Thursday, 28 July 2011
ജപ്പാന്‍ കുടി വെള്ളം
2003 സെപ്റെംപെറില്‍ അന്നത്തെ മുഖ്യ മന്ത്രി എ കെ ആന്റണി ജപ്പാന്‍ കുടി വെള്ളംപദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് ചേര്‍ത്തലയില്‍ പറഞ്ഞു " 2010 -ഓടെ ചേര്‍ത്തലക്കാര്‍ക്ക് ശുദ്ധ ജലം. ചെളിയും കീടനാശിനിയും കലര്‍ന്ന മലിന ജലം 2010 -നു ശേഷം ചേര്‍ത്തലക്കാര്‍ കുടിക്കേണ്ട "
പദ്ധതി നടത്തിപ്പിലെ ശുഷ്കാന്തി മൂലം 2011 പകുതി പിന്നിട്ടിട്ടും ചേര്‍ത്തലക്കാര്‍ക്ക് കുടിവെള്ളം കിട്ടിയില്ല. കുടിവെള്ളത്തിന്റെ പേരില്‍ റോഡായ റോഡെല്ലാം വെട്ടി പ്പൊളിച്ചതും ജപ്പാന്‍ കുഴികളില്‍ വീണു ആളുകള്‍ മരിച്ചതും ചേര്‍ത്തലക്കാര്‍ മറന്നട്ടില്ല. 250 രൂപ വീതം കുടിവെള്ളത്തിനു വേണ്ടി ബാങ്കിലടച്ചു വേഴാമ്പലുകളെ പോലെ കാത്തിരിക്കുമ്പോഴാണ് പിറവം പഞ്ചായത്ത് അധികൃതരുടെ സ്റ്റോപ്പ് മെമ്മോ, കുടിവെള്ള പദ്ധതി ഉപേക്ഷിക്കണമെന്ന്.
കഴിഞ്ഞ എട്ടു കൊല്ലക്കാലം പിറവം പഞ്ചായത്തിലെ കൊഞ്ഞാണന്മാര്‍ , അല്ലേല്‍ വേണ്ട, ഉണ്നാക്കന്മാര്‍ എവിടെയായിരുന്നു ? പദ്ദതിക്ക് ഇനിയും ഇടംകോലിടാനാണ് പ്ളാന്‍ എങ്കില്‍ ചേര്‍ത്തലക്കാര്‍ അങ്ങ് പിറവത്തു വന്നു പൊറുതി തുടങ്ങും, പറഞ്ഞില്ലെന്നു വേണ്ട.
കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment