Thursday, 21 July 2011

സംസ്ഥാനത്ത് പുതുക്കിയ മദ്യനയം






തിരുവനന്തപുരം: പുതിയ മദ്യനയത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. കൈവശം വെയ്ക്കാവുന്ന മദ്യത്തിന്റെ അളവിന്റെ പരിധി കുറയ്ക്കാനും 2014 ന് ശേഷം ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് നിയന്ത്രിക്കാനും മദ്യനയത്തില്‍ നിര്‍ദേശമുണ്ട്. ഇതുപ്രകാരം കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ് ഇനിമുതല്‍ ഒന്നര ലിറ്റര്‍ ആയിരിക്കും.

നിലവില്‍ ഇത് മൂന്ന് ലിറ്റര്‍ ആണ്. മദ്യം വാങ്ങുകയോ കൈവശം വെക്കുകയോ ചെയ്യുന്നവരുടെ പ്രായപരിധി 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ബാര്‍ തുറക്കുന്ന സമയം രാവിലെ ഒമ്പത് മണിയാക്കി പരിഷ്‌കരിക്കാനും കള്ള് ഷാപ്പുകളുടെ നടത്തിപ്പില്‍ നിന്ന് സഹകരണസംഘങ്ങളേയും സൊസൈറ്റികളേയും ഒഴിവാക്കാനും നയത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

Comment : 2014 -ല്‍ കേരളം ഉണ്ടാകുമെന്നു ഉറപ്പുവല്ലതുമുണ്ടോ , ബാര്‍ ലൈസെന്സ് നിയന്ത്രിക്കാന്‍? ഇനിയിപ്പോള്‍ 3 ലിറ്റര്‍ മദ്യം വാങ്ങാന്‍ രണ്ടു തവണ പോണമെന്നല്ലേയുള്ളൂ . എന്തിനീ കാട്ടിക്കൂട്ടല്‍ ? മദ്യനയത്തിന്റെ കാര്യത്തില്‍ എല്‍ ഡി എഫും യു ഡി എഫും ഒരേ തൂവല്‍പക്ഷികള്‍ .

-കെ എ സോളമന്‍

No comments:

Post a Comment