Sunday, 3 July 2011

കണക്കെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല – ഉത്രാടം തിരുനാള്‍











തിരുവനന്തപുരം: ശ്രീ പദ്നാമ സ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ. എല്ലാം നോക്കി കാണുകയാണ്. എല്ലാം കഴിയുന്നതുവരെ അഭിപ്രായം പറയാന്‍ പാടില്ല. അതാണു ന്യായവും നീതിയുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി പ്രകാരം നടക്കുന്ന കണക്കെടുപ്പാണിത്‌. അത്‌ നോക്കിക്കാണുക മാത്രമാണ്‌ ചെയ്യുന്നത്‌ – ഉത്രാടം തിരുനാള്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്‌ മിണ്ടില്ലെന്ന്‌ ആംഗ്യഭാഷയിലൂടെയുള്ള മറുപടിയാണ്‌ അദ്ദേഹം നല്‍കിയത്‌.

Comment:രാജാവ് പറയണ പോലെ അല്ല കാര്യങ്ങള്‍ . വെള്ളാപ്പള്ളി, സുകുമാര്‍ അഴിക്കോട് , കൃഷ്ണയ്യര്‍ തുടങ്ങിയ മഹാത്മാക്കള്‍ ധനം എന്ത് ചെയ്യണമെന്നു അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പങ്കിടുന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ധനം പങ്കുവെക്കുമ്പോള്‍ വല്ല പൊട്ടും പൊടിയും വീണുകിട്ടുമോ എന്ന് നോക്കി ചില ന്യൂനപക്ഷപൂച്ചകള്‍ ഇരുപ്പുണ്ട്‌. ഈ തരികിടകളെ സൂക്ഷിക്കണം .
-കെ എ സോളമന്‍

No comments:

Post a Comment