Sunday, 17 July 2011
പിളരും, വളരും !
മുസ്ലീംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ധനമന്ത്രി കെ.എം മാണിപറയന്നത്. ഒന്നും കാണാതെ വെളിച്ചപ്പാട് കുളത്തില്‍ ചാടില്ലല്ലോ. മൂന്നാമതൊരു മന്ത്രിസ്ഥാനം കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെന്നും അതിനു പകരമായാണ് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചതെന്നും കണ്ടു തൃപ്തനാകുമ്പോള്‍ , അങ്ങ് കേന്ദ്രത്തില്‍ മകനെ തഴഞ്ഞതില്‍ മാണിക്കു എന്തെങ്കിലും വിഷമം?
കേരളാ കോണ്‍ഗ്രസ്സിന്റെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞെന്നു പറഞ്ഞു ഒഴിയാന്‍ വരട്ടെ. ഒരു എസ് എം എസ് വിവാദം ചുറ്റിക്കളിക്കുന്നുണ്ടല്ലോ. ഏതു പെണ്ണ്കേസും തനിക്കു ബാധകം എന്നഇമേജ് ജോസഫ് ഇതിനുള്ളില്‍ സ്വന്തമാക്കിയിട്ടുള്ളതിനാല്‍ എസ് എം എസ് വിവാദം ഫൈനല്‍ റൌണ്ടില്‍ എത്തുമ്പോള്‍ കേരള കോണ്ഗ്രെസ്സ് പിളര്‍ന്നു വലുതാകുമോ ?
കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment