Sunday, 10 July 2011

"തിരുത്തല്‍ ബജെറ്റ് " - തിരുത്തിക്കൊണ്ടേയിരിക്കും !










ആലപ്പുഴയില്‍ ഇടതുമുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറയുന്നത്. എങ്കില്‍ തന്നെ അതില്‍ എന്താണ് തെറ്റ് ? ബജറ്റിനെതിരെ സമരം നടത്തുന്നത് ചരിത്രത്തില്‍ ആദ്യമെന്നത് അബദ്ധംഅല്ല. ചരിത്രം തിരുത്തുന്നത് കൊണ്ടും വലിയ കുഴപ്പമില്ല.
ചോദിക്കട്ടെ, വേമ്പനാട് കായലിന്നു പടിഞ്ഞാറ് വശം കേരളത്തിന്റെ ഭുപ്രദേശമുണ്ടെന്നും അവിടെ ജനങ്ങള്‍ താമസമുണ്ടെന്നും മന്ത്രി മാണിക്കറിയുമോ?

അനേകം ബജെറ്റുകള്‍ വായിച്ചു റെക്കോര്‍ഡ്‌ ഇട്ടിട്ടുള്ള മാണിആലപ്പുഴയ്ക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? നാല്‍പതിനായിരം കോടിയുടെ മലര്പൊടി ബജെറ്റു അവതരിപ്പിച്ചു ജനങ്ങളെ കുരങ്ങു കളിപ്പിച്ച തോമസ്‌ ഐസക്കിന്റെതിനെക്കാള്‍ മോശപ്പെട്ട കളിയാണ് മാണിതന്റെ കറക്ടീവ് ബജെറ്റ കൊണ്ടി നടത്തിയിരിക്കുന്നത്. "തിരുത്തല്‍ ബജെറ്റ് ' എന്ന പേര് വളരെ ശരി-തുടരെത്തുടരെ തിരുത്തി ക്കൊണ്ടിരിക്കും.!
-കെ എ സോളമന്‍

No comments:

Post a Comment