുത്  നിയമം

-കെ എ സോളമന്‍ 

Thursday, 21 June 2012

സി.പി.എം പ്രണബിനെ പിന്തുണയ്ക്കും



ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ഇടതുമുന്നണിയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാനായില്ല. പ്രണാബ്‌ മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ സി.പി.എമ്മും ഫോര്‍വേഡ്‌ ബ്ലോക്കും തീരുമാനിച്ചു. എന്നാല്‍ സി.പി.ഐയും ആ‍ര്‍.എസ്.പി വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനില്‍ക്കും.
ഇന്ന് ചേര്‍ന്ന ഇടതുയോഗമാണ്‌ വ്യത്യസ്ത നിലപാട്‌ സ്വീകരിക്കാന്‍ തീരുമാനിച്ച്‌ പിരിഞ്ഞത്‌. പ്രണബ്‌ മുഖര്‍ജിയെ പിന്തുണയ്ക്കാനാണ്‌ തീരുമാനമെന്ന്‌ സി.പി.എം, ഫോര്‍വേഡ്‌ ബ്ലോക്ക്‌ പാര്‍ട്ടികള്‍ അറിയിച്ചു.
Comment: പിന്നെന്തിന് സി പി എമ്മും, കോണ്‍ ഗ്രസ്സും തമ്മില്‍ കേരളത്തില്‍ തിമിലകളി നടത്തുന്നു ?
-കെ എ സോളമന്‍ 

KAS Leaf blog: മാര്‍ക്ക് തിരുത്തല്‍, പരീക്ഷാ ക്രമക്കേട്; കേരളയില്...

KAS Leaf blog: മാര്‍ക്ക് തിരുത്തല്‍, പരീക്ഷാ ക്രമക്കേട്; കേരളയില്...: തിരുവനന്തപുരം: മാര്‍ക്ക് തിരുത്തിയതിനും പരീക്ഷാ ക്രമക്കേടിനും കേരള സര്‍വകലാശാലാ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കൂട്ട നടപടി. ബ...

മാര്‍ക്ക് തിരുത്തല്‍, പരീക്ഷാ ക്രമക്കേട്; കേരളയില്‍ അധ്യാപകര്‍ക്കെതിരെ നടപടി




തിരുവനന്തപുരം: മാര്‍ക്ക് തിരുത്തിയതിനും പരീക്ഷാ ക്രമക്കേടിനും കേരള സര്‍വകലാശാലാ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കൂട്ട നടപടി. ബുധനാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കൂട്ടമായി നടപടിയെടുത്തത്.

എം.ബി.എ. വിദ്യാര്‍ഥിയുടെ മാര്‍ക്ക് ലിസ്റ്റ് തിരുത്തിയതിന് മുന്‍ രജിസ്ട്രാറും മാനേജ്‌മെന്റ് വിഭാഗം തലവനുമായിരുന്ന ഡോ. കെ.ചന്ദ്രശേഖരന്‍, കാര്യവട്ടം പരീക്ഷാ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ വിജയരാഘവക്കുറുപ്പ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കാര്യവട്ടത്ത് സര്‍വകലാശാല നല്‍കിയ ചോദ്യക്കടലാസിനു പകരം വേറെ ചോദ്യം നല്‍കി പരീക്ഷ നടത്തിയതിന് പൊളിറ്റിക്‌സ് വിഭാഗം മേധാവി ഡോ. ഷാജി വര്‍ക്കി, ഇസ്‌ലാമിക് സ്റ്റഡീസ് മേധാവി എ.കെ.അമ്പോറ്റി, സംസ്‌കൃതം വകുപ്പ് മേധാവി ശ്യാമളാ ദേവി എന്നിവരെ സ്ഥാനത്തുനിന്ന് മാറ്റി. ഇവരുടെ ഇന്‍ക്രിമെന്റും തടയും.

കൊല്ലം മൂല്യനിര്‍ണയ ക്യാമ്പിലെ ഉത്തരക്കടലാസ് പുറത്ത് കൊണ്ടുപോവുകയും കൈമോശം വരുത്തുകയും ചെയ്തതിന് ക്യാമ്പ് ഓഫീസര്‍, മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയെന്ന് പി.എസ്.സി. കണ്ടെത്തി വിലക്ക് ഏര്‍പ്പെടുത്തിയ സൈക്കോളജി വിഭാഗം അധ്യാപകന്‍ ഡോ. ജോണ്‍സനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു.

പെണ്‍കുട്ടിക്ക് അശ്ലീല എസ്.എം.എസ്. അയച്ചതിന് ഹിന്ദി വിഭാഗം അധ്യാപകന്‍ സി.എസ്. സുജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പരീക്ഷയില്‍ കോപ്പിയടിക്കുന്നതിന് സഹായം നല്‍കിയ കാട്ടാക്കട പങ്കജ കസ്തൂരി എന്‍ജിനീയറിങ് കോളേജിന് അഞ്ച് ലക്ഷം രൂപ പിഴയിട്ടു. ഹാള്‍ ടിക്കറ്റില്ലാതെ പരീക്ഷയെഴുതാന്‍ കുട്ടികളെ അനുവദിച്ചതിന് കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിന്റെ പരീക്ഷാ സെന്റര്‍ മാറ്റി.

കോപ്പിയടി പിടിക്കാന്‍ ചെന്ന പരീക്ഷാ സ്‌ക്വാഡിലെ അധ്യാപകനെ യൂണിവേഴ്‌സിറ്റി കോളേജില്‍ കൈയേറ്റം ചെയ്ത വിദ്യാര്‍ഥിയായ എം.എസ്. സിജിനെ സ്ഥിരമായി ഡീബാര്‍ ചെയ്തു.

Comment:
നടപടി മുന്‍സിണ്ടിക്കേറ്റിന്‍റേതല്ലാത്തത്കൊണ്ട് ഇപ്പോള്‍ ഒന്നും പറയുന്നില്ല.എങ്കില്‍തന്നെ മുന്‍സിഡിക്കേട്ടന്‍മാരെപ്പോലെ കോടതി തിണ്ണനിരങ്ങാനുള്ള  ഇടപാടുകള്‍ ഒഴിവാക്കുന്നത് നന്ന്. വ്യാജ റെക്രൂയിറ്റ്മെന്‍റ് ഇടപാട് ത്തന്നെയാണ് ഉദ്ദേശിച്ചത്. 

പിന്നെ കോപ്പിയടിക്ക് പിടിക്കപ്പെട്ട വിദ്യാര്‍ഥിയുടെകാര്യം. ഇപ്പോഴത്തെ സ്ക്വാഡിന്റെ പൊതുനിലവാരം വെച്ചു നോക്കിയാല്‍ കോപ്പി കണ്ടെത്താന്‍ ബഹു. സ്ക്വാഡ് മെംബര്‍ വിദ്യാര്‍ഥിയുടെ 'ആഗ്നാ, അഡോനിസില്‍' കൈയിട്ടു കാണും. എങ്കില്‍ അടിതന്നെ കൊടുക്കണം, തൂക്കിക്കൊന്നാലും വേണ്ടില്ല. 

-കെ എ സോളമന്‍ 

Wednesday, 20 June 2012

കോഴിക്കോട്‌ നേരിയ ഭൂചലനം



കോഴിക്കോട്‌: കോഴിക്കോട്‌ നഗരത്തിലും ബേപ്പൂരിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക്‌ 2.15നായിരുന്നു റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്‌. കരിപ്പൂരില്‍ നിന്ന്‌ നാലു കിലോമീറ്റര്‍ വടക്കായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
കോഴിക്കോട്‌, മലാപ്പറമ്പ്‌, സിവില്‍ സ്റ്റേഷന്‍, രാമനാട്ടുകര തുടങ്ങിയിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 24 സെക്കന്‍ഡ്‌ നീണ്ടുനിന്ന ഭൂചലനത്തില്‍ ആളപായമോ നാശഷ്ട്‌മോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടു.
Comment: കുറച്ചു നാളായ് കോഴിക്കോട് ആകെ പ്രശ്നങ്ങളാണ്
-കെ എ സോളമന്‍ 

Tuesday, 19 June 2012

ചെന്നൈയില്‍ ഇന്നലെ നടന്ന സമൂഹ വിവാഹ ചടങ്ങിനെത്തിയ വധൂവരന്മാര്‍






ബി എം ഡബ്ലു, മെര്‍സെഡെസ്, ടയോട്ട, ഹോണ്ട സിറ്റി തുടങ്ങിയ  മുന്തിയ ഇനം കാറുള്ളവര്‍ക്ക് ഈ ചടങ്ങില്‍ പ്രവേശനമില്ല.


-കെ എ സോളമന്‍ 

Monday, 18 June 2012

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് അബ്ദുള്‍ കലാം മത്സരിക്കില്ല



ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക്‌ മത്സരിക്കാനില്ലെന്ന്‌ എ.പി.ജെ. അബ്ദുള്‍ കലാം വ്യക്തമാക്കി. പ്രസ്താവനയിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്‌. രാഷ്ട്രപതി സ്ഥാനത്തേക്ക്‌ മത്സരിക്കാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് കലാം വിശദീകരിച്ചു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മത്സരിക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കലാം വ്യക്തമാക്കി. തനിക്ക്‌ നല്‍കിയ പിന്തുണയ്ക്ക്‌ അദ്ദേഹം എല്ലാവരോടും നന്ദി പറഞ്ഞു. തന്നില്‍ വിശ്വാസമര്‍പ്പിച്ച മമത ബാനര്‍ജിയോടും കലാം നന്ദി അറിയിക്കുന്നുണ്ട്‌. രാഷ്ട്രപതി സ്ഥാനത്തേക്ക്‌ മത്സരമുണ്ടാകുകയാണെങ്കില്‍ കലാം പിന്‍മാറുമെന്ന്‌ നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.
യു.പി.എയുടെ സ്ഥാനാര്‍ഥിയായി പ്രണാബ്‌ മുഖര്‍ജിയെ നിശ്ചയിച്ചതോടെയാണ്‌ മത്സരം ഉണ്ടാകുമെന്ന്‌ ഏറെക്കുറെ ഉറപ്പായത്‌. കലാമിനെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ ബി.ജെ.പി പരിശ്രമം നടത്തിയിരുന്നു. സൂധീന്ദ്ര കുല്‍ക്കര്‍ണിയെ ഇന്ന്‌ രണ്ടു തവണ ദൂതനായി വിട്ട്‌ ചര്‍ച്ച നടത്തിയ ശേഷം എല്‍.കെ. അദ്വാനി ഫോണില്‍ ബന്ധപ്പെട്ടും ചര്‍ച്ച നടത്തിയിരുന്നു
Comment: .മല്‍സരിച്ചില്ലെങ്കിലും താങ്കളാണ് ഞങ്ങളുടെ പ്രസിഡന്‍റ്.
-കെ എ സോളമന്‍

KAS Leaf blog: ഒരു പരീക്ഷാസ്ക്വാഡിന്റെ അതിസാഹസികത -കഥ-കെ എ സോളമന്...

KAS Leaf blog: ഒരു പരീക്ഷാസ്ക്വാഡിന്റെ അതിസാഹസികത -കഥ-കെ എ സോളമന്...: (ബന്ധപ്പെട്ട സ്ക്വാഡ്  അംഗങ്ങള്‍ക്കു  ഇക്കഥ  രസിച്ചിട്ടിട്ടുണ്ട് എന്നു കാണുന്നതിനാല്‍ റീപോസ്റ്റ് ചെയ്യുന്നു ) (Original post on 1...

ഒരു പരീക്ഷാസ്ക്വാഡിന്റെ അതിസാഹസികത -കഥ-കെ എ സോളമന്‍(Repost)


(ബന്ധപ്പെട്ട സ്ക്വാഡ്  അങ്ങത്തേ മാര്‍ക്കു  ഇക്കഥ രസിച്ചിട്ടിട്ടുണ്ട് എന്നു കാണുന്നതിനാല്‍ റീപോസ്റ്റ് ചെയ്യുന്നു )

(Original post on 15 May 2012)

കൊടിയ ദ്രോഹത്തിന്റെ കഥയാണിത്. കഥയല്ല,യെഥാര്‍ഥസഭവം. ഒരു കണ്ണാടിയില്‍ കാണുന്ന ദൃശ്യം പോലെ ആയതിനാല്‍ ഇത് നിങ്ങളെ എഴുതി അറിയിക്കുന്നതില്‍ ഭാവനയുടെ ആവശ്യമില്ല. കൂടുതല്‍ ആമുഖമില്ലാതെ സംഭവത്തിലേക്ക് കടക്കട്ടെ.

ഇന്ന് മേയ് മാസം 15. കഴിഞ്ഞ മൂന്നു വര്‍ഷമായി പഠിപ്പിച്ചു കൊണ്ടിരുന്ന ഒരു കുട്ടിയ്ക്ക് ഞാന്‍ എട്ടാം തീയതി അയച്ച മെസേജ് ഇങ്ങനെ.  കുട്ടിയെ നിങ്ങള്ക്ക് രമ എന്നോ ഉമയെന്നോ വിളിക്കാം.

I know you are a good student. Never worry over trifles. Value you character above all. Meet every adverse circumstance as its master. 

ഞാന്‍ ഉദ്ദേശിച്ചത് ഇതാണ്. “എനിക്കറിയാം നീ വളരെ നല്ല കുട്ടിയാണെന്ന്. നിസ്സാര കാര്യങ്ങളോര്‍ത്ത് വിഷമിക്കാതിരിക്കൂ. സ്വന്തം സ്വഭാവനിഷ്ഠയില്‍ വിശ്വസിക്ക്. എല്ലാ പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്യാനുള്ള ശക്തി നിനക്കു ദൈവം തരട്ടെ.”

ഞാന്‍ ആ കുട്ടിയെപ്പോയി കണ്ടിരുന്നു. ഒറ്റയ്ക്ക് പോയി കാണാന്‍ പ്രയാസം തോന്നിയത് കൊണ്ട് എന്‍റെമകള്മായാണ്പോയത്. അവള്‍ക്കാണെങ്കില്‍ പെണ്‍കുട്ടികളോട് സംസാരിച്ച് പരിചയമുണ്ടുതാനും.

മകള്‍ എന്നോടു പറഞ്ഞു “ആശ്വാസവാക്കുകള്‍ പറയാന്‍ ആര്‍ക്കും കഴിയും, എളുപ്പവുമാണ്. പക്ഷേ ദുഖം അനുഭവിക്കുന്നവര്‍ സ്വയം ആശ്വാസം കൊള്ളാനാണ് വിഷമം” എങ്കിലും എന്റെ മകള്‍ കൂടെ ഉണ്ടായിരുന്നത് തെല്ലെന്നുമല്ല എനിക്കു ആശ്വാസമായത്. ആ കുട്ടിയെ എങ്ങനെ അഭിമുഖീകരിക്കും എന്ന ആലോചനയായിരുന്നു  അവളെ കാണുന്ന നേരം വരെ എനിക്ക് .

ഞങ്ങളെ കാണാന്‍ മുറി വിട്ടു അവള്‍ ഇറങ്ങി വരില്ലെന്ന് ഒരു നിമിഷം ചിന്തിച്ചു. സമൂഹത്തെ മൊത്തമായും വെറുക്കേണ്ട ഒരവസ്ഥയില്‍ അവള്‍ ഇറങ്ങി വന്നാലാണ് അല്‍ഭുതം   അവളുടെ അമ്മയുടെ നിര്‍ബ്ബന്ധം കൊണ്ടാകണം അവള്‍വന്നു. കരഞ്ഞു കലങ്ങിയകണ്ണുകള്‍. പൊതുവേ ക്ഷീണിതയായികാണുന്ന കുട്ടി കൂടുതല്‍ ക്ഷീണിച്ചിരിക്കുന്നുവെന്ന് എനിക്കു തോന്നി . അവളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്നോര്ത്തു ഞാന്‍ വിഷമിച്ചു. എന്റെ മകള്‍ അവളോടു ആശ്വാസവാക്കുകള്‍ പറയുന്നണ്ടായിരുന്നു.

ഞാന്‍ പറഞ്ഞുവല്ലോ കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ കുട്ടിയെ പ ഠിപ്പിക്കുന്ന കാര്യം. ബി എസ് സി ഫിസിക്സ് പഠിക്കുന്ന അവള്‍ക്ക് ഞാന്‍ ഒത്തിരി ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞു കൊടുത്തു. കൂട്ടത്തില്‍ ഒന്നു പറഞ്ഞു കൊള്ളട്ടെ, ഈ കുട്ടിയെ ഒരിക്കല്‍ പോലും അവള്‍ എന്നോ നീ എന്നോ ഞാന്‍ സംബോധന ചെയ്തിട്ടില്ല. ഈ കുറിപ്പില്‍ ഞാന്‍ അങ്ങനെ വിശേഷിപ്പിച്ചെന്നെയുള്ളൂ.

റിട്ടയര്‍ ചെയ്തതിന് ശേഷം കുറച്ചധികം കുട്ടികള്‍ക്ക് ഫിസിക്സിലും ഇലെക്ട്രോണിക്സില് മുള്ള പ്രാഥമികപാഠങ്ങള്‍ ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. ഈ കുട്ടിയാണെങ്കില്‍ എന്തു പഠിപ്പിച്ചാലും അക്ഷരം വിടാതെ പഠിക്കും . ഒരു പക്ഷേ ഞാന്‍ ക്ലാസില്‍ സകല പ്രോബ്ലങ്ങളും ഡിസ്കസ് ചെയ്തത് ഈ കുട്ടിയുള്ളത് കൊണ്ട് മാത്രമാകണം. കേരള യൂണീവേര്‍സിറ്റിയില്‍നിന്ന് ഇത്തവണ റാങ്ക് നേടാന്‍ സാദ്ധ്യതയുള്ള കുട്ടി. ഇത് ഞാന്‍ ഉറപ്പിച്ച് പറയാന്‍ കാരണം റാങ്ക് കിട്ടുമെന്ന്  മുമ്പ് ഞാന്‍ കരുത്തിയിട്ടുള്ള ഒട്ടു മിക്ക വിദ്യാര്‍ഥികള്‍ക്കും അത് ലഭിച്ചിട്ടുണ്ട്.

ഈ കുട്ടിയുടെ അക്കാദമിക് ഹിസ്റ്ററി ഒന്നു കാണുക. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസ്.,പ്ലസ് ടു വിന് എല്ലാ വിഷയത്തിനും എ പ്ലസ്, ബി എസ് സി ഒന്നാം വര്‍ഷ പരീക്ഷയ്ക്കും രണ്ടാമത്തേതിനും റാങ്കിനൊത്ത് മാര്‍ക്ക്. എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് പോകാതെ ഫിസിക്സ് പഠിച്ചു ഉയര്ന്നഡിഗ്രീ  നേടി അക്കാദമിക് തലത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചു പോയ കുട്ടി. കേന്ദ്ര ഗവേര്‍ണ്‍മെന്‍റിന്‍റെ ഇന്‍സ്പൈര്‍ സ്കോളര്‍ഷിപ്പ് നേടിയ കുട്ടി. പോസ്റ്റ് ഗ്രാജുവേറ്റ് പഠനത്തിന് വന്‍ തുകയാണ് വരും വര്‍ഷങ്ങളില്‍ ലഭിക്കുക. ഈ സ്കോളര്‍ഷിപ് ലഭിച്ച ആരെങ്കിലും സംസ്ഥാനത്ത് വേറെയുണ്ടോഎന്നു സംശയം. ഈ സ്വപ്നങ്ങളെല്ലാം എത്ര നിഷ്കരുണമാണ് ആ കാപാലികര്‍ തട്ടിത്തെറിപ്പിച്ചത്. യൂണിവേഴ്സിറ്റി പരീക്ഷ സ്ക്വാഡ് എന്ന ഈ നികൃഷ്ട ജീവികളുടെ വിധിയാകാം ഇത്രയും വലിയ പാപം തലയില്‍ എറ്റുക എന്നത്.

നാലു പേപ്പറുകളും കഴിഞ്ഞു അഞ്ചാമത്തേതായിരുന്നു അന്ന് എട്ടാം തി യതിയിലെ ആ പരീക്ഷ. മുന്‍പൊരുഡേറ്റില്‍ നടക്കേണ്ട പരീക്ഷ അന്നത്തേക്ക് മാറ്റി വെച്ചതായിരുന്നു. പരീക്ഷ അര മണിക്കൂര്‍ ബാക്കി നില്‍കെയാണ് വെട്ടുകിളി വീഴ്ച പോലെ സ്ക്വാഡ് നിപതിച്ചത്. ആരെയെങ്കിലും പിടിച്ചെ അടങ്ങുവെന്ന് വാശി. പാവങ്ങളുടെ പുറത്തല്ലേ ഈ മര്യാദ രാമന്‍മാര്‍ക്ക് കുതിരകേറാനാവൂ. ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ മകളാകാണമായിരുന്നു കാല് തല്ലി ഒടിച്ചേനേ.

 കുട്ടിയുടെ കയ്യില്‍ ഉണ്ടായിരുന്ന മാത്തമാറ്റിക്കല്‍ ടേബിള്‍ പുസ്തകത്തില്‍ എന്തോ എഴുതിയിട്ടുണ്ടത്രെ. ഭയങ്കര പാതകം. കുട്ടികരഞ്ഞു പറഞ്ഞു, “ടേബിള്‍ എടുക്കാന്‍ മറന്നു, ഇവിടെ പഠിക്കുന്ന കൂട്ടിയില് നിന്നു വാങ്ങിയതാണ്, മാപ്പാക്കണം, ഈ ചോദ്യപേപ്പറിലെ ഏത് ചോദ്യത്തിന്റെ ഉത്തരവും ഞാന്‍ കാണാതെ  എഴുതിക്കാണിക്കാം.”
കരച്ചിലും മാപ്പപേക്ഷയും മനസ്സില്‍ കാരുണ്യം കാക്കുന്നവരുടെ മുന്നിലെ പറ്റൂ. സ്കാഡിലെ മാന്യന്‍മാര്‍, അല്ല, ഒരു ബെഹുമാന്യയു മുണ്ട്. ഇവര്‍ വഴിതെറ്റി അദ്ധ്യാപകരായവരാണ്. പണം കൊടുത്താല്‍ ഏത് ക്വൊട്ടേഷന്‍ കാരനും അധ്യാപകനാകാം, തുടര്‍ന്നു ക്വൊട്ടേഷന്‍ പണി ആരംഭിക്കാം, പാവങ്ങളായ കുട്ടികളെ തൂക്കിക്കൊല്ലുകയുമാവാം. സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന കൂട്ടക്കോപ്പിയടി അവസാനിക്കണമെങ്കില്‍ അവിടങ്ങളിലെ അധ്യാപകര്‍ വിചാരിക്കണം. ദുഷ്ടന്മാരായ, കോഴകൊടുത്തു ജോലിയില്‍ കേറിയ കപട അധ്യാപക വേഷക്കാരെക്കൊണ്ടു പരീക്ഷ നടത്തിപ്പ് കൂട്ടമാറ്റതാക്കാമെന്ന് ഏതെങ്കിലും സര്‍വകലശാല കരുതുണ്ടെങ്കില്‍ അവിടുത്തെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും വ്യാജ റെക്രൂട്മെന്‍റിലൂടെ സര്‍വീസില്‍ കേറിയവരാകണം.

ചതിയില്‍പ്പെട്ട ഈ പെണ്‍കുട്ടിയുടെ അമ്മയും ഒത്തിരി കുട്ടികളെ പഠിപ്പിച്ച ഒരു സ്കൂള്‍ ആധ്യാപികയാണ്. അവര്‍ കരഞ്ഞു പറഞ്ഞു” ഇവളുടെ അമ്മയെന്നുള്ള പരിഗണന വേണ്ട  ഒരു അധ്യാപികയുടെ യാചന എന്നു വിചാരിച്ചെങ്കിലും”.

“സ്ക്വാഡിലെ വനിതാ അധ്യാപിക ഒരു താടകയാണ്,അവരാണ് സമ്മതിക്കാത്തത്,” സഹസ്ക്വാഡ് അംഗം പുണ്യവാളനായി.
ബധിര കര്‍ണങ്ങളില്‍ വീണനിലവിളിക്കൊപ്പം സ്ക്വാഡിലെ മൂന്നു കപട സദാചാരക്കാരും കൂടി ആ പാവം പെണ്‍ കുട്ടിയുടെ സ്വപ്നങ്ങളും മോഹങ്ങളും ചുട്ടുനിന്നു.

എനിക്കുറുപ്പുണ്ട്, ജീവിതപ്രതിസന്ധികളെ തരണം ചെയ്യാന്‍ ഈ ഹീന സംഭവം ആകുട്ടിക്കു കരുത്തുനല്കും. ഒരു വര്‍ഷം നാഷ്ടപ്പെട്ടാലും അത് പരീക്ഷയില്‍ നല്ല വിജയം കൈവരിക്കും, ഉന്നത സ്ഥാനത്ത് എത്തും. അന്ന്ഈ കൊടിയ പാപത്തിന്റെ ഭാരവും  പേറി നടക്കുന്ന സ്ക്വാഡ് അംഗങ്ങളുടെ ബന്ധുക്കള്‍, ഒരു പക്ഷേ മക്കള് തന്നെയാവാം, ഈ പെണ്‍കുട്ടിയുടെമുന്നില്‍ യാചനയുമായെത്താം. അതവരുടെ വിധി.

വീട്ടില്‍ചെന്നു ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അന്നെനിക്ക് ഉറങ്ങാന്‍
കഴിഞ്ഞില്ല.

ഇന്നു ഞാന്‍ അവള്‍ക്കയച്ച മെസ്സെജിന്റെ പൊരുള്‍ ഇതായിരുന്നു.: “ അനുഭവിച്ച മാനസിക വ്യഥയില്‍ നിന്നു ഒരുപക്ഷേ നിനക്കു മോചനമുണ്ടായിക്കാണും .മന്‍സ്സറിയാതെകൊടിയ വന്‍വിപത്തില്‍ എത്രയോപേര്‍ ചെന്നു പെട്ടിരിക്കുന്നു.ഒരു നിമിഷ അവരെ ഓര്‍ക്കുക,  ദുഖം മറക്കാന്‍ ശ്രമിക്കുക,ഞങ്ങളെല്ലാം നിന്നോടൊപ്പമുണ്ട്.”

-കെ എ സോളമന്‍

Saturday, 16 June 2012

സര്‍ഗസംഗമം



Posted on: 15 Jun 2012


ചേര്‍ത്തല: ചേര്‍ത്തല സര്‍ഗം കലാസാഹിത്യ സാംസ്‌കാരിക വേദി സര്‍ഗസംഗമം നടത്തി. ചേര്‍ത്തല നഗരസഭ ലൈബ്രറി ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രൊഫ. കെ.എ. സോളമന്‍ അധ്യക്ഷത വഹിച്ചു. കഥ-കവിത അരങ്ങില്‍ വെണ്മണി രാജഗോപാല്‍, വി.കെ. ഷേണായി, ഡി. ജോയി, വി.കെ. സുപ്രന്‍ ചേര്‍ത്തല, എന്‍.ടി. ഓമന, പി.കെ. തങ്കപ്പന്‍, മുരളി ആലിശ്ശേരി, വാരനാട് ബാനര്‍ജി, ഗൗതമന്‍ തുറവൂര്‍, എന്‍. ചന്ദ്രന്‍ നെടുമ്പ്രക്കാട്, വൈരം വിശ്വന്‍, എന്‍.എന്‍. പരമേശ്വരന്‍, വി.എസ്. പ്രസന്നകുമാരി, എന്‍.എ. ശശി, പ്രസന്നന്‍ അന്ധകാരനഴി, ദേവസ്യ പുന്നപ്ര, അജാതന്‍, കെ.പി. ബാബു എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു. കെ.എം. മാത്യു ചിരിയരങ്ങും അവതരിപ്പിച്ചു.

മാലിന്യപ്രശ്നത്തില്‍ മേയറും ശശി തരൂര്‍ എം.പിയും തമ്മില്‍ വാക്പോര്



തിരുവനന്തപുരം: തിരുവനന്തപുരത്തെ മാലിന്യ പ്രശ്നത്തിന്റെ പേരില്‍ മേയര്‍ കെ.ചന്ദ്രികയും തലസ്ഥാന എം.പി ശശി തരൂരും തമ്മില്‍ വാക്‌പോര്‌. മേയറുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ്‌ മാലിന്യപ്രശ്നത്തിന്‌ കാരണമെന്നും നഗരം ചീഞ്ഞുനാറുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മേയര്‍ക്കാണെന്നും ശശി തരൂര്‍ ആരോപിച്ചു.
നെയ്യാറ്റിന്‍കര വിധിയില്‍ നിന്ന്‌ മേയര്‍ ഒന്നും പഠിക്കുന്നില്ലെന്നും ശശി തരൂ പറഞ്ഞു. പ്രശ്നം പരിഹരിക്കാനായില്ലെങ്കില്‍ മേയര്‍ രാജിവയ്ക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട്‌ നഗരസഭയില്‍ രാവിലെ യുഡിഎഫ്‌ കൗണ്‍സിലര്‍മാരും ഇടത്‌ അനുകൂല സംഘടനാ ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ്‌ ശശി തരൂരിന്റെ വിമര്‍ശനം.
തരൂരിന്റെ വിമര്‍ശനത്തോട്‌ രൂക്ഷമായ ഭാഷയിലാണ്‌ മേയര്‍ ചന്ദ്രിക പ്രതികരിച്ചത്‌. കഴിവ്‌ കൂടിപ്പോയതു കൊണ്ടാണോ ശശി തരൂര്‍ മന്ത്രിസ്ഥാനം രാജിവച്ചതെന്ന്‌ അവര്‍ ചോദിച്ചു. രണ്ടു കാലിലും മന്തുമായി നടക്കുന്ന ആളാണ്‌ ഒരു കാലില്‍ മന്തുള്ളവനെ പരിഹസിക്കുന്നതെന്നും ചന്ദ്രിക പറഞ്ഞു.
Comment: മേയറും തരൂരും ചേര്‍ന്ന് മാലിന്യം വീതിച്ചെടുത്ത് പ്രശ്നം പരിഹരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു .
-കെ എ സോളമന്‍

ചിലരുടെ അവകാശവാദങ്ങള്‍ യു.ഡി.എഫിന്റെ വോട്ട് കുറച്ചു – മുരളീധരന്‍













കോഴിക്കോട്‌: മുന്നണിയിലെ ചിലരുടെ അപകടകരമായ അവകാശവാദങ്ങള്‍ യു.ഡി.എഫിന്‌ വോട്ടു കുറയാന്‍ ഇടയാക്കിയെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. താനും ആര്യാടനും പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നാണ്‌ ബി.ജെ.പിയുടെ വോട്ടിലുണ്ടായ വര്‍ദ്ധന വ്യക്തമാക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
Comment: ഈ ചിലര്‍ ആരാണെന്ന് തെളിച്ചു പറയൂ. ദില്ലിയിലെ മദാമ്മയാണോ? ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നല്‍ കുറെ നാള് കൂടി പടിക്കല്‍ നിരങ്ങേണ്ടി വരും 
കെ എ സോളമന്‍