Thursday, 14 July 2011

ശ്രീ പദ്മനാഭന്റെ നിധി- മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുക










ശ്രീപദ്മനാഭന്റെ നിധിയില്‍ രാജാക്കന്മാര്‍ പിരിച്ച മുലക്കരത്തിന്റെ വിഹിതം വരെ ഉണ്ടെന്ന ജമീല പ്രകാശം എം എല്‍ എ യുടെ കണ്ടെത്തല്‍ കണക്കിലെടുക്കാതെ തന്നെ പറയട്ടെ ഈ മുതല്‍ എന്ത് ചെയ്യാനാണ് ഉദ്ദേശ്യം, കെട്ടിപ്പിടിച്ചു കൊണ്ടിരിക്കാനോ , അതും സീരിയല്‍ സ്പോടനങ്ങളുടെയും തീ പിടുത്തങ്ങളുടെയും നാളുകളില്‍ ? ഇതില്‍ ഒരു ഭാഗം എടുത്തു എല്ലാ ജില്ലകളിലും ഓരോ മെഡിക്കല്‍ കോളേജ് തുടങ്ങിയാല്‍ എന്താ കുഴപ്പം ? കാരക്കോണം കോളേജ് വാങ്ങുന്നത് പോലെ സീറ്റൊന്നിന് 50 ലക്ഷം വാങ്ങിയില്ലെങ്കിലും അമ്പതു ശതമാനം സീറ്റുകളില്‍ കുറച്ചു ലക്ഷങ്ങള്‍ വാങ്ങാവുന്നതാണ്. ബാക്കി അമ്പതു ശതമാനം മെറിറ്റ്‌ സീറ്റും നല്‍കുക. ഏതു മാര്‍ഗ്ഗത്തിലുടെയും തങ്ങളുടെ കുട്ടികളെ ഡോക്ടര്‍മാര്‍ ആക്കിയെ അടങ്ങു എന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അഭിലാഷ പൂര്ത്തികരണത്തിന് ഇതൊരു മാര്‍ഗ്ഗവുമാവും. മെഡിക്കല്‍ കോളേജ് ബിസിനെസ്സിലൂ ടെ ശ്രീപദ്മനാഭന്റെ സ്വത്തു കൂടുന്നതല്ലാതെ കുറയില്ല.

കെ എ സോളമന്‍

No comments:

Post a Comment