Wednesday, 20 July 2011

റിട്ടയര്‍മെന്റ്റ് എകീകരണം പിന്‍വലിക്കണം


















റിട്ടയര്‍മെന്റ്റ് എകീകരണം പിന്‍വലിക്കാനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം. മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച മോശപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായിരുന്നുറിട്ടയര്‍മെന്റ്റ് എകീകരണം . യുവാക്കള്‍ക്ക് തൊഴില്‍ അവസരം നിഷേധിച്ചു കൊണ്ട് താല്‍ക്കാലിക ധനലാഭത്തിന്നു വേണ്ടി മുന്‍ സര്‍ക്കാര്‍ എടുത്ത ഈ തീരുമാനം തിരുത്തപ്പെടെണ്ടാതാണ്. 55 പിന്നിട്ടാല്‍ സര്‍ക്കാര്‍ ജോലി തന്നെ ചെയ്യണമെന്നില്ല, നാട്ടില്‍ വേറെ ഒത്തിരി പണിയുണ്ട്, തൊഴില്‍ ഉറപ്പു ഉള്‍പ്പടെ. അത് പറ്റില്ലെങ്കില്‍ ഈ മുതുക്കന്മാര്‍ രാഷ്ട്രീയം കളിക്കട്ടെ.

എനിക്ക് ശേഷം പ്രളയം എന്നചിന്ത മൂലമാണ് വരുംകാല സര്‍ക്കാരുകള്‍ക്ക് ഭാരിച്ച കടം തലയില്‍ വെച്ച് കൊടുത്തു കൊണ്ട് തോമസ്‌ ഐസക്കും കൂട്ടരും മൂട്ടിലെ പൊടിയും തട്ടിപോയത്.

വൈറ്റ് പേപ്പറു മായി കെ എം മണി നിധി അറ തപ്പിയപ്പോള്‍ കിട്ടിയത് കാലിക്കുപ്പിയും,മീന്മുള്ളും ചത്ത എലിയും. കഷ്ടം !

-കെ എ സോളമന്‍

No comments:

Post a Comment