Thursday, 21 July 2011

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വീടുകളില്‍ റെയ്ഡ്






കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ചലച്ചിത്ര താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ താരങ്ങള്‍ക്കുള്ള വീടുകളിലും ഓഫീസുകളിലുമാണ് രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്. ഏഴ് സംഘങ്ങളിലായി ആദായനികുതി വകുപ്പിലെ എണ്‍പതോളം ഉദ്യോഗസ്ഥരാണ് ഒരേസമയം നടക്കുന്ന റെയ്ഡിന് നേതൃത്വം നല്‍കുന്നത്.

ഇരുവര്‍ക്കും പങ്കാളിത്തമുള്ള നിര്‍മ്മാണ-വിതരണ കമ്പനികളുടെ ഇടപാടുകളുടെ രേഖകളും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. മാസങ്ങള്‍ക്കുമുമ്പുതന്നെ ഇരുതാരങ്ങളുടെയും സാമ്പത്തിക ഇടപാടുകളും മറ്റും ആദായനികുതി വകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് റെയ്ഡിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചു.

ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ധനുഷ്‌കോടിയിലാണ് മോഹന്‍ലാല്‍ ഇപ്പോഴുള്ളത്. മകന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വീട്ടിലുള്ള മമ്മൂട്ടി ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

Comment: Will there be any heartbreak to fans?
- K A Solaman

No comments:

Post a Comment