Friday, 8 July 2011
ഏഴു ദിവസവും തെണ്ടിക്കും !
കേരള ലോട്ടറി ആഴ്ചയില്‍ ഏഴു ദിവസവും നറുക്കെടുപ്പ് നടത്തുമെന്നുബജറ്റില്‍ പ്രഖ്യപിച്ചതോടെ, ജനത്തെ ഏഴു ദിവസവും തെണ്ടിക്കാന്‍ മാണിയും തീരുമാനിച്ചു. പൂര്‍ണ ആരോഗ്യമുണ്ടയിട്ടും ഒരു പണിയും ചെയ്യാതെ ലോട്ടെറിയുമായി തെണ്ടുന്നവരുടെ ഭവനത്തിന്റെ നാഥന്‍ ഇനി മുതല്‍ മാണിയാണ്. കോട്ടയം-മലപ്പുറം ബജറ്റ് എന്ന് വിളിച്ചു എന്തിനു ആക്ഷേപിക്കണം? മന്ത്രിയാരിക്കെ തന്റെ മണ്ഡലമായ മാരാരിക്കുളത്തും പരിസരത്തും വഴുതനോല്സവം , ആയുര്‍ഫെസ്റ്റ്, നൂറ്റൊന്നു കറി ഊണ്, മത്സ്യ ഫെസ്റ്റ് , വനിതാ ചെണ്ടമേളം തുടങ്ങിയ കസര്‍ത്തുകള്‍ കാണിച്ചു സര്‍ക്കാര്‍ പണം തോമസ് ഐസക് ധൂര്‍ത്ത് അടിച്ചത് പോലെ മാണിയും കളിക്കട്ടെ. വോട്ട് ബാങ്കാണല്ലോ മാണിച്ചനായാലും , തോമാച്ചനായാലും ലക്‌ഷ്യം.
തീരദേശമേഖലയെ തീര്‍ത്തും അവഗണിച്ചു എന്ന് പറഞ്ഞു കൂടാ. ഏച്1എന്‍1, ഡങ്കി , ചിക്കുന്‍ തുടങ്ങിയ വികസനങ്ങള്‍ തീരദേശത്തിനു സംവരണം ചെയ്തിരിക്കയല്ലേ? കൂടെ ആവശ്യത്തിനു വീര്യം കൂടിയ മദ്യവും !
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment