Monday, 4 July 2011
സ്നേഹപൂര്‍വ്വം ഗൌതമന്‍ തുറവൂരിന് !
പ്രേമത്തിന്‍ തൂവലാല്‍ കവിതകള്‍ ചാലിക്കും
ചേതോഹരാംഗന്‍ നീ ഗൌതമന്‍ തുറവൂര്‍
അക്ഷര മറിയാത്ത കുഞ്ഞുങ്ങള്‍ക്കൊക്കെയും
അക്ഷയപാത്രങ്ങള്‍ നല്കിയോന്‍ നീ,
അറിവിന്‍ നിസ്തുല ഗാനങ്ങള്‍ പാടിയോന്‍ നീ
സ്കൂളിന്റെ മുന്നിലെ തേന്മാവിന്‍ ചോട്ടില്‍ നീ
തേന്‍ കിനിയും പാട്ടുകളേറെ പാടി
നിസ്തന്ദ്ര സേവന ജീവിതയാത്രയില്‍
അക്ഷരപൂജ നടത്തിയോന്‍ നീ.
കുഞ്ഞിളം പാദങ്ങള്‍ പതിയുന്ന മണ്ണിലെ
മുള്ളുകളൊക്കെയും നീക്കി നീ എപ്പൊഴും
ഉത്തമ ഗീതങ്ങള്‍ ചൊല്ലി നീ മക്കളെ
അക്ഷര മുറ്റത്തു കൈ നടത്തി
ഉണ്ട് നിനക്കുണ്ടായിരം സ്വപ്നങ്ങള്‍
വിരിയട്ടെ പൂക്കളായ് ഈ സംഗമങ്ങളില്‍
പ്രേമത്തിന്‍ തൂവലാല്‍ കവിതകള്‍ ചാലിക്കും
ചേതോഹരാംഗന്‍ നീ ഗൌതമന്‍ തുറവൂര്‍!
-- കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment