Monday 18 July 2011

ട്രഷറി മിച്ചം സാമ്പത്തിക സ്ഥിതി സൂചിപ്പിക്കുന്നില്ലെന്ന് ധവളപത്രം







തിരുവനന്തപുരം: ട്രഷറി മിച്ചം സംസ്ഥാനത്തെ സാമ്പത്തികസ്ഥിതിയുടെ സൂചനയല്ലെന്ന് ധനമന്ത്രി കെ.എം. മാണി നിയമസഭയുടെ മേശപ്പുറത്തു വച്ച സാമ്പത്തിക ധവളപത്രം പറയുന്നു. എല്‍ .ഡി.എഫ് സര്‍ക്കാരിന്റെ ഭരണക്കാലത്ത് സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞുവെന്നും ധവളപത്രത്തില്‍ കുറ്റപ്പെടുത്തി.

3881.11 കോടി രൂപയാണ് ട്രഷറിയില്‍ മിച്ചമുള്ളത്. എന്നാലിതില്‍ കൂടുതലും സ്ഥിരം നിക്ഷേപമാണ്. ഇത് കണക്കിലെടുത്ത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് അവകാശപ്പെടാനാകില്ല. നികുതി വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാലിത് കാരണം വാറ്റ് സമ്പ്രദായം നടപ്പിലാക്കിയതാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വികസനേതര ചിലവുകള്‍ കുതിച്ചുയരുകയും വികസനച്ചിലവുകള്‍ കുറയുകയുമാണ് ചെയ്തത്. ഇത് വികസനത്തെ പ്രതികൂലമായി ബാധിച്ചു. ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയുടെ ചിലവുകളെല്ലാം ഗണ്യമായി ഉയര്‍ന്നു. ഇത് പിടിച്ചുനിര്‍ത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാര്യമായ ഒന്നും ചെയ്തില്ല.

Comment:
അങ്ങനെ മാണിയുടെ ധവള പത്രമിറങ്ങി. ഉടന്‍ ഐസക്കിന്റെ ബദല്‍ ധവള പത്രം പ്രതീക്ഷിക്കാം. തുടര്‍ന്നൊരു ചാനെല്‍ സംവാദവും. ഇത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ എന്നറിയാന്‍ താല്പര്യമുള്ളവര്‍ക്ക് കവടി നിരത്തുകയും ആവാം.

-കെ എ സോളമന്‍

No comments:

Post a Comment