Friday, 29 July 2011
ചെല്ലപ്പന്‍ കഥ- വോട്ടര്‍ ഐ ഡി -കെ എ സോളമന്‍
ഇതൊരു ചെല്ലപ്പന്‍ കഥ. ചെല്ലപ്പന്‍ എന്നോട് പറഞ്ഞ കഥ. ചെല്ലപ്പനെ നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയില്ല .
ചെല്ലപ്പന്‍ പറഞ്ഞു : " ഞാന്‍ ചെന്ന ഉടനെ മാത്യു സാര്‍ പറഞ്ഞു, ചെല്ലപ്പാ, ഞാന്‍ നോക്കിയിരിക്കുകയയിരിന്നു. എന്താ താമസിച്ചത്? നമ്മുടെ ഗെസ്റ്റ് സെമിനാര്‍ തുടങ്ങി "
"ഏതു മാത്യു സാര്‍ ? " ഞാന്‍ ചെല്ലപ്പനോട് .
"അപ്പൊ ആളെ മനസ്സിലായില്ല, മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ മാത്യുസാറേ, എന്റെ സുഹൃത്തല്ലേ, ഞാന്‍ ഇടയ്ക്കിടെ അദ്ധേഹത്തെ കാണാന്‍ പോകുമെന്നു പറഞ്ഞിട്ടില്ലേ"
"പറഞ്ഞിട്ടുണ്ടോ? , എങ്കില്‍ കാര്യം പറ "
അദ്ദേഹം മഹാരാജാസില്‍ വന്നെപിന്നെ എന്നെ കൂടക്കൂടെ വിളിക്കും. പ്രിന്‍സിപ്പാളിന് 10 മിനിട്ട് നേരത്തെ പണിയെ ഉള്ളന്നാണ് മാത്യു സാര്‍ പറയുന്നത്. എന്നാല്‍ മറ്റു ചില പ്രിന്‍സിപ്പാള്‍മാര്‍ വീര്‍ത്തുകെട്ടിയ മുഖവു മായാണ് നടക്കുക. അതെന്തിനെന്നു മാത്യുസാറിനു ഒട്ടു മനസ്സിലായിട്ടുമില്ല.
എനിക്കും പ്രത്യേകിച്ചു പണിയൊന്നു മില്ലല്ലോ , അതുകണ്ട് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകും
"വാ ചെല്ലപ്പാ, നമുക്ക് സെമിനാര്‍ ഹാളിലേക്ക് പോകാം, അവിടെ ചെല്ലപ്പന്റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട്."
ഏതു ഫ്രണ്ട്, ഞാന്‍ ചോദിച്ചു .
" വാ , അങ്ങോട്ടല്ലേ പോകുന്നത്, നേരില്‍ കാണാമല്ലോ " മാത്യു സാര്‍ .
ഹാളില്‍ ചെന്നപ്പഴല്ലേ ആളെ മനസിലയാത്, തകര്‍ക്കുകയല്ലേ. എന്താ വിഷയം, സ്ടുടെന്റ്സ് ആന്‍ഡ് പൊളിറ്റിക്സ് , വിദ്യാര്‍ഥി രാഷ്ട്രീയം. എത്ര തവണ ഞാന്‍ പ്രസംഗിട്ടുള്ളതാ ഹാളില്‍ പിന്‍ ഡ്രോപ്പ് സൈലെന്‍സ്, മൊട്ടുസൂചി വീഴില്ല.
ഞാനും മാത്യു സാറും ഹാളിനു പുറകിലെ കസാരകിളില്‍ ഇരുന്നു. എന്നെ കണ്ടെങ്കിലും മനസ്സിലായില്ല. എങ്ങനെ മനസ്സിലാകാനാ? . ഞങ്ങള്‍ മുമ്പ് ഒരു പ്രാവശ്യം മാത്രമല്ലേ കണ്ടിട്ടുള്ളു.
"ആരാണെന്ന് പറയു ചേട്ടാ " ഞാന്‍
അതല്ലേ പറഞ്ഞു വരുന്നത് , തോക്കിനകത്തു കേറാതെ.
മൂന്നു മണിക്കൂര്‍ ഒരേ നില്പില്‍ തട്ടി . നമ്മുടെ സുകുമാര്‍ അഴിക്കോടിനെ പോലെ, വിളിച്ചവനെ വാഴ്ത്തുന്ന പ്രസംഗമല്ല അത്. ഇഷ്ടമില്ലാത്തവനെ ചീത്ത വിളിക്കുകയുമില്ല.
പ്രസംഗം കഴിഞ്ഞ ഉടനെ നേരിട്ട് എന്റെ അടുത്തേക്ക് വന്നു, എന്നിട്ട് സൂക്ഷിച്ചു നോക്കി.
" യു ആര്‍ മി ചെല്ലപ്പന്‍ ? "അപാരഓര്മശക്തി തന്നെ. എന്നിട്ട് എന്നോട് പറഞ്ഞു.
"ചെല്ലപ്പന്‍ അന്നാ ഐഡിയ പറഞ്ഞില്ലായിരുന്നെങ്കില്‍ നമ്മുടെ ജനാധി പത്യന്റെ ഭാവി എന്താകുമായിരുന്നു?. അന്ന് കള്ള വോട്ടിന്റെ പൂരമായിരുന്നില്ലേ? ഇപ്പോള്‍ ഒരറ്റ കള്ളവോട്ടുണ്ടോ? "
ഇപ്പോള്‍ മനസ്സിലായോ , ആരാണ് സെമിനാറില്‍ പ്രസംഗിച്ചതെന്ന് , സാക്ഷാല്‍ ടി എന്‍ ശേഷന്‍ . ഫോട്ടോ വോട്ടര്‍ ഐ ഡി- തിരിച്ചറിയല്‍ കാര്‍ഡിന്റെ ആശയം അദ്ദേഹത്തിനു പറഞ്ഞു കൊടുത്തത് ഞാനാണ്
Thursday, 28 July 2011
തിരുവോണം ബമ്പറിന് ബമ്പര്‍ വിറ്റുവരവ്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന് ബമ്പര്‍ വിറ്റുവരവ്. വില്‍പ്പനയാരംഭിച്ച് 20 ദിവസം പിന്നിട്ടപ്പോള്‍ കഴിഞ്ഞ തിരുവോണം ബമ്പറിനേക്കാള്‍ വിറ്റുവരവ് ഇരട്ടിയായി വര്‍ധിച്ചു. 12.82 കോടി രൂപയുടെ വിറ്റുവരവ് നേടിയാണത്രെ കഴിഞ്ഞ വര്‍ഷത്തെ 6.50 കോടി രൂപയുടെ നേട്ടം മറികടന്നത്.
നടന്‍ മുകേഷ് സ്വന്തം അമ്മയെ പറഞ്ഞു പറ്റിക്കുന്ന പരസ്യം സകല ചാനലിലും നാഴികക്ക് നാല്പതു തവണ കാണിക്കുന്നത് കൊണ്ടായിരിക്കും ഈ വന്‍പിച്ച വില്പന !.
-കെ എ സോളമന്‍
ജപ്പാന്‍ കുടി വെള്ളം
2003 സെപ്റെംപെറില്‍ അന്നത്തെ മുഖ്യ മന്ത്രി എ കെ ആന്റണി ജപ്പാന്‍ കുടി വെള്ളംപദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് ചേര്‍ത്തലയില്‍ പറഞ്ഞു " 2010 -ഓടെ ചേര്‍ത്തലക്കാര്‍ക്ക് ശുദ്ധ ജലം. ചെളിയും കീടനാശിനിയും കലര്‍ന്ന മലിന ജലം 2010 -നു ശേഷം ചേര്‍ത്തലക്കാര്‍ കുടിക്കേണ്ട "
പദ്ധതി നടത്തിപ്പിലെ ശുഷ്കാന്തി മൂലം 2011 പകുതി പിന്നിട്ടിട്ടും ചേര്‍ത്തലക്കാര്‍ക്ക് കുടിവെള്ളം കിട്ടിയില്ല. കുടിവെള്ളത്തിന്റെ പേരില്‍ റോഡായ റോഡെല്ലാം വെട്ടി പ്പൊളിച്ചതും ജപ്പാന്‍ കുഴികളില്‍ വീണു ആളുകള്‍ മരിച്ചതും ചേര്‍ത്തലക്കാര്‍ മറന്നട്ടില്ല. 250 രൂപ വീതം കുടിവെള്ളത്തിനു വേണ്ടി ബാങ്കിലടച്ചു വേഴാമ്പലുകളെ പോലെ കാത്തിരിക്കുമ്പോഴാണ് പിറവം പഞ്ചായത്ത് അധികൃതരുടെ സ്റ്റോപ്പ് മെമ്മോ, കുടിവെള്ള പദ്ധതി ഉപേക്ഷിക്കണമെന്ന്.
കഴിഞ്ഞ എട്ടു കൊല്ലക്കാലം പിറവം പഞ്ചായത്തിലെ കൊഞ്ഞാണന്മാര്‍ , അല്ലേല്‍ വേണ്ട, ഉണ്നാക്കന്മാര്‍ എവിടെയായിരുന്നു ? പദ്ദതിക്ക് ഇനിയും ഇടംകോലിടാനാണ് പ്ളാന്‍ എങ്കില്‍ ചേര്‍ത്തലക്കാര്‍ അങ്ങ് പിറവത്തു വന്നു പൊറുതി തുടങ്ങും, പറഞ്ഞില്ലെന്നു വേണ്ട.
കെ എ സോളമന്‍
ഹിന റബ്ബാനിയുടെ സന്ദര്‍ശനം
പാകിസ്താന്‍ മന്ത്രിസഭയിലെ സുന്ദരിയും, മൂന്നു കുട്ടികളുടെ മാതാവുമായ 37കാരി ഹിന റബ്ബാനി ഖര്‍ ഇന്ത്യക്കാര്‍ ഏവരുടെയും മനം കവര്ന്നിരിക്കുന്നു! ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസക്കുറവു ഈ സന്ദര്‍ശനത്തിലുടെ പരിഹരിക്കപ്പെട്മെന്നു കരുതാം. ജനങ്ങളുടെ നിശ്ചയ ധാര്ട്യത്തില്‍ അധിഷ്ഠിതമായ പരസ്പര സഹകരണംകൊണ്ട് ഭീകര പ്രവര്‍ത്തനം നിയന്ത്രിക്കാനും കഴിയണം എന്നിരുന്നാലും പ്രധാന മന്ത്രി ഒരു കാര്യത്തില്‍ ശ്രദ്ധവെയ്ക്കുന്നത് നന്ന്. റബ്ബാനിയുടെ ഇന്ത്യന്‍ മന്ത്രിതലസുഹൃത്തുക്കള്‍ അവരുമായുള്ള ചര്‍ച്ച വിവിധ കാരണങ്ങള്‍ പറഞു നീട്ടിക്കൊണ്ടു പോകാതെ നോക്കണം.
കെ എ സോളമന്‍
Wednesday, 27 July 2011
സര്‍ക്കാരിന്റെ മദ്യനയം
മുട്ടിനുമുട്ടിനു ബാറുകള്‍ അനുവദിച്ചിട്ടു മദ്യോപഭോഗം നിയന്ത്രിക്കുമെന്നു പറയുന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം മുഖവിലെക്കെടുക്കാനാവില്ല . മദ്യം വാങ്ങാനും വില്‍ക്കാനുമുള്ള പ്രായപരിധി 18 -ല്‍ നിന്നു 21 -ആക്കിയെന്നു പറയന്നത് എങ്ങനെ പ്രായോഗികമാക്കും? ബെവേരജെസ് കടയില്‍ മദ്യം വില്‍ക്കാനിരിക്കുന്നവന്‍ വാങ്ങാന്‍ വരുന്നവന്റെ സാക്ഷ്യപ്പെടുത്തിയ എസ് എസ് എല്‍ സി സെര്ടിഫിക്കെറ്റു പരിശോധിക്കുമോ? കേട്ടാല്‍ തോന്നുക മുന്‍പ് 18 തികയാത്തവര്‍ക്ക് മദ്യം വിറ്റിട്ടില്ല എന്ന്. അതുപോലെ 2014 മുതല്‍ ബാര്‍ ലൈസെന് സ് കൊടുക്കില്ല എന്ന് പറയുന്നത് ഇപ്പോള്‍ ബാര്‍ ഹോട്ടലൂള്ളവരെ സുഖിപ്പിക്കാന്‍ വേണ്ടിയോ? ഈ സര്‍ക്കാര്‍ 2011 തികയ്ക്കുമെന്നു എന്താണുറപ്പ് ?
മദ്യാസക്തിയില്‍ നശിച്ചവരെ രക്ഷിക്കാനും സര്ക്കാരീനു ഫലപ്രദമായ നിര്‍ദേശങ്ങള്‍ ഇല്ല.
മദ്യ നയത്തിന്റെ കാര്യത്തില്‍ ഈ സര്‍ക്കാരും മുന്‍ സര്‍ക്കാരും ഒരേ നുകത്തിനു കീഴില്‍ കെട്ടാന്‍ പറ്റിയവ തന്നെ. എക്സൈസ് വകുപ്പ് അടൂര്‍ പ്രകാശിനോ മറ്റോ കൊടുത്തിട്ട് മന്ത്രി ബാബു വേറെ ഏതെങ്കിലും വകുപ്പ് എടുത്താല്‍ മതിയായരിന്നു.
-കെ എ സോളമന്‍
ഡോക്ടര്‍മാര്‍ സമരം തുടരട്ടെ !
സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതില്‍ അത്ഭുതമില്ല. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് എത്ര കൊടുത്താലും മതിവരില്ല. അങ്ങനെ ഒരു ശീലം ഇക്കാലമത്രയും ഭരിച്ചവര്‍ ഡോക്ടര്‍മാരില്‍ സൃഷ്ടിച്ചിട്ടുണ്ട്. പട്ടിണിപ്പാവങ്ങളായ, രോഗികളെ മുന്നില്‍ നിറുത്തി സര്‍ക്കാരിനെ ഭിഷണിപെടുത്തു കയാണ് ഇവരുടെ രീതി. ഇവര്‍ക്ക് വേണ്ടത് ചര്‍ച്ചയല്ല, മുഷ്ടിയാണ്. മുന്‍സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചിരുന്ന സ്‌പെഷ്യല്‍ പേ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണമെന്ന ഇവരുടെ ആവശ്യം അമ്ഗികരിചു കൊടുക്കരത്.സമരത്തിന്റെ ഭാഗമായി തങ്ങള്‍ സ്വകാര്യ പ്രക്ടിസ് നിര്‍ത്തിവെക്കും എന്ന് ഇവര്‍ പറയുന്നത് ആരെ കബളിപ്പിക്കാനാണ്.
ആര്‍ത്തിപൂണ്ട ഡോക്ടര്‍മാരുടെ ഓരോ ആവശ്യവും അമ്ഗികരിച്ചു കൊണ്ടിരുന്നാല്‍ ചികിത്സയ്ക്കു വരുന്ന ഓരോ രോഗിയും അവരുടെ ഒരു കിഡ്നി നല്‍കണമെന്നു താമസിയാതെ ഇവര്‍ ആവശ്യപ്പെട്ടേക്കാം !
- കെ എ സോളമന്‍
Tuesday, 26 July 2011
രാഷ്‌ട്രപതിക്ക് രണ്ടു കോടി 49 ലക്ഷം രൂപയുടെ സ്വത്ത്
ന്യൂഡല്‍ഹി: രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ സ്വത്ത് വിവരം വെളിപ്പെടുത്തി. രാഷ്‌ട്രപതിക്ക് രണ്ടു കോടി 49 ലക്ഷം രൂപയുടെ സ്വത്ത്. 63 ലക്ഷം രൂപയുടെ വീടും ഭൂമിയും. കൈവശം 1,87,166 രൂപയുണ്ട്. ആഭരണമായി 1,750 ഗ്രാം സ്വര്‍ണവും 1,350 ഗ്രാം വെളളിയും. 3.25 ഹെക്‌ടര്‍ വിസ്‌തൃതിയുളള ഫാം ഹൗസും രാഷ്‌ട്രപതിയുടെ പേരിലുണ്ട്.
Comment: തീരെ മോശം. മമ്മൂട്ടിയോ, മോഹന്‍ലാലോ ഒരു പതിമൂന്നുകാരിയെ താരാട്ട് പാടുന്ന ഒരു സിനിമ അഭിനയിച്ചാല്‍ കിട്ടുന്ന കാശെയുള്ളൂ.
-കെ എ സോളമന്‍
Sunday, 24 July 2011
കോണ്‍ഗ്രസ് ബന്ധം തുടരും-ഡി.എം.കെ.
കോയമ്പത്തൂര്‍:കോണ്‍ഗ്രസ്സുമായുള്ള സഖ്യം തുടരാന്‍ ഡി.എം.കെ. ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 2 ജി. സ്‌പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് ഡി.എം.കെ.യെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന വിമര്‍ശം ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നെങ്കിലും സഖ്യം വിച്ഛേദിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന നേതൃത്വത്തിന്റെ നിലപാട് യോഗം അംഗീകരിക്കുകയായിരുന്നു.
തമിഴ്‌നാട്ടില്‍ ജയലളിത സര്‍ക്കാര്‍ ഡി.എം.കെ.യെ തകര്‍ക്കാന്‍ കരുക്കള്‍ നീക്കിക്കൊണ്ടിരിക്കെ കേന്ദ്രസര്‍ക്കാറിലെ മുഖ്യ ഭരണകക്ഷിയുമായുള്ള ബന്ധം പൊളിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി പ്രസിഡന്റ് എം. കരുണാനിധി ചൂണ്ടിക്കാട്ടി. എം.കെ. സ്റ്റാലിനും എം. കെ. അഴഗിരിയും കെ. അന്‍പഴകനും ഉള്‍പ്പെടെയുള്ളവര്‍ പിന്തുണച്ചു.
Comment: കോണ്‍ഗ്രസ് ബന്ധം തുടര്‍ന്നില്ലെങ്കില്‍ ബാക്കിയുള്ള നേതാക്കള്‍ കൂടി തിഹാര്‍ ജയിലില്‍ ആകും
-കെ എ സോളമന്‍
ആദ്യ 'ജെയിംസ് ബോണ്ട് ഗേള്‍' ഓര്‍മ്മയായി
ലോസ് ആഞ്ചലീസ്: ആദ്യ 'ജെയിംസ് ബോണ്ട് ഗേള്‍' എന്നറിയപ്പെടുന്ന 50-കളിലെ ഹോളിവുഡ് സൂപ്പര്‍ നായിക ലിന്‍ഡ ക്രിസ്റ്റിയന്‍ (87) അന്തരിച്ചു. ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ ആദ്യമായി ബോണ്ടിന്റെ കാമുകി വേഷം ചെയ്തത് ലിന്‍ഡയാണ്. 1954 ല്‍ പുറത്തിറങ്ങിയ കാസിനോ റോയല്‍ എന്ന ടെലിചിത്രത്തിലാണ് ലിന്‍ഡ ജെയിംസ് ബോണ്ടിന്റെ കാമുകിയുടെ വേഷം ചെയ്തത്.
1944 ല്‍ ആദ്യ ചിത്രം പുറത്തുവന്നു. ടാര്‍സന്‍ ചിത്രങ്ങളില്‍ നായികയായ അവര്‍ 48 ല്‍ ടാര്‍സന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ടിറോണ്‍ പവറിനെ വിവാഹം കഴിച്ചു. 56-ല്‍ വിവാഹമോചനവും നേടി. ശരീരവടിവിന്റെ പേരില്‍ അക്കാലത്ത് 'അനാട്ടമിക് ബോംബ്' എന്നായിരുന്നു ഹോളിവുഡില്‍ ലിന്‍ഡ അറിയപ്പെട്ടിരുന്നത്.
Comment: May her soul rest in peace
Saturday, 23 July 2011
താര റെയ്ഡ് ; അന്വേഷണം വിദേശത്തേക്കും
കൊച്ചി: മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ വിദേശനിക്ഷേപം സംബന്ധിച്ച് അന്വേഷണം വിദേശത്തേക്കും.
ദുബായ് കേന്ദ്രീകരിച്ചാണ് താരങ്ങളുടെ പണമിടപാടുകളധികവും നടന്നിട്ടുള്ളത്. സൂപ്പര്‍ താരങ്ങളിലേക്ക് ആദായനികുതി ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകാനുണ്ടായ സാഹചര്യം താരങ്ങളുടെ അധോലോകനായകന്‍ ഗുല്‍ഷനുമായുള്ള അടുപ്പമാണെന്ന് സൂചന ലഭിച്ചു. ഇതേത്തുടര്‍ന്ന് മൂന്ന് മാസത്തെ നിരീക്ഷണത്തിന് ശേഷമാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ താരങ്ങളുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡിന് മുതിര്‍ന്നത്. ദുബായിയിലെ സിനിമാ അധോലോക നേതാവ് ഗുല്‍ഷന്‍ കേരളത്തിലെ ചിലരുമായി നടത്തിയ ഇടപാടുകളെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ കണ്ണ് മലയാളത്തിലെ സൂപ്പര്‍താരങ്ങളിലേക്ക് തിരിഞ്ഞത്. ഇവരെ കൂടാതെ ഒരു യുവനടനും യുവനടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്.
Comment:റെയ്ഡ് എന്തിനു രണ്ടു താരങ്ങളില്‍ മാത്രമായി ലിമിറ്റ് ചെയ്യണം ? മറ്റു താരങ്ങളിലേക്കും രാഷ്ട്രിയനേതാക്കളിലേക്കും റെയ്ഡ് വ്യാപിപ്പിക്കണം . കാല്‍ക്കാശിന്നു വകയില്ലാത്തവന്‍ 50 കോടിയുടെ വീട് നിര്‍മിക്കുകയും ഒരു മോതിരം മാത്രം സ്വന്ത മായുള്ളവന്‍ മേര്സിടെസ് ബെന്‍സില്‍ ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുന്ന നാടാണിത്. അന്ന ഹസാരെയുടെ സമരത്തിന് പ്രയോജനം കാണുന്നുണ്ട്
-കെ എ സോളമന്‍
Friday, 22 July 2011
യു ജി സി പാക്കേജ് - കഥ- കെ എ സോളമന്‍
ഡോ. വിദ്യറാണി പി എച് ഡി ഡോക്ടര്‍ബിരുദം പൂര്‍ത്തിയാക്കിയിട്ടു രണ്ടു വര്ഷം കഴിഞ്ഞു. മാന്യമായ ജോലിയൊന്നും ഇതു വരെ തരപ്പെട്ടില്ല എന്നു പറഞ്ഞു കൂടാ .ഒരു സ്വാശ്രയ സ്കൂളില്‍ പള്സ് ടുവിന് ഗസ്റ്റ് ലെക്ച്ചറര്‍ ആയി ജോലി നോക്കിയതാണ് . പക്ഷെ തന്റെ വിഷയം തന്നെ പഠിപ്പിക്കുന്ന പ്രിന്സിപലിന്റെ ഭാര്യയുടെ ടെസ്റ്റ് പേപ്പറുകളും അസ്സ്യ്ന്മെന്ടുകളും താന്‍ തന്നെനോക്കണമെന്ന സ്ഥിതി വന്നപ്പോള്‍ ആ ജോലി വിട്ടു. ഇപ്പോള്‍ ജോലി കണക്കെഴുത്താണ് .
ടൌണിലെ ഒരു ജൌളിക്കടയില്‍ . മെറ്റിരിയല്സ് സയന്‍സിലെ തന്റെ ഡോക്ടോറേറ്റ് തുണിക്കടയിലെ മെറ്റിരിയല്സ് തരം തിരിക്കുന്നതിനു പ്രയോജനപ്പെടുമെന്നു അങ്ങനെയാണ് വിദ്യറാണിക്ക് മനസ്സിലായത്. കട മുതലാളി തന്റെ ക്വാളിഫികേഷന്‍ ശരിക്ക് മനസ്സില്ലക്കിയിരിക്കുന്നു, മറ്റുള്ളവരേക്കാള്‍ 500 രൂപ കൂടുതലാണ് തരുന്നത്, മാസം 3500 രൂപ
ശമ്പളം !
അങ്ങനെ ഇരിക്കെ യാണ് പ്രൊഫസര്‍ ജോര്‍ജ് മണിക്കനാം കുന്നിന്റെ "യു ജി സി പാക്കേജ് " എന്ന പ്രൌഡലേഖനം പത്രത്തില്‍ വായിച്ചത് . വിദ്യറാണി ലേഖനം മൂന്നാവര്‍ത്തി വായിച്ചു. എന്തൊക്കെയാണ് പ്രൊഫസര്‍ എഴുതി വെച്ചിരിക്കുന്നത്? കേരളത്തിലെ കലാലയങ്ങളില്‍ രണ്ടായിരത്തോളം വേക്കന്‍സികള്‍ ഉണ്ടെന്നും യോഗ്യ്രരായവരുടെ അഭാവത്തില്‍ അക്കാടെമിക് എക്സെലെന്സു നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നും, അത് കൊണ്ട് നിലവിലെ അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 70 ആക്കണമെന്നും മണിക്കനാംകുന്നു ലേഖനത്തില്‍ അടി വരയിടുന്നു . ജൌളി ക്കടയില്‍ നിന്ന് കിട്ടുന്ന മാസവേതനത്തില്‍ നിന്ന് മിച്ചം വെച്ച തുക കൊണ്ട് ജോലിക്ക് ആപേക്ഷിക്കാമെന്നു അതോടെയാണ് വിദ്യറാണി തീരുമാനിച്ചത്.
ആദ്യ അപേക്ഷ അയച്ചത് മണിമലയാരിന്റെ തീരത്തുള്ള, വാഴ്ത്തപെട്ട പുണ്യാളത്തിയുടെ നാമത്തിലുള്ള വനിതാ കോളേജിലെക്കാണ്. അപേക്ഷ ഫീസ് 750 രൂപ മാത്രം. അടച്ച ഫീസിനുരസീതു നല്‍കാന്‍ കന്യാസ്ട്രീമാര്‍ക്ക് മടി. രസീതുകിട്ടിയില്ല, അല്ലെങ്കില്‍ തന്നെ രസീതു കിട്ടിയിട്ട് എന്തുകാര്യം ? താന്‍ ഉള്‍പ്പടെ 24 അപേക്ഷകര്‍ , അതില്‍ രണ്ടു പി എച് ഡി ക്കാര്‍ . എല്ലാവര്ക്കും നെറ്റ് യോഗ്യത, തനിക്കു ജോലി കിട്ടിപ്പോയെക്കു മെന്നു വിദ്യറാണിശങ്കിച്ചു . റിസള്‍ട്ട് വന്നപ്പോള്‍ ശങ്ക മാറി. ഒരു സെക്കണ്ട് ക്ലാസ്കാരിക്കാണ് നറുക്ക് വീണത്. തനിക്കെത്രയാണ് റാങ്ക് എന്ന് വിദ്യറാണി ചോദിച്ചില്ല. നിയമനത്തിന്റെ മാനദെണ്ട്ട മെന്തെന്നത് സിസ്റ്റര്‍മാരുടെ ഉടുപ്പിന്റെ കെട്ടുവള്ളിയില്‍തൂങ്ങുന്ന വാഴ് ത്തപ്പെട്ടവള്‍ക്ക് മാത്രമേ അറിയൂ. പെണ്ണുങ്ങള്‍ മാത്രം പഠിപ്പിക്കാനും പഠിക്കാനുമുള്ള കോളേജില്‍ ആണ്‍കുട്ടികള്‍ എത്താതിരുന്നസാഹചര്യത്തിലാണ് 24 അപേക്ഷകര്‍ .പ്രൊഫസര്‍ മണിക്കനാം കുന്നിന്റെ വിജ്ഞാത്തില്‍ വിദ്യറാണി അത്ഭുതം കൂറി.
രണ്ടാമത്തെ ഇന്റര്‍വ്യൂ സാമ്പത്തിക സംവരണം ഊണിലും ഉറക്കത്തിലും പറയുന്ന സമദൂരക്കാരായ ശരിദൂരക്കാരുടെ കൊളെജിലെക്കായിരുന്നു. ചെന്നഉടനെ അപേക്ഷകള്‍ പരിശോധിക്കുന്ന ക്ളാര്‍ക്ക് ചോദിച്ചു .. " ചുമ്മാ അപേക്ഷിച്ച താണല്ലേ ? 500 രൂപ വെറുതെ കളയേണ്ട കാര്യമുണ്ടോ ? ഇവിടെ മറ്റു ജാതിക്കാര്‍ക്ക് ജോലിയൊന്നു മില്ലെന്നറിഞ്ഞു കൂടെ? ഏതെങ്കിലും നാല് പത്രത്തില്‍ പരസ്യം ചെയ്യണം, അതാണ് നാട്ടുനടപ്പ്, അതൊക്കെ കണ്ടു ഇങ്ങനെ കാശു കളയാന്‍പോയാല്‍ ? വന്നതല്ലേ,അപ്പുറത്ത മുറിയില്‍ ചായ കിട്ടും, അത് കുടിച്ചിട്ട് ഇന്റര്‍വ്യൂവില്‍ പങ്കേടുത്തോള് . ജോലി മാത്രം കിട്ടുമെന്നു കരുതരത് , അതൊക്കെ നേരത്തെ ഏര്‍പ്പാടായികഴിഞ്ഞു" .
" എത്ര നല്ല മനുഷ്യന്‍ " വിദ്യറാണി ഓര്‍ത്തു. .....
ഇന്റര്‍വ്യൂ ബോര്‍ഡിലെ മുഖ്യന്‍ ഒരു ജൂബ്ബ ക്കാരന്‍ . വിരലില്‍ നവരെത്ന മോതിരം, ചന്ദനക്കുറിയുമുണ്ട് .
മുഖ്യന്‍ വിദ്യറാണി യോട് " പി എച് ഡി ആണല്ലേ ? ഈ ഗവേഷണ മൊക്കെ ചെയ്തിട്ട് എന്താ പ്രോയോജനം ? മനുഷ്യന് വല്ല ഉപകാരവും ? "
" അത് സര്‍ , ഗവേഷണം പ്രോത്സാഹിപ്പിക്കണം, നമ്മള്‍ സ്വപ്നം കാണണം, എന്നൊക്കെയല്ലേ ഡോക്ടര്‍ കലാം പറഞ്ഞിട്ടുള്ളത് " - വിദ്യറാണി.
" ആരാണി കലാം ? " വശത്തേക്ക് തിരിഞ്ഞു മുഖ്യന്‍ .
" അത് സാറേ , നമ്മുടെ മുഖ്യമന്ത്രി പറഞ്ഞആള്‍, ആകാശത്തേക്ക് വാണം----" ബോര്‍ഡംഗം.
"വേണ്ട , വേണ്ട , മുഴുവനാക്കണ്ട , മനസ്സിലായി , ... "
വിദ്യ റാണിയെ നോക്കി, " എവിടാ വീടെന്നു പറഞ്ഞത് ? നേരം വൈകാതെ കുട്ടി പോ ..."
ഫയലില്‍ നിന്ന് സര്ടിഫികറ്റ് പുറത്തെടുക്കാതെ തന്നെ വിദ്യറാണി പുറത്തിറങ്ങി.
ജാതി പറയും എന്ന് നിര്‍ബ്ബന്ദ്ധമുള്ള കോര്പേറേറ്റ് മുതലാളിയുടെ കോളേജിലായിരുന്നു അടുത്ത ഇന്റര്‍വ്യൂ.
" അപ്പോള്‍ എന്താണ് കുട്ടിക്കു പറയാനുള്ളത് കേള്‍ക്കട്ടെ. " ബോര്‍ഡു ചെയര്‍മാന്‍ .
" ഞാന്‍ പ്രിന്‍സിപ്പിള്‍ ഓഫ് കൊസാളിറ്റിയെക്കുറിച്ച് പറയാം സാര്‍, എനിക്ക് പി എച് ഡി യുണ്ട്. ന്യൂട്ടന്റെ യുനിവേര്സല്‍ ലോഓഫ് ഗ്രവിട്റെഷന്‍, സര്‍വ മതാകര്‍ഷണം.. "
അതല്ല കൊച്ചെ,
" പതിനഞ്ചോ ഇരുപതോ ...?
കുട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തന്തപ്പടി മാര്‍ക്ക് വിവരം വേണം. നാട്ടു നടപ്പു ഒന്ന് അന്യോഷിച്ചു കൂടെ ? ഇന്റര്‍ വ്യൂവിനു മുമ്പ് കാര്യങ്ങള്‍ ബന്ധ പെട്ടവോരോട് ഒന്നു അന്യോഷിച്ചു മനസ്സിലാക്കണം. അത് ചെയ്യാതെ ഇവിടെ വന്നു കൈകാലിട്ടടിക്കുക., എന്താ ചെയ്യുക ? "
അച്ഛന്റെ അമ്മക്ക് 10 സെന്റു കുടികിടപ്പ് കിട്ടിയത് പണയം വെച്ചാണ് എം എസ് സി പൂര്‍ത്തി യാക്കിയത്. ഫെല്ലോഷിപ് കിട്ടിയത് കൊണ്ട് പി എച് ഡി എടുത്തു. ഇനിയിപ്പോള്‍ വില്‍ക്കാന്‍ ഒന്നുമില്ല. അച്ഛന്റെ വിവര മില്ലായ്മയില്‍ വിദ്യറാണിക്കു ആശ്വാസം തോന്നി.
ഹാജിയാരുടെ കോളേജില്‍ ഇന്റര്‍വ്യൂ തിയതിക്ക് മുന്‍പ് വിദ്യറാണിക്കു ഒരു പോസ്റ്റ് കാര്‍ഡ് കിട്ടി. ഇന്റര്‍വ്യൂ അടുത്ത മാസം പത്തിനാണ് കുട്ടിയുടെ അച്ഛന്‍ വന്നു ഹാജിയാരെ കാണണം . പറഞ്ഞു ഉറപ്പിച്ചാല്‍ മാത്രം മതിയല്ലോ ഇന്റര്‍ വ്യൂ എന്ന് ഫോണ്‍ ചെയ്തു ചോദിച്ചപ്പോള്‍ അറിഞ്ഞു. മൈക്കാടു പണിക്കു പോണോ അതോ തുമ്പപ്പണി മതിയോ എന്നാ സംശയം കാരണം അച്ഛന്‍ ഹാജി യാരെ കാണാന്‍ പോയില്ല. അപേക്ഷക്ക് മുടക്കിയ 500 രൂപയും പോയി.
അങ്ങനെ എത്ര എത്ര ഇന്റര്‍വ്യൂകള്‍ ! വീടിനടുത്തുള്ള ഒരു കോളേജില്‍ റാങ്ക് ലിസ്റ്റില്‍ 10 പേരുടെ ലിസ്റ്റില്‍ ഏഴാമത് എത്തിയതില്‍ വിദ്യറാണിക്കു സന്തോഷമുണ്ട്. പക്ഷെ ലിസ്റ്റുപുറത്തിറങ്ങി ഒരു വര്‍ഷമായിട്ടും ആരെയും നിയമിച്ചിട്ടില്ല. അവശ്യപ്പെട്ട തുക നല്‍കാന്‍ ലിസ്റ്റില്‍ കയറിപ്പെട്ട ആരും തയാറായില്ല. കാശ് കൊടുക്കാ മേന്നെറ്റവന്‍ വേറെ കോളേജില്‍ ജോലി കിട്ടിപ്പോയി. ഇനിയിപ്പോള്‍ മാനേജുമെന്റിന് അടുത്ത ആപ്ലിക്കേഷന്‍ വിളിക്കാം. അങ്ങനെയും ഒരു വരുമാനം.
പതിമൂന്നാമത്തെ ഇന്റര്‍വ്യൂ ആണ് ഇന്ന് കഴിഞ്ഞത്. വീട്ടില്‍ എത്തിയ വിദ്യറാണി പേഴ്സ് തുറന്നുനോക്കി. മൂന്നു കോളേജില്‍ അപേക്ഷ അയക്കാന്‍ ഉള്ളകാശ് ഇനിയും പേഴ്സില്‍ബാക്കി.ഉറക്ക ഗുളിക വാങ്ങണമെന്ന് ഒരിക്കലും തോന്നിയതുമില്ല. ജൌളിക്കടയില്‍ കണക്ക്ഴുത്തുള്ള കാലത്തോളം ആരെ പേടിക്കാന്‍ ?
ക്ഷീണം കാരണം വന്നപാടെ കട്ടിലില്‍ കയറിക്കിടന്നു. പ്രൊഫസര്‍ മണികനാം കുന്നിന്റെ ലേഖനം ഒരിക്കല്‍ ക്കൂടി പത്രം തുറന്നു വായിച്ചു. യോഗ്യരായ അധ്യാപകരെ കിട്ടാനില്ലത്രേ ! ഉടനെ വരൂ മായിരിക്കും അടുത്ത ലേഖനം- "അധ്യാപകരും ഊന്നു വടിയും ". 70 ആയാല്‍ ഊന്നുവടി വേണമല്ലോ ?
പത്രം മടക്കി തലയണക്കീഴില്‍ വെച്ചിട്ടു, വല്ലാതെ ഉഷ്നിക്കുന്നുടെങ്കിലും, വിദ്യറാണി പുതപ്പുവലിച്ചു തല കീഴായി മൂടി, എന്നിട്ട് പതുക്കെ പറഞ്ഞു-" എന്താ ഒരു കൊതുക് കടി, പട്ടികടിക്കുന്നത് പോലെ"
K A Solaman
ജനിക്കും മുമ്പേ ജാതകം -മഹാത്മാ ഗാന്ധി സര്‍വകലശാല വക
No Ac1/S/4711/Faculty/2005, M G University notification, Dated 9-2-2010
Amendment to the Mahatma Gandhi University Statutes, 1997
ഇത് കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലശാലയുടെ ഒരു ഉത്തരവ് . ഇത് പ്രകാരം സര്‍വകലശാലയുടെ കീഴില്‍ അഫീലിയറ്റു ചെയ്തിട്ടുള്ള ഐടെഡ് കോളേജുകളില്‍ അധ്യാപക നിയമനത്തിന് മിനിമം പ്രായം 23. സര്‍ക്കാരു കണക്കില്‍ 22 മതി. 9-2 -2010 -ല്‍ ഇറക്കിയ ഉത്തരവിന് 1 -1 -2006 മുതല്‍ മുന്‍കാല പ്രാബല്യവും ഉണ്ട്.
കുട്ടി ജനിക്കും മുമ്പേ ജാതകം എങ്ങനെ എഴുതാമെന്നു ഈ അമേണ്ട്മെന്റ്റ് നമുക്ക് കാട്ടിത്തരുന്നു.
ജുഡീഷ്യല്‍ റീവ്യൂവില്‍ നിലനില്‍ക്കുന്നതല്ല ഈ ഓര്‍ഡര്‍ എന്ന് ഹയെര്‍ എജുക്കേഷന്‍ സെക്രട്ടറി ഉത്തരവ് നല്‍കിയിട്ടുപോലും നിയമനം കിട്ടിയ ആള്‍ കോടതിയില്‍ പോട്ടെ എന്നാ നിലപാടിലാണ് സര്‍വകലശാല.
- കെ എ സോളമന്‍
Thursday, 21 July 2011
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വീടുകളില്‍ റെയ്ഡ്
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ചലച്ചിത്ര താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ താരങ്ങള്‍ക്കുള്ള വീടുകളിലും ഓഫീസുകളിലുമാണ് രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്. ഏഴ് സംഘങ്ങളിലായി ആദായനികുതി വകുപ്പിലെ എണ്‍പതോളം ഉദ്യോഗസ്ഥരാണ് ഒരേസമയം നടക്കുന്ന റെയ്ഡിന് നേതൃത്വം നല്‍കുന്നത്.
ഇരുവര്‍ക്കും പങ്കാളിത്തമുള്ള നിര്‍മ്മാണ-വിതരണ കമ്പനികളുടെ ഇടപാടുകളുടെ രേഖകളും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. മാസങ്ങള്‍ക്കുമുമ്പുതന്നെ ഇരുതാരങ്ങളുടെയും സാമ്പത്തിക ഇടപാടുകളും മറ്റും ആദായനികുതി വകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് റെയ്ഡിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചു.
ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ധനുഷ്‌കോടിയിലാണ് മോഹന്‍ലാല്‍ ഇപ്പോഴുള്ളത്. മകന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വീട്ടിലുള്ള മമ്മൂട്ടി ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
Comment: Will there be any heartbreak to fans?
- K A Solaman

സംസ്ഥാനത്ത് പുതുക്കിയ മദ്യനയം
തിരുവനന്തപുരം: പുതിയ മദ്യനയത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. കൈവശം വെയ്ക്കാവുന്ന മദ്യത്തിന്റെ അളവിന്റെ പരിധി കുറയ്ക്കാനും 2014 ന് ശേഷം ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് നിയന്ത്രിക്കാനും മദ്യനയത്തില്‍ നിര്‍ദേശമുണ്ട്. ഇതുപ്രകാരം കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ് ഇനിമുതല്‍ ഒന്നര ലിറ്റര്‍ ആയിരിക്കും.
നിലവില്‍ ഇത് മൂന്ന് ലിറ്റര്‍ ആണ്. മദ്യം വാങ്ങുകയോ കൈവശം വെക്കുകയോ ചെയ്യുന്നവരുടെ പ്രായപരിധി 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ബാര്‍ തുറക്കുന്ന സമയം രാവിലെ ഒമ്പത് മണിയാക്കി പരിഷ്‌കരിക്കാനും കള്ള് ഷാപ്പുകളുടെ നടത്തിപ്പില്‍ നിന്ന് സഹകരണസംഘങ്ങളേയും സൊസൈറ്റികളേയും ഒഴിവാക്കാനും നയത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
Comment : 2014 -ല്‍ കേരളം ഉണ്ടാകുമെന്നു ഉറപ്പുവല്ലതുമുണ്ടോ , ബാര്‍ ലൈസെന്സ് നിയന്ത്രിക്കാന്‍? ഇനിയിപ്പോള്‍ 3 ലിറ്റര്‍ മദ്യം വാങ്ങാന്‍ രണ്ടു തവണ പോണമെന്നല്ലേയുള്ളൂ . എന്തിനീ കാട്ടിക്കൂട്ടല്‍ ? മദ്യനയത്തിന്റെ കാര്യത്തില്‍ എല്‍ ഡി എഫും യു ഡി എഫും ഒരേ തൂവല്‍പക്ഷികള്‍ .
-കെ എ സോളമന്‍
Wednesday, 20 July 2011
മഹാത്മാഗാന്ധി സര്‍വകലാശാല ചുവപ്പുനാടയുടെ പിടിയില്‍ !Red tape bitten Mahatma Gandhi University, Kottayam
കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വകലാശാല ചുവപ്പു നാടയുടെ കലശലായ പിടുത്തത്തില്‍ ആണെന്ന് കരുതണം. വിദേശത്ത് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കാനുള്ള തത്രപ്പാടില്‍ ഇവിടെ കാര്യങ്ങള്‍ അല്പം മന്ദഗതിയിലാണ്. ഇങ്ങനെ പറയാനുള്ള കാരണം, ഈ സര്‍വകാല ശാലയുടെ കീഴിലുള്ള അഫിലീഎട്ടെദ് കോളേ ജുകളില്‍ നടത്തിയ നിയമനങ്ങള്‍ ഒന്നും തന്നെ സര്‍വകലാശാല അങ്ഗികരിച്ചു കൊടുക്കുന്നില്ല. " ലക്ഷങ്ങള്‍ കൊടുത്തല്ലേ കേറുന്നത് പിന്നെ ഒന്നോ രണ്ടോ ലക്ഷങ്ങള്‍ ഞങ്ങള്‍ക്ക് കൂടി തന്നലെന്ത്? '' , എന്നൊക്കെ ഉദ്യോഗസ്ഥര്‍ ചോദിച്ചതായി തെളിയിക്കാന്‍ ഇമ്മിണി പ്രയാസമുണ്ട്.
ഏറണാകുളം സെന്റ് തെരേസാസ് കോളേജില്‍ കഴിഞ്ഞ സെപ്റെമ്ബറില്‍ നടത്തിയ നിയമനങ്ങള്‍ ഇതുവരെ അങ്ഗീകരിച്ചു കൊടുത്തില്ല. എനിക്ക് എത്രയും പ്രിയപ്പെട്ട ഒരു കുട്ടിയുടെ നിയമനം തടഞ്ഞു വെക്കാന്‍ സര്‍വകലാശാല കണ്ടു പിടിച്ച കാരണം കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്നതാണ്. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളുടെ കാര്യത്തില്‍ ചാനലുകള്‍ക്കും, നാട്ടു കാര്‍ക്കും സര്‍ക്കാരിനും ഉള്ള ഉത്കന്ഠ സര്‍വകലാശാലയെയും പിടി കൂടിയിരിക്കുന്നു !
സര്‍വകലാശാല നിയമം പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം ലഭിക്കാന്‍ 18 വയസ്സ് മതി. 2009 -ല്‍ നിയമനം ലഭിച്ചപ്പോള്‍ കുട്ടിക്ക് 22 കഴിഞ്ഞിരുന്നു, പക്ഷെ 23 ആയിരുന്നില്ല. 2010 - ല്‍ സര്‍വകലാശാലക്ക് ഒരു നിയമ ഭേദഗതി ഉണ്ടത്രേ, മിനിമം പ്രായം വേണ്ടത് 23 എന്ന് . സര്‍ക്കാര്‍ കോളേജുകളില്‍ മിനിമം വയസ്സ് 22 മതി എന്ന് നിര്കര്ഷിക്കുംപോളാണ് സര്‍വകലാശാല 23 വയസ്സ് വേണമെന്ന ന്യായം പറഞ്ഞു അന്ഗീകാരത്തിനുള്ള അപേക്ഷ നിരസിച്ചത്. മാത്രവുമല്ല , നിയമനുസരണമായി 2009 -ല്‍ നിയമനം നടത്തിയ മാനേജ്‌മന്റ് 2010 -ല്‍ സര്‍വകലാശാല വക ഇറങ്ങാനിരിക്കുന്ന ഉത്തരവിനെ കുറിച്ച് എന്ത് കൊണ്ട് ആലോചിച്ചില്ല എന്നാ വാദവും നിരത്തുന്നു. നിയമനം നടത്തുന്ന മാനേജുമെന്റും നിയമനം തേടുന്ന ഉദ്യോഗാര്‍ഥി കളുംആദ്യം കാണേണ്ടത് ജോത്സ്യന്‍ മാരെയാണ് - സര്‍വകലാശാലയിലെ ചില ഉദ്യോഗസ്ഥര്‍ കരുതുന്നു .
ഡിഗ്രിയും പോസ്റ്റ് ഗ്രാജുഎഷനും ഒന്നാം റാങ്കോടെ പാസ്സയിടുള്ള കുട്ടി സി എസ് ഐ ആര്‍ ഫെല്ലോഷിപ്പോട് കൂടിയുള്ള ഒരു വര്‍ഷത്തെ ഗവേഷണ പരിചയവും ഉപേക്ഷിച്ചാണ് കോളേജില്‍ ചേര്‍ന്നത്. കോളജധ്യപികയുടെ ജോലി ലഭിച്ചതിനാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലഭിച്ച അസിസ്റ്റന്റ് മാനേജര്‍ ജോലിയും ഉപേക്ഷിച്ചു .ഗേറ്റ് പരീക്ഷയില്‍ ഉണ്ടായിരുന്ന ഉയര്‍ന്ന സ്കോറും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ കുട്ടി കണ്ണീരിലാണ്. പെണ്കുട്ടികുളുടെ കണ്ണീര്‍ ഒരു തുള്ളി പോലുംവീഴാന്‍ യാതൊരു കാരണവശാലും അനുവദിച്ചു കൂടെന്നു പത്രത്തില്‍ വരി എഴുതുന്ന വൈസ് ചന്സേല്ലര്‍ക്ക് കുട്ടിയും പിതാവും അപേക്ഷകള്‍ അയച്ചിട്ടും പ്രയോജന മുണ്ടായില്ല.
അതിവേഗം തീര്‍പ്പാക്കാന്‍ ബെഹു. മുഖ്യമന്ത്രിക്ക് കുട്ടിയുടെ പിതാവ് അയച്ച ഈ-മെയില്‍ അപേക്ഷ വൈറസ് ആക്രമണത്തില്‍ നഷ്ടപ്പെട്ട മട്ടാണ്. എങ്കിലും അതിവേഗം ബഹുദൂരം എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മഹാത്മാ ഗാന്ധി സര്‍വകലാശാല യിലെ കാര്യങ്ങള്‍ കൂടി അല്പം വേഗത്തില്‍ ആക്കാന്‍ നിര്ദേശിക്കണം. പ്രൈവറ്റ് കോളേജുകളിലെ അധ്യാപക നിയമനങ്ങള്‍ സമയബന്ധിതമായി അംഗീകരിച്ചു കൊടുക്കാന്‍ നടപടി സ്വീകരിക്കണം. അധ്യാപക നിയമന പ്രായപരിധിക്കു സര്‍ക്കാരിന് ഒരു നിയമം , സര്‍ക്കാരിന്റെ തന്നെ ശമ്പളം നല്‍കുന്ന പ്രൈവറ്റ് കോളേജുകള്‍ക്ക് വേറൊരു നിയമം -ഇതെങ്ങിനെ അംഗീകരിക്കാന്‍ കഴിയും ? പ്രായ പരിധിക്കു മുന്‍കാല പ്രബല്ല്യം എന്ന തുഗ്ളക്ക് നിയമത്തിന്റെ ഉറവിടവും അന്യോഷിക്കപെടണം
-കെ എ സോളമന്‍
റിട്ടയര്‍മെന്റ്റ് എകീകരണം പിന്‍വലിക്കണം
റിട്ടയര്‍മെന്റ്റ് എകീകരണം പിന്‍വലിക്കാനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം. മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച മോശപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായിരുന്നുറിട്ടയര്‍മെന്റ്റ് എകീകരണം . യുവാക്കള്‍ക്ക് തൊഴില്‍ അവസരം നിഷേധിച്ചു കൊണ്ട് താല്‍ക്കാലിക ധനലാഭത്തിന്നു വേണ്ടി മുന്‍ സര്‍ക്കാര്‍ എടുത്ത ഈ തീരുമാനം തിരുത്തപ്പെടെണ്ടാതാണ്. 55 പിന്നിട്ടാല്‍ സര്‍ക്കാര്‍ ജോലി തന്നെ ചെയ്യണമെന്നില്ല, നാട്ടില്‍ വേറെ ഒത്തിരി പണിയുണ്ട്, തൊഴില്‍ ഉറപ്പു ഉള്‍പ്പടെ. അത് പറ്റില്ലെങ്കില്‍ ഈ മുതുക്കന്മാര്‍ രാഷ്ട്രീയം കളിക്കട്ടെ.
എനിക്ക് ശേഷം പ്രളയം എന്നചിന്ത മൂലമാണ് വരുംകാല സര്‍ക്കാരുകള്‍ക്ക് ഭാരിച്ച കടം തലയില്‍ വെച്ച് കൊടുത്തു കൊണ്ട് തോമസ് ഐസക്കും കൂട്ടരും മൂട്ടിലെ പൊടിയും തട്ടിപോയത്.
വൈറ്റ് പേപ്പറു മായി കെ എം മണി നിധി അറ തപ്പിയപ്പോള്‍ കിട്ടിയത് കാലിക്കുപ്പിയും,മീന്മുള്ളും ചത്ത എലിയും. കഷ്ടം !
-കെ എ സോളമന്‍
Tuesday, 19 July 2011
മുഖ്യമന്ത്രിയുടെ വെബ് ന്യൂയോര്‍ക്ക് ടൈംസില്‍ വാര്‍ത്തയായി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏര്‍പ്പെടുത്തിയ വെബ്ബിലൂടെയുള്ള തത്‌സമയ സംപ്രേഷണത്തെക്കുറിച്ചുള്ള വാര്‍ത്ത അമേരിക്കന്‍ പത്രം ദി ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചു. വെബ് ക്യാമറയുടെ സഹായത്തോടെ ഇന്ത്യയില്‍ സുതാര്യ സര്‍ക്കാര്‍ എന്നാണ് സചിത്ര വാര്‍ത്തയുടെ തലക്കെട്ട്. 'ജനങ്ങള്‍ എല്ലാം വീക്ഷിക്കുന്നു' എന്നൊരു ഉപശീര്‍ഷവും നല്‍കിയിട്ടുണ്ട്.
വന്‍കിട കോര്‍പ്പറേറ്റുകളിലും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സംവിധാനത്തിലൂടെ മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥരെ നിരീക്ഷിക്കുകയാണ് പതിവ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജനങ്ങള്‍ നിരീക്ഷിക്കുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.
ജൂലായ് ഒന്നിനാണ് തത്സമയ സംപ്രേഷണം തുടങ്ങിയത്. ഒറ്റ ദിവസംകൊണ്ട് ഒരു ലക്ഷം പേര്‍ സൈറ്റ് സന്ദര്‍ശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ 2.93 ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. ഓഫീസില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും വെബ്ക്യാമിലൂടെ ലഭിക്കുമെങ്കിലും അതില്‍ ശബ്ദമില്ലെന്ന് പത്രം ചൂണ്ടിക്കാട്ടി. എന്നാല്‍ സന്ദര്‍ശകര്‍ക്ക് കാര്യങ്ങള്‍ തുറന്നു സംസാരിക്കാനുള്ള അവസരം ഒരുക്കാനാണ് ഓഡിയോ സൗകര്യം ഏര്‍പ്പെടുത്താത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
Comment: കേരളത്തില്‍ എന്ത് നടക്കുകയാണെന്ന് നോക്കിയിരിക്കുകയാണ് ഈ അമേരിക്കക്കാരെന്റെ പണി. ചുമ്മാതല്ല കേരളത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ശക്തം എന്ന് ഇടതു സഖാക്കള്‍ കൂടെക്കൂടെ വിളിച്ചു കൂവുന്നത് .
-കെ എ സോളമന്‍
Monday, 18 July 2011
ട്രഷറി മിച്ചം സാമ്പത്തിക സ്ഥിതി സൂചിപ്പിക്കുന്നില്ലെന്ന് ധവളപത്രം
തിരുവനന്തപുരം: ട്രഷറി മിച്ചം സംസ്ഥാനത്തെ സാമ്പത്തികസ്ഥിതിയുടെ സൂചനയല്ലെന്ന് ധനമന്ത്രി കെ.എം. മാണി നിയമസഭയുടെ മേശപ്പുറത്തു വച്ച സാമ്പത്തിക ധവളപത്രം പറയുന്നു. എല്‍ .ഡി.എഫ് സര്‍ക്കാരിന്റെ ഭരണക്കാലത്ത് സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞുവെന്നും ധവളപത്രത്തില്‍ കുറ്റപ്പെടുത്തി.
3881.11 കോടി രൂപയാണ് ട്രഷറിയില്‍ മിച്ചമുള്ളത്. എന്നാലിതില്‍ കൂടുതലും സ്ഥിരം നിക്ഷേപമാണ്. ഇത് കണക്കിലെടുത്ത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് അവകാശപ്പെടാനാകില്ല. നികുതി വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാലിത് കാരണം വാറ്റ് സമ്പ്രദായം നടപ്പിലാക്കിയതാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വികസനേതര ചിലവുകള്‍ കുതിച്ചുയരുകയും വികസനച്ചിലവുകള്‍ കുറയുകയുമാണ് ചെയ്തത്. ഇത് വികസനത്തെ പ്രതികൂലമായി ബാധിച്ചു. ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയുടെ ചിലവുകളെല്ലാം ഗണ്യമായി ഉയര്‍ന്നു. ഇത് പിടിച്ചുനിര്‍ത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാര്യമായ ഒന്നും ചെയ്തില്ല.
Comment:
അങ്ങനെ മാണിയുടെ ധവള പത്രമിറങ്ങി. ഉടന്‍ ഐസക്കിന്റെ ബദല്‍ ധവള പത്രം പ്രതീക്ഷിക്കാം. തുടര്‍ന്നൊരു ചാനെല്‍ സംവാദവും. ഇത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ എന്നറിയാന്‍ താല്പര്യമുള്ളവര്‍ക്ക് കവടി നിരത്തുകയും ആവാം.
-കെ എ സോളമന്‍
Sunday, 17 July 2011
പിളരും, വളരും !
മുസ്ലീംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ധനമന്ത്രി കെ.എം മാണിപറയന്നത്. ഒന്നും കാണാതെ വെളിച്ചപ്പാട് കുളത്തില്‍ ചാടില്ലല്ലോ. മൂന്നാമതൊരു മന്ത്രിസ്ഥാനം കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെന്നും അതിനു പകരമായാണ് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചതെന്നും കണ്ടു തൃപ്തനാകുമ്പോള്‍ , അങ്ങ് കേന്ദ്രത്തില്‍ മകനെ തഴഞ്ഞതില്‍ മാണിക്കു എന്തെങ്കിലും വിഷമം?
കേരളാ കോണ്‍ഗ്രസ്സിന്റെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞെന്നു പറഞ്ഞു ഒഴിയാന്‍ വരട്ടെ. ഒരു എസ് എം എസ് വിവാദം ചുറ്റിക്കളിക്കുന്നുണ്ടല്ലോ. ഏതു പെണ്ണ്കേസും തനിക്കു ബാധകം എന്നഇമേജ് ജോസഫ് ഇതിനുള്ളില്‍ സ്വന്തമാക്കിയിട്ടുള്ളതിനാല്‍ എസ് എം എസ് വിവാദം ഫൈനല്‍ റൌണ്ടില്‍ എത്തുമ്പോള്‍ കേരള കോണ്ഗ്രെസ്സ് പിളര്‍ന്നു വലുതാകുമോ ?
കെ എ സോളമന്‍
പിളരും, വളരും !
മുസ്ലീംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ധനമന്ത്രി കെ.എം മാണിപറയന്നത്. ഒന്നും കാണാതെ വെളിച്ചപ്പാട് കുളത്തില്‍ ചാടില്ലല്ലോ. മൂന്നാമതൊരു മന്ത്രിസ്ഥാനം കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെന്നും അതിനു പകരമായാണ് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചതെന്നും കണ്ടു തൃപ്തനാകുമ്പോള്‍ , അങ്ങ് കേന്ദ്രത്തില്‍ മകനെ തഴഞ്ഞതില്‍ മാണിക്കു എന്തെങ്കിലും വിഷമം?
കേരളാ കോണ്‍ഗ്രസ്സിന്റെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞെന്നു പറഞ്ഞു ഒഴിയാന്‍ വരട്ടെ. ഒരു എസ് എം എസ് വിവാദം ചുറ്റിക്കളിക്കുന്നുണ്ടല്ലോ. ഏതു പെണ്ണ് കേസും തനിക്കു ബാധകം എന്നാ ഇമേജ് ജോസഫ് ഇതിനുള്ളില്‍ സ്വന്തമാക്കിയിട്ടുള്ളതിനാല്‍ എസ് എം എസ് വിവാദം ഫൈനല്‍ റൌണ്ടില്‍ എത്തുമ്പോള്‍ കേരള കോണ്ഗ്രെസ്സ് പിളര്‍ന്നു വലുതാകുമോ ?

Saturday, 16 July 2011
ക്രിമിനല്‍ പശ്ചാത്തലക്കാര്‍ക്ക് മത്സരിക്കാനാവില്ല
Posted on: 17 Jul 2011
ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ ശുപാര്‍ശ
സംഭാവനകള്‍ക്ക് രശീത് നിര്‍ബന്ധം
ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കാനും രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പിരിക്കുന്ന സംഭാവനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി 1951-ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നാണ് നിയമമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതിനായി തയ്യാറാക്കിയ കരട്ബില്‍ കേന്ദ്രമന്ത്രിസഭയുടെ അന്തിമതീരുമാനത്തിനായി ഉടന്‍ സമര്‍പ്പിക്കും.
ചില ക്രിമിനല്‍ കേസുകളില്‍ കീഴ്‌ക്കോടതിയില്‍നിന്ന് ശിക്ഷ ലഭിച്ചാലും ഉന്നത കോടതി അന്തിമതീര്‍പ്പാക്കുംവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. അതൊഴിവാക്കി ഏത് കോടതിയില്‍നിന്ന് ശിക്ഷിക്കപ്പെട്ടാലും മത്സരത്തിന് വിലക്കേര്‍പ്പെടുത്തണമെന്നാണ് കരടുബില്ലിലെ നിര്‍ദേശം. കേസ് ഉന്നതകോടതിയുടെ പരിഗണനയിലിരിക്കെ മത്സരിച്ചു ജയിക്കുന്ന ജനപ്രതിനിധികള്‍ക്ക് 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 8 (4) വകുപ്പുപ്രകാരം ലഭിക്കുന്ന പരിരക്ഷ എടുത്തുകളയും.
Comment: അപ്പൊ, ഇനി മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ പുറം രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരു മായിരിക്കും
-കെ എ സോളമന്‍
മുംബൈ സീരിയല്‍ സ്ഫോടനങ്ങള്‍
2008 നവംബര്‍ 26 - നു മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ 164 പേര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു . ജൂലൈ 13 -നു ഇതേ നഗരത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും മറ്റനേകം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. ഐ ഏസ് ഐ പിന്തുണയോടെ ലഷ്കര്‍-ഇ -ടായ്യേബ എന്ന പാക്കിസ്ഥാനി ഭീകര സംഘടനയാണ് 2008 -ലെ ആക്രമണം നടത്തിയെതങ്കില്‍ പുതിയ ഭീകരാക്രമണത്തില്‍ പിന്നില്‍ ആരെന്നു ഉറപ്പില്ല . ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അoഗീകര്ചില്ലെങ്കിലും മോശപ്പെട്ട ഇന്റെല്ലിജെന്‍സ് സംവിധാനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് മുംബൈ സംഭവം.
രാജ്യത്തെ സകല വര്‍ഗീയ കക്ഷികളെയും നിരോധിക്കേണ്ട സമയം അധിക്രമിച്ചു. മുംബൈ മോഡല്‍ ആക്രമണം വീണ്ടും സംഭവിക്കാതിരിക്കാന്‍ നമ്മുടെ സുരക്ഷ- രഹസ്യാന്യോഷണ സംവിധാനം പുന ക്രമീകരിക്കണം 26 /11 -നു ശേഷം രാജ്യത്തെ ഇന്റെല്ലിജെന്‍സ് സംവിധാനംഏറെ മെച്ചപ്പെട്ടിണ്ട് എന്ന ആഭ്യന്ദര മന്ത്രിയുടെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഇക്കഴിഞ്ഞ മുംബൈ സീരിയല്‍ സ്ഫോടനങ്ങള്‍.
കെ എ സോളമന്‍ .

കഥാമേള ശ്രദ്ധേയമായി Madhyamam Daily
Mon, 06/27/2011
വെട്ടക്കല്‍: 'സംസ്‌കാര'സംഘടിപ്പിച്ച കഥാമേള ശ്രദ്ധേയമായി. യുവര്‍ കോളജില്‍ നടന്ന പരിപാടിയില്‍ ഇരുപത്തഞ്ചോളം കഥാകൃത്തുക്കള്‍ 'എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച കഥകള്‍' പറഞ്ഞു. കഥാകൃത്ത് ബാബു ആലപ്പുഴ ഉദ്ഘാടനം ചെയ്തു. പി.വി.പി അധ്യക്ഷത വഹിച്ചു. വെട്ടക്കല്‍ മജീദ്, പൂച്ചാക്കല്‍ ഷാഹുല്‍, ഉല്ലല ബാബു, എം.എ.എം. നജീബ്, വി.കെ. സുപ്രന്‍, ഖാലിദ് പുന്നപ്ര, എസ്.പി. ആചാരി, കെ.എ. സോളമന്‍, കെ.ഇ. തോമസ് എന്നിവര്‍ സംസാരിച്ചു.
ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ കെ.എസ്. സിബിയെ ഗൗതമന്‍ തുറവൂര്‍ ആദരിച്ചു. 'ഉള്ളിയുടെ ഔഷധഗുണങ്ങള്‍' എന്ന വിഷയത്തില്‍ എ.എന്‍. ചിദംബരന്‍ ക്ലാസെടുത്തു. കഥാമേളയില്‍ മുരളി ആലിശേരി, ജി. പത്മനാഭന്‍, ഇ. ഖാലിദ്, വാരനാട് ബാനര്‍ജി, വൈരം വിശ്വന്‍, പി. ദേവസ്യ പുന്നപ്ര, വിശ്വന്‍ വെട്ടക്കല്‍, വിജയപ്പന്‍ നായര്‍, റീന പാട്രിക്, കെ.വി. സ്‌റ്റെല്ല, മാരാരിക്കുളം വിജയന്‍, സി.കെ. ബാലചന്ദ്രന്‍, പീറ്റര്‍, എന്‍.എന്‍. പരമേശ്വരന്‍, ബി. സുജാതന്‍, കാവ്യദാസ് ചേര്‍ത്തല തുടങ്ങിയവര്‍ പങ്കെടുത്തു.

Friday, 15 July 2011
പിരിമുറുക്കം കൂടുതല്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക്
മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സ്ത്രീകള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണെന്ന് പഠന റിപ്പോര്‍ട്ട്. വികസിത, വികസ്വര രാജ്യങ്ങളിലെ സ്ത്രീകളുടെ ഉപഭോഗ, മാധ്യമ ശീലങ്ങള്‍ പഠിച്ച ന്യുയോര്‍ക്ക് ആസ്ഥാനമായുള്ള മാര്‍ക്കറ്റിങ്, പരസ്യ ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ കമ്പനി അടുത്തിടെയാണ് ഈ പഠനഫലം പുറത്തുവിട്ടത്. ഇന്ത്യയിലെ വനിതകളില്‍ 87 ശതമാനവും തങ്ങള്‍ മിക്കവാറും മാനസികപിരിമുറുക്കം അനുഭവിക്കാറുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.
Comment: എങ്ങനെ പിരിമുറുക്കം കൂടാതിരിക്കും? പറവൂര്‍ ,കോതമംഗലം,കോഴിക്കോട് ,കവിയൂര്‍ , കിളിരൂര്‍ ,എന്നൊക്കെ തുടര്‍ച്ചയായി കേട്ടാല്‍ നാട്ടിലെ ഏത് സ്ത്രീക്കാണ് സ്വസ്ഥമായി ഇരിക്കാന്‍ കഴിയുക ?
-കെ എ സോളമന്‍
Thursday, 14 July 2011
ശ്രീ പദ്മനാഭന്റെ നിധി- മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുക
ശ്രീപദ്മനാഭന്റെ നിധിയില്‍ രാജാക്കന്മാര്‍ പിരിച്ച മുലക്കരത്തിന്റെ വിഹിതം വരെ ഉണ്ടെന്ന ജമീല പ്രകാശം എം എല്‍ എ യുടെ കണ്ടെത്തല്‍ കണക്കിലെടുക്കാതെ തന്നെ പറയട്ടെ ഈ മുതല്‍ എന്ത് ചെയ്യാനാണ് ഉദ്ദേശ്യം, കെട്ടിപ്പിടിച്ചു കൊണ്ടിരിക്കാനോ , അതും സീരിയല്‍ സ്പോടനങ്ങളുടെയും തീ പിടുത്തങ്ങളുടെയും നാളുകളില്‍ ? ഇതില്‍ ഒരു ഭാഗം എടുത്തു എല്ലാ ജില്ലകളിലും ഓരോ മെഡിക്കല്‍ കോളേജ് തുടങ്ങിയാല്‍ എന്താ കുഴപ്പം ? കാരക്കോണം കോളേജ് വാങ്ങുന്നത് പോലെ സീറ്റൊന്നിന് 50 ലക്ഷം വാങ്ങിയില്ലെങ്കിലും അമ്പതു ശതമാനം സീറ്റുകളില്‍ കുറച്ചു ലക്ഷങ്ങള്‍ വാങ്ങാവുന്നതാണ്. ബാക്കി അമ്പതു ശതമാനം മെറിറ്റ് സീറ്റും നല്‍കുക. ഏതു മാര്‍ഗ്ഗത്തിലുടെയും തങ്ങളുടെ കുട്ടികളെ ഡോക്ടര്‍മാര്‍ ആക്കിയെ അടങ്ങു എന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അഭിലാഷ പൂര്ത്തികരണത്തിന് ഇതൊരു മാര്‍ഗ്ഗവുമാവും. മെഡിക്കല്‍ കോളേജ് ബിസിനെസ്സിലൂ ടെ ശ്രീപദ്മനാഭന്റെ സ്വത്തു കൂടുന്നതല്ലാതെ കുറയില്ല.
കെ എ സോളമന്‍
Wednesday, 13 July 2011
മഹാത്മാഗാന്ധി സര്‍വകലാശാല ചുവപ്പുനാടയുടെ പിടിയില്‍ !Red tape bitten Mahatma Gandhi University, Kottayam
കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വകലാശാല ചുവപ്പു നാടയുടെ കലശലായ പിടുത്തത്തില്‍ ആണെന്ന് കരുതണം. വിദേശത്ത് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കാനുള്ള തത്രപ്പാടില്‍ ഇവിടെ കാര്യങ്ങള്‍ അല്പം മന്ദഗതിയിലാണ്. ഇങ്ങനെ പറയാനുള്ള കാരണം, ഈ സര്‍വകാല ശാലയുടെ കീഴിലുള്ള അഫിലീഎട്ടെദ് കോളേ ജുകളില്‍ നടത്തിയ നിയമനങ്ങള്‍ ഒന്നും തന്നെ സര്‍വകലാശാല അങ്ഗികരിച്ചു കൊടുക്കുന്നില്ല. " ലക്ഷങ്ങള്‍ കൊടുത്തല്ലേ കേറുന്നത് പിന്നെ ഒന്നോ രണ്ടോ ലക്ഷങ്ങള്‍ ഞങ്ങള്‍ക്ക് കൂടി തന്നലെന്ത്? '' , എന്നൊക്കെ ഉദ്യോഗസ്ഥര്‍ ചോദിച്ചതായി തെളിയിക്കാന്‍ ഇമ്മിണി പ്രയാസമുണ്ട്.
ഏറണാകുളം സെന്റ് തെരേസാസ് കോളേജില്‍ കഴിഞ്ഞ സെപ്റെമ്ബറില്‍ നടത്തിയ നിയമനങ്ങള്‍ ഇതുവരെ അങ്ഗീകരിച്ചു കൊടുത്തില്ല. എനിക്ക് എത്രയും പ്രിയപ്പെട്ട ഒരു കുട്ടിയുടെ നിയമനം തടഞ്ഞു വെക്കാന്‍ സര്‍വകലാശാല കണ്ടു പിടിച്ച കാരണം കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്നതാണ്. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളുടെ കാര്യത്തില്‍ ചാനലുകള്‍ക്കും, നാട്ടു കാര്‍ക്കും സര്‍ക്കാരിനും ഉള്ള ഉത്കന്ഠ സര്‍വകലാശാലയെയും പിടി കൂടിയിരിക്കുന്നു !
സര്‍വകലാശാല നിയമം പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം ലഭിക്കാന്‍ 18 വയസ്സ് മതി. 2009 -ല്‍ നിയമനം ലഭിച്ചപ്പോള്‍ കുട്ടിക്ക് 22 കഴിഞ്ഞിരുന്നു, പക്ഷെ 23 ആയിരുന്നില്ല. 2010 - ല്‍ സര്‍വകലാശാലക്ക് ഒരു നിയമ ഭേദഗതി ഉണ്ടത്രേ, മിനിമം പ്രായം വേണ്ടത് 23 എന്ന് . സര്‍ക്കാര്‍ കോളേജുകളില്‍ മിനിമം വയസ്സ് 22 മതി എന്ന് നിര്കര്ഷിക്കുംപോളാണ് സര്‍വകലാശാല 23 വയസ്സ് വേണമെന്ന ന്യായം പറഞ്ഞു അന്ഗീകാരത്തിനുള്ള അപേക്ഷ നിരസിച്ചത്. മാത്രവുമല്ല , നിയമനുസരണമായി 2009 -ല്‍ നിയമനം നടത്തിയ മാനേജ്‌മന്റ് 2010 -ല്‍ സര്‍വകലാശാല വക ഇറങ്ങാനിരിക്കുന്ന ഉത്തരവിനെ കുറിച്ച് എന്ത് കൊണ്ട് ആലോചിച്ചില്ല എന്നാ വാദവും നിരത്തുന്നു. നിയമനം നടത്തുന്ന മാനേജുമെന്റും നിയമനം തേടുന്ന ഉദ്യോഗാര്‍ഥി കളുംആദ്യം കാണേണ്ടത് ജോത്സ്യന്‍ മാരെയാണ് - സര്‍വകലാശാലയിലെ ചില ഉദ്യോഗസ്ഥര്‍ കരുതുന്നു .
ഡിഗ്രിയും പോസ്റ്റ് ഗ്രാജുഎഷനും ഒന്നാം റാങ്കോടെ പാസ്സയിടുള്ള കുട്ടി സി എസ് ഐ ആര്‍ ഫെല്ലോഷിപ്പോട് കൂടിയുള്ള ഒരു വര്‍ഷത്തെ ഗവേഷണ പരിചയവും ഉപേക്ഷിച്ചാണ് കോളേജില്‍ ചേര്‍ന്നത്. കോളജധ്യപികയുടെ ജോലി ലഭിച്ചതിനാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലഭിച്ച അസിസ്റ്റന്റ് മാനേജര്‍ ജോലിയും ഉപേക്ഷിച്ചു .ഗേറ്റ് പരീക്ഷയില്‍ ഉണ്ടായിരുന്ന ഉയര്‍ന്ന സ്കോറും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ കുട്ടി കണ്ണീരിലാണ്. പെണ്കുട്ടികുളുടെ കണ്ണീര്‍ ഒരു തുള്ളി പോലുംവീഴാന്‍ യാതൊരു കാരണവശാലും അനുവദിച്ചു കൂടെന്നു പത്രത്തില്‍ വരി എഴുതുന്ന വൈസ് ചന്സേല്ലര്‍ക്ക് കുട്ടിയും പിതാവും അപേക്ഷകള്‍ അയച്ചിട്ടും പ്രയോജന മുണ്ടായില്ല.
അതിവേഗം തീര്‍പ്പാക്കാന്‍ ബെഹു. മുഖ്യമന്ത്രിക്ക് കുട്ടിയുടെ പിതാവ് അയച്ച ഈ-മെയില്‍ അപേക്ഷ വൈറസ് ആക്രമണത്തില്‍ നഷ്ടപ്പെട്ട മട്ടാണ്. എങ്കിലും അതിവേഗം ബഹുദൂരം എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മഹാത്മാ ഗാന്ധി സര്‍വകലാശാല യിലെ കാര്യങ്ങള്‍ കൂടി അല്പം വേഗത്തില്‍ ആക്കാന്‍ നിര്ദേശിക്കണം. പ്രൈവറ്റ് കോളേജുകളിലെ അധ്യാപക നിയമനങ്ങള്‍ സമയബന്ധിതമായി അംഗീകരിച്ചു കൊടുക്കാന്‍ നടപടി സ്വീകരിക്കണം. അധ്യാപക നിയമന പ്രായപരിധിക്കു സര്‍ക്കാരിന് ഒരു നിയമം , സര്‍ക്കാരിന്റെ തന്നെ ശമ്പളം നല്‍കുന്ന പ്രൈവറ്റ് കോളേജുകള്‍ക്ക് വേറൊരു നിയമം -ഇതെങ്ങിനെ അംഗീകരിക്കാന്‍ കഴിയും ? പ്രായ പരിധിക്കു മുന്‍കാല പ്രബല്ല്യം എന്ന തുഗ്ളക്ക് നിയമത്തിന്റെ ഉറവിടവും അന്യോഷിക്കപെടണം
-കെ എ സോളമന്‍
മമ്മൂട്ടിയുടെ പുതിയ നായിക കാവ്യ മാധവന്‍ !
മമ്മൂട്ടിയുടെ പുതിയ നായികയായി വരുന്നത് കാവ്യ മാധവന്‍ . കല്യാണം കഴിഞ്ഞു ഡിവോഴ് സു കൂടി ആയാല്‍ പ്രായ പൂര്‍ത്തിയായെന്നു തോന്നുക സ്വാഭാവികം . ശ്രീമതി മാധവനെക്കാള്‍ പ്രായം കുറവുള്ള ആരെയും നായികയായി മമ്മൂട്ടിക്ക് കിട്ടിയില്ലേ ? പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായിട്ടുള്ള ലയിംഗിക പീഡന കേസില്‍ ഉള്‍പെട്ടു അറുപതു കഴിഞ്ഞകൂടുതല്‍ മുതുക്കന്മാര്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ഏറി .
കെ എ സോളമന്‍
Tuesday, 12 July 2011
മൂന്നാറില്‍ വേണ്ടത് പ്രതിപക്ഷത്തിന്റെ പിന്തുണ – തിരുവഞ്ചൂര്‍
തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കലിന് പ്രതിപക്ഷ നേതാവിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും പിന്തുണയാണ് വേണ്ടതെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. സര്‍വകക്ഷി യോഗത്തിലെ തീരുമാനമാണ് മൂന്നാറില്‍ നടപ്പാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comment: വാഴപ്പിണ്ടി കൊണ്ട് നട്ടെല്ല് ഉണ്ടാക്കിയാല്‍ ഇങ്ങിനെ ഇരിക്കും. മുന്ബാരെങ്കിലും ഒഴിപ്പിക്കല്‍ ശക്ടമായി നടപ്പിലാക്കിയിട്ടുന്ടെങ്കില്‍ അവരെ ഇടയ്ക്കിടെ കളിയാക്കുകയും ചെയ്യും. ഒഴിപ്പിക്കല്‍ പ്രഹസനമെന്നും ഇപ്പോഴത്തെ നടപടിയെ വിളിക്കാം
-കെ എ സോളമന്‍
ചു തനാക്ക -കഥ- കെ എ സോളമന്‍
ചു തനാക്ക- ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത റോബോട്ട് ആണ്. ചലന ശേഷി അല്പം കുറവ് . ഇരുന്നു സംസാരിക്കും, ഭാവി ഫലം പറയുകയും ചെയ്യും.
കോളേജിന്റെ നാക് സന്ദര്‍ശനം പ്രമാണിച്ച് നടത്തുന്ന എക്സിബിഷന്‍ ഗംഭീര മാവണമെന്നാണ് തീരുമാനം. ഊര്‍ജ തന്ത്ര വകുപ്പിന്റെ സ്ടാള്‍ മറ്റേതിനെക്കാളും മികച്ചതാകണമെന്നു വകുപ്പ് തലവന്‍ കൈമള്‍ സാറിനു നിര്‍ബന്ധം. " ചെലവോര്‍ത്തു നിങ്ങള്‍ വിഷമിക്കേണ്ട, മറ്റു സാറന്മാരുടെ സഹായവും പ്രതീക്ഷിക്കേണ്ട, ടീച്ചര്‍ ഫണ്ട് കണ്ടെത്തിക്കൊള്ളാ മെന്നു പറഞ്ഞിട്ടുണ്ട്."
"ആര് വല്യമ്മയോ സാര്‍? " സംശയം വിഷ്ണുപോറ്റിയുടെതാണ് . പ്രിന്സിപാള്‍ മറിയാമ്മ ടീച്ചറെ കുട്ടികളും കുരുത്തം കെട്ട ചില സാറന്മാരും വല്യമ്മ എന്നേ വിളിക്കു ടീചെര്‍ക്ക് കുട്ടികള്‍ മക്കളും കുഞ്ഞു മക്കളുമാണ്.
അങ്ങനെയാണ് വിശ്വാസും അപ്പുണ്ണിയും കൂടി 'ചു തനാക്ക ' യെ നിര്‍മിച്ചത്. റോ മെറ്റീരിയല്‍ ആയി ഒരു ടിന്‍ ഷീറ്റുംവീഡിയോ ക്യാമറയും ടി വി സ്ക്രീനും മൈക്രോഫോണുമേ വേണ്ടി വന്നുള്ളൂ. ടിന്‍ ഷീറ്റ് റോബോട്ടിന്റെ മാതൃകയില്‍ വെട്ടി ശരിയാക്കി, അകത്തു ക്യാമറയും ലൗഡ് സ്പീകെറും ഒളിപ്പിച്ചു. അകലെ ഡാര്‍ക്ക് റൂമില്‍ ടി വിയും മൈക്രോഫോണും ആരുടേയും ശ്രദ്ധയില്‍പെടാതെ വെച്ചു . ചു തനാക്ക റെഡി.
ചു -എന്ന് വെച്ചാല്‍ ജപ്പാനില്‍ സ്വാമി എന്നര്‍ത്ഥം, വിശ്വാസ് വിഷ്ണു പോറ്റിയെ പഠിപ്പിച്ചു. " ആര് വന്നു ചുവിന്റെ മുമ്പില്‍ നിന്നാലും ടി വി യില്‍ നമുക്കവരെ കാണാം, ചോദ്യങ്ങള്‍ ചോദിക്കാം, മറുപടി പറയാം. പക്ഷെ നാം സംസാരം നിയന്ത്രിക്കണം. നമുക്ക് നക്ഷത്ര ഫലം പറയാം. അതാകുമ്പോള്‍ വല്യ പ്രയാസമില്ല, ഈ വീക്കിലികള്‍ നോക്കി വായിച്ചാല്‍ മതി. വായിക്കുന്നത് സാവധാനമാവനം. നീട്ടി മൂളുകയും ചെയ്യണം. റോബോട്ടുകള്‍ക്ക് നീട്ടി മൂളുന്ന ഒരു പൈതൃക സ്വഭാവമുണ്ട്. "
" റോബോട്ട് തനാക്ക- ചു കോളേജില്‍ "പത്ര വാര്‍ത്ത കണ്ടു ജനം ഞെട്ടി. ആയിരങ്ങളാണ് എക്സിബിഷന്‍ കാണാന്‍ കോളെജിലേക്ക് തള്ളിക്കയറിയത്. കൈമള്‍ സാറും വല്യമ്മച്ചിയും അന്തം വിട്ട മട്ടാണ്. സ്ടാളിലെ തന്നെ മറ്റിനങ്ങളായ വൈദ്യുത പെണ്‍കുട്ടി, തീ തുപ്പുന്ന യുവതി, വാനിഷിംഗ് വുമന്‍ തുടങ്ങിവ കാണാന്‍ ആളില്ല. രസതന്ത്ര വകുപ്പിന്റെ 'വോല്കാനോ' ആര്‍ക്കും കാണേണ്ട. ചു-തനാക്ക യുടെ മുന്നിലാണ് നീണ്ട ക്യു
നക്ഷത്ര ഫലം പറഞ്ഞു പറഞ്ഞു വിശ്വാസ് കുഴഞ്ഞു. "എടാ പോറ്റി കുറച്ചു നേരം നീ പറ". വിശ്വാസ് പോറ്റി യോടു പറഞ്ഞു.
"ഏയ് , ഞാനില്ല, എനിക്കിതിന്റെ ഗുട്ടന്‍സ് ഒന്നും അറിഞ്ഞു കൂടാ".
" നീ ഗുട്ടന്‍സ് ഒന്നും പറയണ്ട, മലയാളം വായിക്കാന്‍ അറിയില്ലേ?. ഞാന്‍ പറഞ്ഞോണ്ടിരുന്നത് നീയും കേട്ടതല്ലേ ? വായി തോന്നുന്നത് പോലെപറഞ്ഞാല്‍ മതി. "
മനസില്ല മനസ്സോടെയാണ് പോറ്റി ജോലി ഏറ്റെടുത്തത് . കാട്ടിപ്പറമ്പില്‍ ഭഗവതിയെ മനസ്സില്‍ ധ്യാനിക്കയും ചെയ്തു.
ആദ്യമായെത്തിയത് ഒരമ്മയും മകനും.
അമ്മയുടെ മുഖത്തു എന്തോ പ്രയാസമുള്ളത് പോലെ പോറ്റിക്കു തോന്നി.
"എന്താ പേര് ? "
" മീനാക്ഷി "
" നിങ്ങളുടെ അല്ല, കൊച്ചിന്റെ "
" രാജു"
" നക്ഷത്രം? "
" മകം"
വീക്കിലി നോക്കി പോറ്റി വാരഫലം വായിച്ചു..."ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം സാധിക്കും . മകന്‍ പഠിച്ചു വലിയവനാകും. ഭക്ഷണക്രമത്തിലെ അപാകതകള്‍ കൊണ്ട് അസുഖം വരാന്‍ സാധ്യതയുണ്ട്. മകന്‍ ഉദ്യോഗസ്ഥനായ്‌ക്കഴിഞ്ഞാല്‍ അച്ഛനുമമ്മക്കും ആത്മസംതൃപ്തിയുടെ നാളുകളാണ് വരാനിരിക്കുന്നത്"
തനാക്കി-ചു പറഞ്ഞു തീര്‍ന്നതും മീനാക്ഷി മകന്റെ നെറുകയില്‍ മുത്തമിട്ടു.
"എന്റെ കാട്ടിപ്പറന്പിലമമച്ചി , രക്ഷപെട്ടു, ഒരു നെയ്ത്തിരി കൊളുത്തിയേക്കാം " പോറ്റി നേര്‍ന്നു.
വാസുദേവ പണിക്കരും ഭാര്യയും മകളു മാണു ഉഉഴം കാത്തു നില്കുന്നത്. പോറ്റിയുടെ ഉള്ളൊന്നു കാളി. കൂടെ പഠിക്കുന്ന ശരത്തിന്റെ അച്ഛനാണ് . പഠിത്തമല്ല , രാഷ്ട്രീയമാണു ശരത്തിന് മുഖ്യം. ചുവിന്റെ ശാസ്ത്രം അവനു പിടിയില്ല.
പണിക്കരോട് പോറ്റി.
" എന്താ നക്ഷത്രം?"
" മകന്റെ ഭാവി അറിയണം.പൂരുരുട്ടാതി "
" എം എല്‍ എ ആകാന്‍ സാധ്യത ഏറെ. ചിലപ്പോള്‍ മന്ത്രിയും ആകും. പക്ഷെ അതിപ്പോള്‍ കൃത്യമായി പറയാനാകില്ല . ജലപീരങ്കിയുടെ മുന്നില്‍ ചെന്ന് പെടാതെ നോക്കണം. മുണ്ടുരിഞ്ഞ് പോകാന്‍ സാധ്യത യുണ്ട്." പോറ്റി വാചാലനായി.
" എടാ പോറ്റി ? " വിശ്വാസ് അത്ഭുതത്തോടെ ചോദിച്ചു. " നിന്നോട് വീക്കിലി നോക്കി വായിക്കാനല്ലേ പറഞ്ഞത് "
" നമ്മുടെ ശരത്തിന്റെ അച്ഛനല്ലേ, കുഴപ്പമില്ലന്നേ "
പണിക്കരുടെയും കുടുംബത്തിന്റെയും പുറകെ ടൈയും കെട്ടി വന്നവനെ കണ്ടു പോറ്റി വിരണ്ടു.
"എന്റെ കാട്ടിപ്പറന്പിലമമച്ചി, നെയ്ത്തിരി ......." പോറ്റി പ്രാര്‍ഥിച്ചു .
"എനിക്ക് ഭാവിയോന്നും കേള്‍ക്കേണ്ട ..." ആഗതന്‍
"റോബോട്ടിന്റെ പ്രവര്‍ത്തന രീതി ഒന്ന് എക്സ്പ്ലൈന്‍ ചെയ്യ്താല്‍ മതി, ഐ മീന്‍ പ്രിന്സിപിള്‍ . "
വിശ്വാസ് ഒരാളോട് പറഞ്ഞത് പെട്ടന്ന് പോറ്റിയുടെ മനസ്സില്‍ കത്തി.
" റോബോട്ടുകള്‍ ഇലക്ട്രോണിക് മഷീനുകളാണ് . ഞാന് അങ്ങനെ തന്നെ. ഞങ്ങളുടെ ബേസിക് കംപോനെന്റ്സ് ഗേറ്റ് എന്ന് വിളിക്കുന്ന സ്വിച്ചിംഗ് സര്‍ക്യുട്ടുകളാണ് . അതായത് ഓണ്‍-ഓഫ്
ഡിവ്യ്സുകള്‍ . ഓര്‍ , ആന്‍ഡ് , നോട്ട്, നാന്ട് , നോര്‍ തുടങ്ങിയ ഗേറ്റുകള്‍ ലഭ്യമാണ് നാന്ട്, നോര്‍ ഗേറ്റുകളെ യുനിവേര്സല്‍ഗേറ്റ് എന്നും വിളിക്കും "
ആഗതന് സംശയം മാറാത്തത് പോലെ പോറ്റിക്കതോന്നി.
" ടോള്‍ ഗേറ്റ് പറ്റുമോ ? " ആഗതന്‍
" പാര്‍ടന്‍ , കേട്ടില്ല... " പോറ്റി
" അല്ല ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന ടോള്‍ ഗേറ്റുകള്‍ കൊണ്ട് റോബോട്ടുകളെ നിര്‍മ്മിക്കാന്‍ പറ്റുമോ എന്ന് ..."
"എന്റെ കാട്ടിപ്പറന്പിലമമച്ചി, ഈ മണഗുണഞ്ചനെ വെച്ചാണല്ലോ ഞാന്‍ തൊണ്ടയിലെ വെള്ളം ഇത്ര നേരം വറ്റിച്ചത് " കൊതുകിനെ അടിച്ചു കൊല്ലുന്ന ദേഷ്യം പോറ്റിക്കു തോന്നിയെങ്കിലും കൈമള്‍ സാറ് പറഞ്ഞത് പെട്ടന്ന് ഓര്‍മയില്‍ എത്തി.
" പലതരം ആളുകളാണ് വരിക, നമ്മള്‍ അങ്ങേയറ്റം ക്ഷമ പരിശീലിക്കണം "
ചു-തനാക്കയുടെ ചുമതല പോറ്റി വിശ്വാസിനു ഹാന്‍ഡ് ഓവര്‍ ചെയ്തു.

Sunday, 10 July 2011
"തിരുത്തല്‍ ബജെറ്റ് " - തിരുത്തിക്കൊണ്ടേയിരിക്കും !
ആലപ്പുഴയില്‍ ഇടതുമുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറയുന്നത്. എങ്കില്‍ തന്നെ അതില്‍ എന്താണ് തെറ്റ് ? ബജറ്റിനെതിരെ സമരം നടത്തുന്നത് ചരിത്രത്തില്‍ ആദ്യമെന്നത് അബദ്ധംഅല്ല. ചരിത്രം തിരുത്തുന്നത് കൊണ്ടും വലിയ കുഴപ്പമില്ല.
ചോദിക്കട്ടെ, വേമ്പനാട് കായലിന്നു പടിഞ്ഞാറ് വശം കേരളത്തിന്റെ ഭുപ്രദേശമുണ്ടെന്നും അവിടെ ജനങ്ങള്‍ താമസമുണ്ടെന്നും മന്ത്രി മാണിക്കറിയുമോ?
അനേകം ബജെറ്റുകള്‍ വായിച്ചു റെക്കോര്‍ഡ് ഇട്ടിട്ടുള്ള മാണിആലപ്പുഴയ്ക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? നാല്‍പതിനായിരം കോടിയുടെ മലര്പൊടി ബജെറ്റു അവതരിപ്പിച്ചു ജനങ്ങളെ കുരങ്ങു കളിപ്പിച്ച തോമസ് ഐസക്കിന്റെതിനെക്കാള്‍ മോശപ്പെട്ട കളിയാണ് മാണിതന്റെ കറക്ടീവ് ബജെറ്റ കൊണ്ടി നടത്തിയിരിക്കുന്നത്. "തിരുത്തല്‍ ബജെറ്റ് ' എന്ന പേര് വളരെ ശരി-തുടരെത്തുടരെ തിരുത്തി ക്കൊണ്ടിരിക്കും.!
-കെ എ സോളമന്‍
മഹാത്മാഗാന്ധി സര്‍വകലാശാല ചുവപ്പുനാടയുടെ പിടിയില്‍ ! Mahatma Gandhi University
കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വകലാശാല ചുവപ്പു നാടയുടെ കലശലായ പിടുത്തത്തില്‍ ആണെന്ന് കരുതണം. വിദേശത്ത് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കാനുള്ള തത്രപ്പാടില്‍ ഇവിടെ കാര്യങ്ങള്‍ അല്പം മന്ദഗതിയിലാണ്. ഇങ്ങനെ പറയാനുള്ള കാരണം, ഈ സര്‍വകാല ശാലയുടെ കീഴിലുള്ള അഫിലീഎട്ടെദ് കോളേ ജുകളില്‍ നടത്തിയ നിയമനങ്ങള്‍ ഒന്നും തന്നെ സര്‍വകലാശാല അങ്ഗികരിച്ചു കൊടുക്കുന്നില്ല. " ലക്ഷങ്ങള്‍ കൊടുത്തല്ലേ കേറുന്നത് പിന്നെ ഒന്നോ രണ്ടോ ലക്ഷങ്ങള്‍ ഞങ്ങള്‍ക്ക് കൂടി തന്നലെന്ത്? '' , എന്നൊക്കെ ഉദ്യോഗസ്ഥര്‍ ചോദിച്ചതായി തെളിയിക്കാന്‍ ഇമ്മിണി പ്രയാസമുണ്ട്.
ഏറണാകുളം സെന്റ് തെരേസാസ് കോളേജില്‍ കഴിഞ്ഞ സെപ്റെമ്ബറില്‍ നടത്തിയ നിയമനങ്ങള്‍ ഇതുവരെ അങ്ഗീകരിച്ചു കൊടുത്തില്ല. എനിക്ക് എത്രയും പ്രിയപ്പെട്ട ഒരു കുട്ടിയുടെ നിയമനം തടഞ്ഞു വെക്കാന്‍ സര്‍വകലാശാല കണ്ടു പിടിച്ച കാരണം കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്നതാണ്. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളുടെ കാര്യത്തില്‍ ചാനലുകള്‍ക്കും, നാട്ടു കാര്‍ക്കും സര്‍ക്കാരിനും ഉള്ള ഉത്കന്ഠ സര്‍വകലാശാലയെയും പിടി കൂടിയിരിക്കുന്നു !
സര്‍വകലാശാല നിയമം പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം ലഭിക്കാന്‍ 18 വയസ്സ് മതി. 2009 -ല്‍ നിയമനം ലഭിച്ചപ്പോള്‍ കുട്ടിക്ക് 22 കഴിഞ്ഞിരുന്നു, പക്ഷെ 23 ആയിരുന്നില്ല. 2010 - ല്‍ സര്‍വകലാശാലക്ക് ഒരു നിയമ ഭേദഗതി ഉണ്ടത്രേ, മിനിമം പ്രായം വേണ്ടത് 23 എന്ന് . സര്‍ക്കാര്‍ കോളേജുകളില്‍ മിനിമം വയസ്സ് 22 മതി എന്ന് നിര്കര്ഷിക്കുംപോളാണ് സര്‍വകലാശാല 23 വയസ്സ് വേണമെന്ന ന്യായം പറഞ്ഞു അന്ഗീകാരത്തിനുള്ള അപേക്ഷ നിരസിച്ചത്. മാത്രവുമല്ല , നിയമനുസരണമായി 2009 -ല്‍ നിയമനം നടത്തിയ മാനേജ്‌മന്റ് 2010 -ല്‍ സര്‍വകലാശാല വക ഇറങ്ങാനിരിക്കുന്ന ഉത്തരവിനെ കുറിച്ച് എന്ത് കൊണ്ട് ആലോചിച്ചില്ല എന്നാ വാദവും നിരത്തുന്നു. നിയമനം നടത്തുന്ന മാനേജുമെന്റും നിയമനം തേടുന്ന ഉദ്യോഗാര്‍ഥി കളുംആദ്യം കാണേണ്ടത് ജോത്സ്യന്‍ മാരെയാണ് - സര്‍വകലാശാലയിലെ ചില ഉദ്യോഗസ്ഥര്‍ കരുതുന്നു .
ഡിഗ്രിയും പോസ്റ്റ് ഗ്രാജുഎഷനും ഒന്നാം റാങ്കോടെ പാസ്സയിടുള്ള കുട്ടി സി എസ് ഐ ആര്‍ ഫെല്ലോഷിപ്പോട് കൂടിയുള്ള ഒരു വര്‍ഷത്തെ ഗവേഷണ പരിചയവും ഉപേക്ഷിച്ചാണ് കോളേജില്‍ ചേര്‍ന്നത്. കോളജധ്യപികയുടെ ജോലി ലഭിച്ചതിനാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലഭിച്ച അസിസ്റ്റന്റ് മാനേജര്‍ ജോലിയും ഉപേക്ഷിച്ചു .ഗേറ്റ് പരീക്ഷയില്‍ ഉണ്ടായിരുന്ന ഉയര്‍ന്ന സ്കോറും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ കുട്ടി കണ്ണീരിലാണ്. പെണ്കുട്ടികുളുടെ കണ്ണീര്‍ ഒരു തുള്ളി പോലുംവീഴാന്‍ യാതൊരു കാരണവശാലും അനുവദിച്ചു കൂടെന്നു പത്രത്തില്‍ വരി എഴുതുന്ന വൈസ് ചന്സേല്ലര്‍ക്ക് കുട്ടിയും പിതാവും അപേക്ഷകള്‍ അയച്ചിട്ടും പ്രയോജന മുണ്ടായില്ല.
അതിവേഗം തീര്‍പ്പാക്കാന്‍ ബെഹു. മുഖ്യമന്ത്രിക്ക് കുട്ടിയുടെ പിതാവ് അയച്ച ഈ-മെയില്‍ അപേക്ഷ വൈറസ് ആക്രമണത്തില്‍ നഷ്ടപ്പെട്ട മട്ടാണ്. എങ്കിലും അതിവേഗം ബഹുദൂരം എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മഹാത്മാ ഗാന്ധി സര്‍വകലാശാല യിലെ കാര്യങ്ങള്‍ കൂടി അല്പം വേഗത്തില്‍ ആക്കാന്‍ നിര്ദേശിക്കണം. പ്രൈവറ്റ് കോളേജുകളിലെ അധ്യാപക നിയമനങ്ങള്‍ സമയബന്ധിതമായി അംഗീകരിച്ചു കൊടുക്കാന്‍ നടപടി സ്വീകരിക്കണം. അധ്യാപക നിയമന പ്രായപരിധിക്കു സര്‍ക്കാരിന് ഒരു നിയമം , സര്‍ക്കാരിന്റെ തന്നെ ശമ്പളം നല്‍കുന്ന പ്രൈവറ്റ് കോളേജുകള്‍ക്ക് വേറൊരു നിയമം -ഇതെങ്ങിനെ അംഗീകരിക്കാന്‍ കഴിയും ? പ്രായ പരിധിക്കു മുന്‍കാല പ്രബല്ല്യം എന്ന തുഗ്ളക്ക് നിയമത്തിന്റെ ഉറവിടവും അന്യോഷിക്കപെടണം
-കെ എ സോളമന്‍
Saturday, 9 July 2011
ഗ്യാസിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു; ഒരു വര്‍ഷത്തില്‍ 4 സിലിണ്ടര്‍ മാത്രം
ന്യൂദല്‍ഹി: ഗ്യാസ് സിലിണ്ടറുകളുടെ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ആവശ്യപ്പെടുമ്പോഴെല്ലാം നല്‍കുന്നത് നിറുത്തി പകരം ഒരുകൊല്ലത്തില്‍ നാല് സിലിണ്ടറുകള്‍ മാത്രം നിലവിലുള്ള സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാനാണ് ആലോചന.
കൂടുതല്‍ സിലിണ്ടറുകള്‍ ആവശ്യമുള്ളവര്‍ക്ക് നിലവിലുള്ള മാര്‍ക്കറ്റ് വിലയിലോ സിലിണ്ടര്‍ ഒന്നിന് 800 രൂപയ്ക്കോ നല്‍കാനാണ് നീക്കം. ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കും ഇതു ബാധകമാകും. ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് ഒരു വര്‍ഷം നാലു സിലിണ്ടര്‍ മാത്രം മതിയാകും. ഇതു സബ്സിഡി നിരക്കില്‍ നല്‍കും. ഇവര്‍ക്കു മണ്ണെണ്ണയും ലഭിക്കുന്നുണ്ട്.
Comment: ആസ്തമ ഉള്ളപ്പോള്‍ മാത്രം സിലിന്ടെര്‍. വീട്ടമ്മ മാര്ക് ആസ്ത്മ പൂര്‍ണമായും വിട്ടുമാറിയാല്‍സിലിന്ടെര്‍ എല്ലാം കട്ട് ചെയ്യും. നാല് സിലിന്ടെര്‍ മാത്രം വാങ്ങിയാല്‍ ബി പി എല്ലില്‍ പെടുത്തി തരുമോ ? യു പി എ സര്‍ക്കാരിനെ പെട്രോളിയം കമ്പനികളുടെ സര്‍ക്കാര്‍ എന്ന് വിളിക്കുന്നായിരിക്കും ഉചിതം

Friday, 8 July 2011
ഏഴു ദിവസവും തെണ്ടിക്കും !
കേരള ലോട്ടറി ആഴ്ചയില്‍ ഏഴു ദിവസവും നറുക്കെടുപ്പ് നടത്തുമെന്നുബജറ്റില്‍ പ്രഖ്യപിച്ചതോടെ, ജനത്തെ ഏഴു ദിവസവും തെണ്ടിക്കാന്‍ മാണിയും തീരുമാനിച്ചു. പൂര്‍ണ ആരോഗ്യമുണ്ടയിട്ടും ഒരു പണിയും ചെയ്യാതെ ലോട്ടെറിയുമായി തെണ്ടുന്നവരുടെ ഭവനത്തിന്റെ നാഥന്‍ ഇനി മുതല്‍ മാണിയാണ്. കോട്ടയം-മലപ്പുറം ബജറ്റ് എന്ന് വിളിച്ചു എന്തിനു ആക്ഷേപിക്കണം? മന്ത്രിയാരിക്കെ തന്റെ മണ്ഡലമായ മാരാരിക്കുളത്തും പരിസരത്തും വഴുതനോല്സവം , ആയുര്‍ഫെസ്റ്റ്, നൂറ്റൊന്നു കറി ഊണ്, മത്സ്യ ഫെസ്റ്റ് , വനിതാ ചെണ്ടമേളം തുടങ്ങിയ കസര്‍ത്തുകള്‍ കാണിച്ചു സര്‍ക്കാര്‍ പണം തോമസ് ഐസക് ധൂര്‍ത്ത് അടിച്ചത് പോലെ മാണിയും കളിക്കട്ടെ. വോട്ട് ബാങ്കാണല്ലോ മാണിച്ചനായാലും , തോമാച്ചനായാലും ലക്‌ഷ്യം.
തീരദേശമേഖലയെ തീര്‍ത്തും അവഗണിച്ചു എന്ന് പറഞ്ഞു കൂടാ. ഏച്1എന്‍1, ഡങ്കി , ചിക്കുന്‍ തുടങ്ങിയ വികസനങ്ങള്‍ തീരദേശത്തിനു സംവരണം ചെയ്തിരിക്കയല്ലേ? കൂടെ ആവശ്യത്തിനു വീര്യം കൂടിയ മദ്യവും !
-കെ എ സോളമന്‍
Thursday, 7 July 2011
മഹാത്മാഗാന്ധി സര്‍വകലാശാല ചുവപ്പുനാടയുടെ പിടിയില്‍ !
കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വകലാശാല ചുവപ്പു നാടയുടെ കലശലായ പിടുത്തത്തില്‍ ആണെന്ന് കരുതണം. വിദേശത്ത് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കാനുള്ള തത്രപ്പാടില്‍ ഇവിടെ കാര്യങ്ങള്‍ അല്പം മന്ദഗതിയിലാണ്. ഇങ്ങനെ പറയാനുള്ള കാരണം, ഈ സര്‍വകാല ശാലയുടെ കീഴിലുള്ള അഫിലീഎട്ടെദ് കോളേ ജുകളില്‍ നടത്തിയ നിയമനങ്ങള്‍ ഒന്നും തന്നെ സര്‍വകലാശാല അങ്ഗികരിച്ചു കൊടുക്കുന്നില്ല. " ലക്ഷങ്ങള്‍ കൊടുത്തല്ലേ കേറുന്നത് പിന്നെ ഒന്നോ രണ്ടോ ലക്ഷങ്ങള്‍ ഞങ്ങള്‍ക്ക് കൂടി തന്നലെന്ത്? '' , എന്നൊക്കെ ഉദ്യോഗസ്ഥര്‍ ചോദിച്ചതായി തെളിയിക്കാന്‍ ഇമ്മിണി പ്രയാസമുണ്ട്.
ഏറണാകുളം സെന്റ് തെരേസാസ് കോളേജില്‍ കഴിഞ്ഞ സെപ്റെമ്ബറില്‍ നടത്തിയ നിയമനങ്ങള്‍ ഇതുവരെ അങ്ഗീകരിച്ചു കൊടുത്തില്ല. എനിക്ക് എത്രയും പ്രിയപ്പെട്ട ഒരു കുട്ടിയുടെ നിയമനം തടഞ്ഞു വെക്കാന്‍ സര്‍വകലാശാല കണ്ടു പിടിച്ച കാരണം കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്നതാണ്. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളുടെ കാര്യത്തില്‍ ചാനലുകള്‍ക്കും, നാട്ടു കാര്‍ക്കും സര്‍ക്കാരിനും ഉള്ള ഉത്കന്ഠ സര്‍വകലാശാലയെയും പിടി കൂടിയിരിക്കുന്നു !
സര്‍വകലാശാല നിയമം പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം ലഭിക്കാന്‍ 18 വയസ്സ് മതി. 2009 -ല്‍ നിയമനം ലഭിച്ചപ്പോള്‍ കുട്ടിക്ക് 22 കഴിഞ്ഞിരുന്നു, പക്ഷെ 23 ആയിരുന്നില്ല. 2010 - ല്‍ സര്‍വകലാശാലക്ക് ഒരു നിയമ ഭേദഗതി ഉണ്ടത്രേ, മിനിമം പ്രായം വേണ്ടത് 23 എന്ന് . സര്‍ക്കാര്‍ കോളേജുകളില്‍ മിനിമം വയസ്സ് 22 മതി എന്ന് നിര്കര്ഷിക്കുംപോളാണ് സര്‍വകലാശാല 23 വയസ്സ് വേണമെന്ന ന്യായം പറഞ്ഞു അന്ഗീകാരത്തിനുള്ള അപേക്ഷ നിരസിച്ചത്. മാത്രവുമല്ല , നിയമനുസരണമായി 2009 -ല്‍ നിയമനം നടത്തിയ മാനേജ്‌മന്റ് 2010 -ല്‍ സര്‍വകലാശാല വക ഇറങ്ങാനിരിക്കുന്ന ഉത്തരവിനെ കുറിച്ച് എന്ത് കൊണ്ട് ആലോചിച്ചില്ല എന്നാ വാദവും നിരത്തുന്നു. നിയമനം നടത്തുന്ന മാനേജുമെന്റും നിയമനം തേടുന്ന ഉദ്യോഗാര്‍ഥി കളുംആദ്യം കാണേണ്ടത് ജോത്സ്യന്‍ മാരെയാണ് - സര്‍വകലാശാലയിലെ ചില ഉദ്യോഗസ്ഥര്‍ കരുതുന്നു .
ഡിഗ്രിയും പോസ്റ്റ് ഗ്രാജുഎഷനും ഒന്നാം റാങ്കോടെ പാസ്സയിടുള്ള കുട്ടി സി എസ് ഐ ആര്‍ ഫെല്ലോഷിപ്പോട് കൂടിയുള്ള ഒരു വര്‍ഷത്തെ ഗവേഷണ പരിചയവും ഉപേക്ഷിച്ചാണ് കോളേജില്‍ ചേര്‍ന്നത്. കോളജധ്യപികയുടെ ജോലി ലഭിച്ചതിനാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലഭിച്ച അസിസ്റ്റന്റ് മാനേജര്‍ ജോലിയും ഉപേക്ഷിച്ചു .ഗേറ്റ് പരീക്ഷയില്‍ ഉണ്ടായിരുന്ന ഉയര്‍ന്ന സ്കോറും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ കുട്ടി കണ്ണീരിലാണ്. പെണ്കുട്ടികുളുടെ കണ്ണീര്‍ ഒരു തുള്ളി പോലുംവീഴാന്‍ യാതൊരു കാരണവശാലും അനുവദിച്ചു കൂടെന്നു പത്രത്തില്‍ വരി എഴുതുന്ന വൈസ് ചന്സേല്ലര്‍ക്ക് കുട്ടിയും പിതാവും അപേക്ഷകള്‍ അയച്ചിട്ടും പ്രയോജന മുണ്ടായില്ല.
അതിവേഗം തീര്‍പ്പാക്കാന്‍ ബെഹു. മുഖ്യമന്ത്രിക്ക് കുട്ടിയുടെ പിതാവ് അയച്ച ഈ-മെയില്‍ അപേക്ഷ വൈറസ് ആക്രമണത്തില്‍ നഷ്ടപ്പെട്ട മട്ടാണ്. എങ്കിലും അതിവേഗം ബഹുദൂരം എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മഹാത്മാ ഗാന്ധി സര്‍വകലാശാല യിലെ കാര്യങ്ങള്‍ കൂടി അല്പം വേഗത്തില്‍ ആക്കാന്‍ നിര്ദേശിക്കണം. പ്രൈവറ്റ് കോളേജുകളിലെ അധ്യാപക നിയമനങ്ങള്‍ സമയബന്ധിതമായി അംഗീകരിച്ചു കൊടുക്കാന്‍ നടപടി സ്വീകരിക്കണം. അധ്യാപക നിയമന പ്രായപരിധിക്കു സര്‍ക്കാരിന് ഒരു നിയമം , സര്‍ക്കാരിന്റെ തന്നെ ശമ്പളം നല്‍കുന്ന പ്രൈവറ്റ് കോളേജുകള്‍ക്ക് വേറൊരു നിയമം -ഇതെങ്ങിനെ അംഗീകരിക്കാന്‍ കഴിയും ? പ്രായ പരിധിക്കു മുന്‍കാല പ്രബല്ല്യം എന്ന തുഗ്ളക്ക് നിയമത്തിന്റെ ഉറവിടവും അന്യോഷിക്കപെടണം
-കെ എ സോളമന്‍
ഏറണാകുളം സെന്റ് തെരേസാസ് കോളേജില്‍ കഴിഞ്ഞ സെപ്റെമ്ബറില്‍ നടത്തിയ നിയമനങ്ങള്‍ ഇതുവരെ അങ്ഗീകരിച്ചു കൊടുത്തില്ല. എനിക്ക് എത്രയും പ്രിയപ്പെട്ട ഒരു കുട്ടിയുടെ നിയമനം തടഞ്ഞു വെക്കാന്‍ സര്‍വകലാശാല കണ്ടു പിടിച്ച കാരണം കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്നതാണ്. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളുടെ കാര്യത്തില്‍ ചാനലുകള്‍ക്കും, നാട്ടു കാര്‍ക്കും സര്‍ക്കാരിനും ഉള്ള ഉത്കന്ഠ സര്‍വകലാശാലയെയും പിടി കൂടിയിരിക്കുന്നു !
സര്‍വകലാശാല നിയമം പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം ലഭിക്കാന്‍ 18 വയസ്സ് മതി. 2009 -ല്‍ നിയമനം ലഭിച്ചപ്പോള്‍ കുട്ടിക്ക് 22 കഴിഞ്ഞിരുന്നു, പക്ഷെ 23 ആയിരുന്നില്ല. 2010 - ല്‍ സര്‍വകലാശാലക്ക് ഒരു നിയമ ഭേദഗതി ഉണ്ടത്രേ, മിനിമം പ്രായം വേണ്ടത് 23 എന്ന് . സര്‍ക്കാര്‍ കോളേജുകളില്‍ മിനിമം വയസ്സ് 22 മതി എന്ന് നിര്കര്ഷിക്കുംപോളാണ് സര്‍വകലാശാല 23 വയസ്സ് വേണമെന്ന ന്യായം പറഞ്ഞു അന്ഗീകാരത്തിനുള്ള അപേക്ഷ നിരസിച്ചത്. മാത്രവുമല്ല , നിയമനുസരണമായി 2009 -ല്‍ നിയമനം നടത്തിയ മാനേജ്‌മന്റ് 2010 -ല്‍ സര്‍വകലാശാല വക ഇറങ്ങാനിരിക്കുന്ന ഉത്തരവിനെ കുറിച്ച് എന്ത് കൊണ്ട് ആലോചിച്ചില്ല എന്നാ വാദവും നിരത്തുന്നു. നിയമനം നടത്തുന്ന മാനേജുമെന്റും നിയമനം തേടുന്ന ഉദ്യോഗാര്‍ഥി കളുംആദ്യം കാണേണ്ടത് ജോത്സ്യന്‍ മാരെയാണ് - സര്‍വകലാശാലയിലെ ചില ഉദ്യോഗസ്ഥര്‍ കരുതുന്നു .
ഡിഗ്രിയും പോസ്റ്റ് ഗ്രാജുഎഷനും ഒന്നാം റാങ്കോടെ പാസ്സയിടുള്ള കുട്ടി സി എസ് ഐ ആര്‍ ഫെല്ലോഷിപ്പോട് കൂടിയുള്ള ഒരു വര്‍ഷത്തെ ഗവേഷണ പരിചയവും ഉപേക്ഷിച്ചാണ് കോളേജില്‍ ചേര്‍ന്നത്. കോളജധ്യപികയുടെ ജോലി ലഭിച്ചതിനാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലഭിച്ച അസിസ്റ്റന്റ് മാനേജര്‍ ജോലിയും ഉപേക്ഷിച്ചു .ഗേറ്റ് പരീക്ഷയില്‍ ഉണ്ടായിരുന്ന ഉയര്‍ന്ന സ്കോറും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ കുട്ടി കണ്ണീരിലാണ്. പെണ്കുട്ടികുളുടെ കണ്ണീര്‍ ഒരു തുള്ളി പോലുംവീഴാന്‍ യാതൊരു കാരണവശാലും അനുവദിച്ചു കൂടെന്നു പത്രത്തില്‍ വരി എഴുതുന്ന വൈസ് ചന്സേല്ലര്‍ക്ക് കുട്ടിയും പിതാവും അപേക്ഷകള്‍ അയച്ചിട്ടും പ്രയോജന മുണ്ടായില്ല.
അതിവേഗം തീര്‍പ്പാക്കാന്‍ ബെഹു. മുഖ്യമന്ത്രിക്ക് കുട്ടിയുടെ പിതാവ് അയച്ച ഈ-മെയില്‍ അപേക്ഷ വൈറസ് ആക്രമണത്തില്‍ നഷ്ടപ്പെട്ട മട്ടാണ്. എങ്കിലും അതിവേഗം ബഹുദൂരം എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മഹാത്മാ ഗാന്ധി സര്‍വകലാശാല യിലെ കാര്യങ്ങള്‍ കൂടി അല്പം വേഗത്തില്‍ ആക്കാന്‍ നിര്ദേശിക്കണം. പ്രൈവറ്റ് കോളേജുകളിലെ അധ്യാപക നിയമനങ്ങള്‍ സമയബന്ധിതമായി അംഗീകരിച്ചു കൊടുക്കാന്‍ നടപടി സ്വീകരിക്കണം. അധ്യാപക നിയമന പ്രായപരിധിക്കു സര്‍ക്കാരിന് ഒരു നിയമം , സര്‍ക്കാരിന്റെ തന്നെ ശമ്പളം നല്‍കുന്ന പ്രൈവറ്റ് കോളേജുകള്‍ക്ക് വേറൊരു നിയമം -ഇതെങ്ങിനെ അംഗീകരിക്കാന്‍ കഴിയും ? പ്രായ പരിധിക്കു മുന്‍കാല പ്രബല്ല്യം എന്ന തുഗ്ളക്ക് നിയമത്തിന്റെ ഉറവിടവും അന്യോഷിക്കപെടണം
-കെ എ സോളമന്‍
ദയാനിധിമാരന്‍ രാജിവെച്ചു
ന്യൂഡല്‍ഹി: ഡി.എം.കെ. നേതാവും കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയുമായ ദയാനിധിമാരന്‍ രാജിവെച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വീട്ടിലെത്തിയാണ് മാരന്‍ രാജിക്കത്ത് കൈമാറിയത്.
2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കടുത്ത അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി. സ്‌പെക്ട്രം അഴിമതിയില്‍ മാരന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് സി.ബി.ഐ ബുധനാഴ്ച റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വവും പ്രധാനമന്ത്രിയും വ്യക്തമാക്കിയതോടെയാണ് രാജി.
Comment: ഇനിയിപ്പോള്‍ കല്‍മാടിയെ പ്പോലെ, രാജാ-കനിമൊഴിയെപ്പോലെ തീഹാറിലെ സ്പെഷല്‍ സൂട്ടില്‍ കഴിയാം.
-കെ എ സോളമന്‍
Wednesday, 6 July 2011
നിധിശേഖരം: കണക്കുകള്‍ പുറത്തുവിടരുതെന്ന് സുപ്രീംകോടതി
Posted on: 06 Jul 2011
ന്യൂഡല്‍ഹി: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട ജസ്റ്റിസ് സി.എസ് രാജന്റെ നടപടിയില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സമിതി അംഗങ്ങള്‍ ഇതേക്കുറിച്ച് അഭിപ്രായപ്രകടനം നടത്താന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
തുടര്‍ന്നുള്ള കണക്കെടുപ്പില്‍ രാജകുടുംബത്തിനും പങ്കെടുക്കാവുന്നതാണ്. മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് പ്രായാധിക്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധിക്ക് കണക്കെടുപ്പില്‍ പങ്കുചേരാം. നിധിശേഖരത്തിന്റെ ഫോട്ടോഗ്രഫിയും വീഡിയോയും ആകാം.
Comment:ഇതിനകം പുറത്തുവിട്ട നിധിശേഖരത്തിന്റെ വിവരങ്ങള്‍ തിരിച്ചെടുക്കും!

എന്‍ എസ ജി സംരക്ഷണം!
അങ്ങനെ നിധി കാക്കുന്ന ശ്രീ പദ്മനാഭസ്വാമിയും കോടീശ്വരന്‍മാരായ ചില മന്ത്രിമാരെ പോലെ ആയി, സമ്പൂര്‍ണ എന്‍ എസ ജി സംരക്ഷണം! നിധി സ്വാമിയുടെ പക്കല്ത്തന്നെ ഉണ്ടാങ്കില്‍ , മന്ത്രിമാരുടെത് അങ്ങ് സ്വിസ് ബാങ്കിലാണെന്ന് മാത്രം.
-കെ എ സോളമന്‍ .
-കെ എ സോളമന്‍ .
Tuesday, 5 July 2011
നിധി മോഷ്ടിക്കാന്‍ ചെന്ന കള്ളന്‍! ! -കഥ -- കെ എ സോളമന്‍
കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്നു ഞാന്‍ ഇത്രനാളും, സ്വസ്ഥമായി. ഇപ്പോള്‍ ഉറങ്ങാന്‍ കഴിയുന്നില്ല . 3 ലക്ഷം കോടി രൂപയ്ക്കു മേല്‍ വിലയുള്ള ധനത്തിന്റെ അവകാശികളായ 3 കോടി പ്രജകളില്‍ ഒരാളെന്നോര്‍ക്കുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍ ?
ക്ഷേത്രത്തില്‍ പോയി സ്വാമിയെ ഞാന്‍ തൊഴുകയും ചെയ്യുമായിരുന്നു. ആരും എന്നെ കള്ളനായി കണ്ടിരുന്നില്ല. ഇപ്പോള്‍ എന്നെ എല്ലാവരും സംശയിക്കുന്നു നിധി മോഷ്ടിക്കാന്‍ ചെന്ന കള്ളന്‍! !
- കെ എ സോളമന്‍
സീതയാവാനുള്ള ത്യാഗങ്ങള്‍
പ്രഭുദേവയുമായുള്ള വിവാഹത്തെക്കുറിച്ച് പലതരം വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും അക്കാര്യങ്ങളൊന്നും തന്നെ സ്പര്‍ശിക്കുന്നില്ലെന്ന മട്ടിലാണ് നയന്‍താരയെന്നാണ് ടോളിവുഡില്‍നിന്നുള്ള വര്‍ത്തമാനം. ബാലകൃഷ്ണ നായകനായ 'ശ്രീരാമരാജ്യം' എന്ന തെലുങ്ക് ചിത്രത്തില്‍ സീതാദേവിയായി അഭിനയിക്കുന്നതിന്റെ തിരക്കിലാണ് താരം. ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങിയതോടെ വ്രതനിഷ്ഠയോടെയുള്ള ജീവിതമാണ് നയന്‍താര നയിക്കുന്നതെന്നാണ് അണിയറയില്‍നിന്നുള്ള വിവരങ്ങളെ ആസ്പദമാക്കി തെലുങ്ക് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.
സീതയാവാനുള്ള ഒരുക്കത്തിന്റെ ഭാഗമായി നയന്‍താര മാംസഭക്ഷണം കഴിക്കുന്നത് നിര്‍ത്തി.
Comment: നടിക്കു നന്നാകാന്‍ ഇങ്ങനെയും ഒരു വഴി. ഭര്യയെയൂം പിള്ളാരേം ഉപേക്ഷിച്ചു നടിയുടെ പുറകെ കൂടിയ നടന്‍ പ്രഭുദേവ വെള്ളത്തിലായോ ? രണ്ടു കളത്രത്തെ വെച്ചു പൊറുപ്പിച്ച തണ്ടു തപ്പിയുടെ ഗതി തന്നെ നടന്.
കെ എ സോളമന്‍
Monday, 4 July 2011
സ്നേഹപൂര്‍വ്വം ഗൌതമന്‍ തുറവൂരിന് !
പ്രേമത്തിന്‍ തൂവലാല്‍ കവിതകള്‍ ചാലിക്കും
ചേതോഹരാംഗന്‍ നീ ഗൌതമന്‍ തുറവൂര്‍
അക്ഷര മറിയാത്ത കുഞ്ഞുങ്ങള്‍ക്കൊക്കെയും
അക്ഷയപാത്രങ്ങള്‍ നല്കിയോന്‍ നീ,
അറിവിന്‍ നിസ്തുല ഗാനങ്ങള്‍ പാടിയോന്‍ നീ
സ്കൂളിന്റെ മുന്നിലെ തേന്മാവിന്‍ ചോട്ടില്‍ നീ
തേന്‍ കിനിയും പാട്ടുകളേറെ പാടി
നിസ്തന്ദ്ര സേവന ജീവിതയാത്രയില്‍
അക്ഷരപൂജ നടത്തിയോന്‍ നീ.
കുഞ്ഞിളം പാദങ്ങള്‍ പതിയുന്ന മണ്ണിലെ
മുള്ളുകളൊക്കെയും നീക്കി നീ എപ്പൊഴും
ഉത്തമ ഗീതങ്ങള്‍ ചൊല്ലി നീ മക്കളെ
അക്ഷര മുറ്റത്തു കൈ നടത്തി
ഉണ്ട് നിനക്കുണ്ടായിരം സ്വപ്നങ്ങള്‍
വിരിയട്ടെ പൂക്കളായ് ഈ സംഗമങ്ങളില്‍
പ്രേമത്തിന്‍ തൂവലാല്‍ കവിതകള്‍ ചാലിക്കും
ചേതോഹരാംഗന്‍ നീ ഗൌതമന്‍ തുറവൂര്‍!
-- കെ എ സോളമന്‍
Sunday, 3 July 2011
കണക്കെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല – ഉത്രാടം തിരുനാള്‍
തിരുവനന്തപുരം: ശ്രീ പദ്നാമ സ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ. എല്ലാം നോക്കി കാണുകയാണ്. എല്ലാം കഴിയുന്നതുവരെ അഭിപ്രായം പറയാന്‍ പാടില്ല. അതാണു ന്യായവും നീതിയുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി പ്രകാരം നടക്കുന്ന കണക്കെടുപ്പാണിത്. അത് നോക്കിക്കാണുക മാത്രമാണ് ചെയ്യുന്നത് – ഉത്രാടം തിരുനാള്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മിണ്ടില്ലെന്ന് ആംഗ്യഭാഷയിലൂടെയുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്.
Comment:രാജാവ് പറയണ പോലെ അല്ല കാര്യങ്ങള്‍ . വെള്ളാപ്പള്ളി, സുകുമാര്‍ അഴിക്കോട് , കൃഷ്ണയ്യര്‍ തുടങ്ങിയ മഹാത്മാക്കള്‍ ധനം എന്ത് ചെയ്യണമെന്നു അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പങ്കിടുന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ധനം പങ്കുവെക്കുമ്പോള്‍ വല്ല പൊട്ടും പൊടിയും വീണുകിട്ടുമോ എന്ന് നോക്കി ചില ന്യൂനപക്ഷപൂച്ചകള്‍ ഇരുപ്പുണ്ട്. ഈ തരികിടകളെ സൂക്ഷിക്കണം .
-കെ എ സോളമന്‍
ഭാര്‍ഗവ ചരിതം - കഥ- -കെ എ സോളമന്‍
ഏറെ സാഹസം കൂടാതെ യാണ് പോലിസ് ഭാര്‍ഗവനെ അറസ്റ്റ് ചെയ്തത് . പോറ്റി ഹോട്ടലില്‍ ഇരുന്നു മസാല ദോശ കഴിക്കുന്നവനെ അറസ്റ്റ് ചെയ്യാന്‍ എന്തിനു സാഹസം? സ്റ്റേഷന്‍ ലോക്കപ്പിലെ പതിവ് മുറക്കുശേഷം എസ് ഐ കുട്ടന്‍ പിള്ള ചോദ്യം ചെയ്യലാരംബിച്ചു.
" എടൈ? എന്താ നിന്റെ പേര്?"
"ഭാര്‍ഗവന്‍ ."
"അവറാന്‍ മുതലാളിയുടെ കടയില്‍ നിന്ന് പയറും പഞ്ചസാരയും കടത്തിയത് നീ അല്ലേട?"
" അതെ സാര്‍ .. "
" ച്ഹി , എന്ത് പറഞ്ഞട റാസ്കേല്‍ ...****** ......"
"സാര്‍ , അല്ല ഏമാനെ ...."
" അങ്ങനെ വഴിക്ക് വാ ..."
"വില്ലേജ് ഓഫീസിരുടെ ഭാര്യാടെ ആറ് ഭവന്‍ താലി മാലപറിച്ചോണ്ടോടിയതു നീ അല്ലേട... ?"
"അത് , വില്ലജ് ഒഫിസ്ര്‍ ഭയങ്കര കൈക്കൂലികാരനാണു, ഏമാനെ"
"റിട്ടയര്‍ഡ് സര്‍ക്കി ളിന്റെ വീട്ടില്‍ കയറി ബ്രാണ്ടിക്കുപ്പി മോഷ്ടിച്ചതോ ? "
"അവിടെ വേറെയാതൊന്നു മില്ലായിരുന്നു... ഏമാനെ...".
"അഞ്ചു വയസു കാരിയെ പീഡിപ്പിച്ചതും നീ തന്നെ...? "
"അത് മാത്രം പറയരത് സാര്‍ ... അല്ല ഏമാനെ.. പീഡനം മന്ത്രിക്കും മന്ത്രി പുത്രന്മാര്‍ക്കും റിസര്‍വ് ചെയ്ടപണിയാണ് "
"നീ കൊള്ളാമല്ലോ , ഒരറ്റ മാസത്തില്‍ ഇത്രയും കുറ്റം ചെയ്യാന്‍ കാരണം ?
അതു .... അതു... 70 വയസ്സ് കഴിഞ്ഞാല്‍ ആരെയും ജയിലിടാന്‍ വകുപ്പില്ല ഏമാനെ. . അടുത്ത ഒന്നിന് എനിക്ക് ഏഴുപതാകും ! ."
-കെ എ സോളമന്‍
Saturday, 2 July 2011
ശ്ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ അരലക്ഷം കോടിയുടെ നിധിശേഖരം!
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ സഹസ്രകോടികളുടെ സ്വര്‍ണനിക്ഷേപങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്ഷേത്രസുരക്ഷയ്ക്ക് സായുധപോലീസിനെ നിയോഗിക്കും. കൂടുതല്‍ സുരക്ഷ ആവശ്യമുണ്ടെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടും. ക്ഷേത്രത്തിന് ചുറ്റും നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും. 24 മണിക്കൂറും നിരീക്ഷണസംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമും തുറക്കും. നിലവിലുള്ള മെറ്റല്‍ ഡിറ്റക്ടര്‍ വഴിയുള്ള പരിശോധനയ്ക്കുപുറമെ ഭക്തജനങ്ങളെ കര്‍ശന പരിശോധനയ്ക്ക് ശേഷമേ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിടുകയുള്ളൂ.
ഇതിനിടെ കഴിഞ്ഞദിവസം തുറന്ന രഹസ്യ നിലവറയായ എയിലെ നിധിശേഖരത്തിന്റെ കണക്കെടുപ്പ് ഇന്നലെയും പൂര്‍ത്തിയായില്ല. 75 ശതമാനം പൂര്‍ത്തിയായപ്പോള്‍ 50,000കോടിയില്‍പരം രൂപയുടെ സ്വര്‍ണനിക്ഷേപങ്ങളാണ് രേഖപ്പെടുത്തിയത്.
Comment: ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അല്‍ബാരക്ക് ബാങ്കിന്റെ കാര്യം ബജെറ്റില്‍ മിണ്ടാതിരിക്കാമായിരുന്നു.
-കെ എ സോളമന്‍
Friday, 1 July 2011
യുഎഇ മണിട്രാന്‍സ്ഫര്‍!-കെ.എ.സോളമന്‍
ജൂലായ് എട്ട് സംസ്ഥാനത്തിന് അസുലഭ മുഹൂര്‍ത്തം. കേരള സര്‍ക്കാരിന്റെ പുതിയ ബജറ്റ് അന്നാണ് കുഞ്ഞുമാണി നിയമസഭയില്‍ അവതരിപ്പിച്ചു റിക്കാഡിടുന്നത്. ഖജനാവില്‍ ചില്ലിക്കാശു ബാക്കി വെയ്ക്കാതെ തോമസ്ജി ഐസക്ജി മൂട്ടിലെ പൊടിയും തട്ടി ഇറങ്ങിപ്പോരുമ്പോള്‍ അവതരിപ്പിച്ച ‘അര്‍ത്ഥശാസ്ത്ര ബജറ്റ്’ വാച്ച് ആന്റ് വാര്‍ഡിനെക്കൊണ്ട് മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്നതും അന്നുതന്നെ. ബജേറ്റ്ന്നുവെച്ചാല്‍ ഒഎന്‍വി കവിത പാടാനും മേനി പറയാനും ഒറ്റ നില്‍പ്പില്‍ ഒരു ഡസന്‍ കുപ്പി ബിസ്ലേരി വീഴ്ത്താനും മാത്രമാണെന്ന് ധരിച്ചു വെച്ചാല്‍ എന്തുചെയ്യും? ഇനിയും പിറക്കാത്ത ‘അല്‍ബാരക്കില്‍’നിന്ന് പണം കടമെടുത്തിട്ടുവേണം റോഡും പാലവും മേല്‍പ്പാലവും പണിയാന്‍. ഐസക്ജിയുടെ ബജറ്റ് കത്തിക്കുകയല്ലാതെ എന്താചെയ്യുക?
ഉമ്മന്‍ചാണ്ടിജി കേരളത്തില്‍ കര്‍മപരിപാടി അവതരിപ്പിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ ജയലളിത കമ്മലിട്ടു. കമ്മലൂരി വെച്ച് ശപഥംചെയ്ത് നടക്കുകയായിരുന്നു കുറച്ചുനാളായി അമ്മ. ഒരു ചെറിയ ശമനം കിട്ടിയതുകൊണ്ട് കമ്മലിടാന്‍ തുടങ്ങി. ഇനി കരുണാനിധി വന്നിട്ടുവേണം അമ്മ വാങ്ങിക്കൂട്ടിയ 3 ലക്ഷം ജോടി കമ്മലുകളുടെ കണക്ക് ഏഴൈകളെ അറിയിക്കാന്‍. ഇദയക്കനി കമ്മലിട്ട സ്ഥിതിക്ക് അമ്മയുടെ അനുയായി മന്ത്രി ഉദയകുമാറിന് ചെരുപ്പിടുകയും ആവാം. ജയലളിതയോടുള്ള ആരാധന മൂത്ത് ചെരിപ്പുപേക്ഷിച്ച് നടക്കുകയായിരുന്നു മന്ത്രി. അമ്മ നടന്ന സെന്റ് ജോര്‍ജ് ഫോര്‍ട്ടില്‍ ചെരുപ്പിട്ട് നടക്കാന്‍ പാടില്ലത്രേ. ചെറുഭ്രാന്തിന്റെ തുടക്കം ഇങ്ങനെയാണ്. മുഴുഭ്രാന്താകുമ്പോള്‍ ‘ഉദയം മുണ്ടും’ ഉപേക്ഷിക്കും. മുണ്ടിന്റെ കാര്യം പറഞ്ഞപ്പോഴാണ് ‘ആഗ്ന ആന്റ് അഡോണിസി’ന്റെ പരസ്യം ശ്രദ്ധയില്‍വന്നത്. കിറ്റക്സ് കിഴക്കമ്പലത്തിന്റെ ഈ പരസ്യത്തിന്റെ കൂടെ ഒരു സാധനം തുണിയില്‍ പൊതിഞ്ഞ് ടിവിയില്‍ കാട്ടുന്നുണ്ട്. കിറ്റക്സ് മുതലാളിയുടെ സമ്പാദ്യമായിരിക്കും?
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാര്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് അത്ര രസിച്ചില്ലെന്ന് തോന്നുന്നു. നാഴികയ്ക്ക് നാല്‍പ്പതുവട്ടമാണ് കറന്റുപോക്ക്. ഇന്‍വെര്‍ട്ടര്‍, ബാക്കപ്പ് നിര്‍മാതാക്കളുമായി ബോര്‍ഡ് ജീവനക്കാര്‍ ‘ടൈ അപ്പ്’ ആണെന്ന് തോന്നുന്നു. ജനത്തെ പാഠം പഠിപ്പിക്കുകയുമാവാം, കുറച്ച് ചിക്കിലിയും തടയും. പവര്‍ക്കട്ട് കൂട്ടിയ മുറയ്ക്ക് ചാര്‍ജും കൂട്ടാന്‍ പോവുകയാണ് ബോര്‍ഡ്. 1.50 രൂപയുടെ വര്‍ദ്ധനവാണ് ലക്ഷ്യം. ഒരാഴ്ചകൂടി കഴിയുമ്പോള്‍ പിന്നെയും വര്‍ധിപ്പിക്കും. തുടരെത്തുടരെയുള്ള ഹര്‍ത്താല്‍ ഒഴിവാക്കാന്‍ ഘട്ടംഘട്ടമായി വര്‍ധനവ്. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ കമ്പനികളെ കൂട്ടുപിടിച്ചിരിക്കുന്നത് സംസ്ഥാന ഇല.ബോര്‍ഡിനും രസിച്ചിട്ടുണ്ട്. ജീവനക്കാരും ബോര്‍ഡും ചേര്‍ന്ന് നാട്ടാരെ പാഠം പഠിപ്പിക്കുകയാണ് ഉദ്ദേശ്യം. തങ്ങളുടെ പ്രിയങ്കരനായ ബാലന്‍ മന്ത്രിയെ പറഞ്ഞുവിട്ടതില്‍ അവര്‍ക്ക് അമര്‍ഷമുണ്ട്.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തോറ്റുകൊടുത്തെങ്കിലും ബാലന്‍(മുന്ാമന്ത്രി വീണ്ടും വ്യത്യസ്തനായി. താന്‍ വ്യത്യസ്തനാണെന്നു പാടി സ്വാഗതം ചെയ്തവരെ സസ്പെന്റ് ചെയ്തു, അങ്ങനെയല്ലെന്ന് പണ്ട് തെളിയിച്ചിട്ടുള്ളതാണ്. ബാലന്റെ മകനാകട്ടെ കൂടെ പഠിക്കുന്ന(?) പെണ്‍കുട്ടിയെ നടുറോഡില്‍ കരണത്തടിച്ച് അച്ഛന്‍ വ്യത്യസ്തനല്ല, സഹപ്രവര്‍ത്തകരെപ്പോലെ ഒരാളാണെന്നും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ‘തിരുത്തല്‍ വാദി-മൂന്നാംചേരി’ കാര്‍ത്തികേയന്റെ സ്പീക്കര്‍ സ്ഥാനലബ്ധിയില്‍ അനുമോദനം നടത്തിയപ്പോള്‍ ബാലന്‍ വീണ്ടും വ്യത്യസ്തനായി. കൈനോട്ടം നടത്തിയാണ് ബാലന്‍ കാര്‍ത്തികേയനെ അഭിനന്ദിച്ചത്. സഭയില്‍ പലപ്പോഴും സ്പീക്കറുടെ കാസ്റ്റിംഗ് വോട്ട് വേണ്ടിവരുമെന്ന് കണ്ടെത്തിയ ബാലന്‍ കാര്‍ത്തികേയന്റെ മക്കളുടെ ഭാവിയെക്കുറിച്ച് പറയാതിരുന്നത് നന്നായി. ബാലനേയും കോടിയേരിയേയും മാണിയേയും ഉമ്മനേയും തൊമ്മനേയുംപോലെ മക്കളെ രാഷ്ട്രീയം കളിപ്പിച്ചില്ലെന്നത് കാര്‍ത്തികേയന്റെയും സുലേഖയുടെയും സുകൃതം.
മുന്‍സര്‍ക്കാര്‍ പുകകൊള്ളാന്‍ പരണത്തുവെച്ച ഒരുലക്ഷത്തി നാല്‍പ്പതിനായിരം ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് കൂടിയാണ് ഉമ്മന്‍ചാണ്ടിയുടെ 100 ദിവസത്തെ കര്‍മപരിപാടി. തന്റെ അഞ്ചുവര്‍ഷത്തെ മന്ത്രിപ്പണിയ്ക്കിടെ 3 ലക്ഷം പരാതികളും ഒരു ലക്ഷം ഫയലുകളും നോക്കിത്തീര്‍ത്ത ഒരു മുന്‍മന്ത്രി നമുക്കുണ്ട്. അദ്ദേഹത്തിന്റെ സഹായം ഉമ്മന്‍ചാണ്ടിക്ക് തേടാവുന്നതാണ്.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രജിസ്ട്രാറും സംഘവും ഗള്‍ഫ് പര്യടനത്തിലാണ്. യൂണിവേഴ്സിറ്റിയുടെ വക ഗള്‍ഫില്‍ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങുന്നതിന്റെ സാധ്യത പഠിക്കുകയാണുദ്ദേശ്യം. പരീക്ഷ സമയത്ത് നടത്താതെ, റിസള്‍ട്ട് പ്രസിദ്ധീകരിക്കാതെ, അധ്യാപകനിയമനം അംഗീകരിക്കാതെ ഇവിടെ കാര്യങ്ങളെല്ലാം നേരാംവണ്ണമാക്കിയ സ്ഥിതിക്ക് ഗള്‍ഫിലെ കാര്യങ്ങളും ഒന്നു ശരിയാക്കുകയാണ് ലക്ഷ്യം. വിദേശ യൂണിവേഴ്സിറ്റികള്‍ പിസയും ബര്‍ഗറുമായി ഇന്ത്യയിലോട്ട് തള്ളിക്കയറുമ്പോഴാണ് ഇവിടെനിന്ന് പരിപ്പുവടയും കട്ടന്‍ചായയുമായി അങ്ങോട്ട്. ഗള്‍ഫില്‍ സ്വന്തമായി ഒരു കോളേജുണ്ടെങ്കില്‍ പരീക്ഷ നടത്തിപ്പും മേല്‍നോട്ടവുമെന്നൊക്കെ പറഞ്ഞ് യൂണിവേഴ്സിറ്റി മേലാളന്മാര്‍ക്ക് ഇടയ്ക്കിടെ ഗള്‍ഫില്‍ പോകുകയും എയര്‍കണ്ടീഷന്റ് മുറിയില്‍ ഒരു മാസം വെള്ളമടിച്ചു കിടന്നുറങ്ങുകയും ആവാം. ആവശ്യാനുസരണം പണം യുഎഇ മണിട്രാന്‍സ്ഫര്‍ വഴി നാട്ടിലെ ബാങ്ക് അക്കൗണ്ടില്‍ എത്തുകയും ചെയ്യും.
Janmabhumi, dated 1-7-2011
Subscribe to:
Posts (Atom)