Tuesday, 5 July 2011

സീതയാവാനുള്ള ത്യാഗങ്ങള്‍























പ്രഭുദേവയുമായുള്ള വിവാഹത്തെക്കുറിച്ച് പലതരം വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും അക്കാര്യങ്ങളൊന്നും തന്നെ സ്പര്‍ശിക്കുന്നില്ലെന്ന മട്ടിലാണ് നയന്‍താരയെന്നാണ് ടോളിവുഡില്‍നിന്നുള്ള വര്‍ത്തമാനം. ബാലകൃഷ്ണ നായകനായ 'ശ്രീരാമരാജ്യം' എന്ന തെലുങ്ക് ചിത്രത്തില്‍ സീതാദേവിയായി അഭിനയിക്കുന്നതിന്റെ തിരക്കിലാണ് താരം. ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങിയതോടെ വ്രതനിഷ്ഠയോടെയുള്ള ജീവിതമാണ് നയന്‍താര നയിക്കുന്നതെന്നാണ് അണിയറയില്‍നിന്നുള്ള വിവരങ്ങളെ ആസ്പദമാക്കി തെലുങ്ക് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.
സീതയാവാനുള്ള ഒരുക്കത്തിന്റെ ഭാഗമായി നയന്‍താര മാംസഭക്ഷണം കഴിക്കുന്നത് നിര്‍ത്തി.

Comment: നടിക്കു നന്നാകാന്‍ ഇങ്ങനെയും ഒരു വഴി. ഭര്യയെയൂം പിള്ളാരേം ഉപേക്ഷിച്ചു നടിയുടെ പുറകെ കൂടിയ നടന്‍ പ്രഭുദേവ വെള്ളത്തിലായോ ? രണ്ടു കളത്രത്തെ വെച്ചു പൊറുപ്പിച്ച തണ്ടു തപ്പിയുടെ ഗതി തന്നെ നടന്.
കെ എ സോളമന്‍

No comments:

Post a Comment