Saturday 16 July 2011

ക്രിമിനല്‍ പശ്ചാത്തലക്കാര്‍ക്ക് മത്സരിക്കാനാവില്ല








Posted on: 17 Jul 2011



ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ ശുപാര്‍ശ
സംഭാവനകള്‍ക്ക് രശീത് നിര്‍ബന്ധം

ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കാനും രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പിരിക്കുന്ന സംഭാവനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി 1951-ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നാണ് നിയമമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതിനായി തയ്യാറാക്കിയ കരട്ബില്‍ കേന്ദ്രമന്ത്രിസഭയുടെ അന്തിമതീരുമാനത്തിനായി ഉടന്‍ സമര്‍പ്പിക്കും.

ചില ക്രിമിനല്‍ കേസുകളില്‍ കീഴ്‌ക്കോടതിയില്‍നിന്ന് ശിക്ഷ ലഭിച്ചാലും ഉന്നത കോടതി അന്തിമതീര്‍പ്പാക്കുംവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. അതൊഴിവാക്കി ഏത് കോടതിയില്‍നിന്ന് ശിക്ഷിക്കപ്പെട്ടാലും മത്സരത്തിന് വിലക്കേര്‍പ്പെടുത്തണമെന്നാണ് കരടുബില്ലിലെ നിര്‍ദേശം. കേസ് ഉന്നതകോടതിയുടെ പരിഗണനയിലിരിക്കെ മത്സരിച്ചു ജയിക്കുന്ന ജനപ്രതിനിധികള്‍ക്ക് 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 8 (4) വകുപ്പുപ്രകാരം ലഭിക്കുന്ന പരിരക്ഷ എടുത്തുകളയും.

Comment: അപ്പൊ, ഇനി മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ പുറം രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരു മായിരിക്കും
-കെ എ സോളമന്‍

No comments:

Post a Comment