കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വകലാശാല ചുവപ്പു നാടയുടെ കലശലായ പിടുത്തത്തില്‍ ആണെന്ന് കരുതണം. വിദേശത്ത് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കാനുള്ള തത്രപ്പാടില്‍ ഇവിടെ കാര്യങ്ങള്‍ അല്പം മന്ദഗതിയിലാണ്. ഇങ്ങനെ പറയാനുള്ള കാരണം, ഈ സര്‍വകാല ശാലയുടെ കീഴിലുള്ള അഫിലീഎട്ടെദ് കോളേ ജുകളില്‍ നടത്തിയ നിയമനങ്ങള്‍ ഒന്നും തന്നെ സര്‍വകലാശാല അങ്ഗികരിച്ചു കൊടുക്കുന്നില്ല. " ലക്ഷങ്ങള്‍ കൊടുത്തല്ലേ കേറുന്നത് പിന്നെ ഒന്നോ രണ്ടോ ലക്ഷങ്ങള്‍ ഞങ്ങള്‍ക്ക് കൂടി തന്നലെന്ത്? '' , എന്നൊക്കെ ഉദ്യോഗസ്ഥര്‍ ചോദിച്ചതായി തെളിയിക്കാന്‍ ഇമ്മിണി പ്രയാസമുണ്ട്.
ഏറണാകുളം സെന്റ് തെരേസാസ് കോളേജില്‍ കഴിഞ്ഞ സെപ്റെമ്ബറില്‍ നടത്തിയ നിയമനങ്ങള്‍ ഇതുവരെ അങ്ഗീകരിച്ചു കൊടുത്തില്ല. എനിക്ക് എത്രയും പ്രിയപ്പെട്ട ഒരു കുട്ടിയുടെ നിയമനം തടഞ്ഞു വെക്കാന്‍ സര്‍വകലാശാല കണ്ടു പിടിച്ച കാരണം കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്നതാണ്. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളുടെ കാര്യത്തില്‍ ചാനലുകള്‍ക്കും, നാട്ടു കാര്‍ക്കും സര്‍ക്കാരിനും ഉള്ള ഉത്കന്ഠ സര്‍വകലാശാലയെയും പിടി കൂടിയിരിക്കുന്നു !
സര്‍വകലാശാല നിയമം പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം ലഭിക്കാന്‍ 18 വയസ്സ് മതി. 2009 -ല്‍ നിയമനം ലഭിച്ചപ്പോള്‍ കുട്ടിക്ക് 22 കഴിഞ്ഞിരുന്നു, പക്ഷെ 23 ആയിരുന്നില്ല. 2010 - ല്‍ സര്‍വകലാശാലക്ക് ഒരു നിയമ ഭേദഗതി ഉണ്ടത്രേ, മിനിമം പ്രായം വേണ്ടത് 23 എന്ന് . സര്‍ക്കാര്‍ കോളേജുകളില്‍ മിനിമം വയസ്സ് 22 മതി എന്ന് നിര്കര്ഷിക്കുംപോളാണ് സര്‍വകലാശാല 23 വയസ്സ് വേണമെന്ന ന്യായം പറഞ്ഞു അന്ഗീകാരത്തിനുള്ള അപേക്ഷ നിരസിച്ചത്. മാത്രവുമല്ല , നിയമനുസരണമായി 2009 -ല്‍ നിയമനം നടത്തിയ മാനേജ്‌മന്റ് 2010 -ല്‍ സര്‍വകലാശാല വക ഇറങ്ങാനിരിക്കുന്ന ഉത്തരവിനെ കുറിച്ച് എന്ത് കൊണ്ട് ആലോചിച്ചില്ല എന്നാ വാദവും നിരത്തുന്നു. നിയമനം നടത്തുന്ന മാനേജുമെന്റും നിയമനം തേടുന്ന ഉദ്യോഗാര്‍ഥി കളുംആദ്യം കാണേണ്ടത് ജോത്സ്യന്‍ മാരെയാണ് - സര്‍വകലാശാലയിലെ ചില ഉദ്യോഗസ്ഥര്‍ കരുതുന്നു .
ഡിഗ്രിയും പോസ്റ്റ് ഗ്രാജുഎഷനും ഒന്നാം റാങ്കോടെ പാസ്സയിടുള്ള കുട്ടി സി എസ് ഐ ആര്‍ ഫെല്ലോഷിപ്പോട് കൂടിയുള്ള ഒരു വര്‍ഷത്തെ ഗവേഷണ പരിചയവും ഉപേക്ഷിച്ചാണ് കോളേജില്‍ ചേര്‍ന്നത്. കോളജധ്യപികയുടെ ജോലി ലഭിച്ചതിനാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലഭിച്ച അസിസ്റ്റന്റ് മാനേജര്‍ ജോലിയും ഉപേക്ഷിച്ചു .ഗേറ്റ് പരീക്ഷയില്‍ ഉണ്ടായിരുന്ന ഉയര്‍ന്ന സ്കോറും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ കുട്ടി കണ്ണീരിലാണ്. പെണ്കുട്ടികുളുടെ കണ്ണീര്‍ ഒരു തുള്ളി പോലുംവീഴാന്‍ യാതൊരു കാരണവശാലും അനുവദിച്ചു കൂടെന്നു പത്രത്തില്‍ വരി എഴുതുന്ന വൈസ് ചന്സേല്ലര്‍ക്ക് കുട്ടിയും പിതാവും അപേക്ഷകള്‍ അയച്ചിട്ടും പ്രയോജന മുണ്ടായില്ല.
അതിവേഗം തീര്‍പ്പാക്കാന്‍ ബെഹു. മുഖ്യമന്ത്രിക്ക് കുട്ടിയുടെ പിതാവ് അയച്ച ഈ-മെയില്‍ അപേക്ഷ വൈറസ് ആക്രമണത്തില്‍ നഷ്ടപ്പെട്ട മട്ടാണ്. എങ്കിലും അതിവേഗം ബഹുദൂരം എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മഹാത്മാ ഗാന്ധി സര്‍വകലാശാല യിലെ കാര്യങ്ങള്‍ കൂടി അല്പം വേഗത്തില്‍ ആക്കാന്‍ നിര്ദേശിക്കണം. പ്രൈവറ്റ് കോളേജുകളിലെ അധ്യാപക നിയമനങ്ങള്‍ സമയബന്ധിതമായി അംഗീകരിച്ചു കൊടുക്കാന്‍ നടപടി സ്വീകരിക്കണം. അധ്യാപക നിയമന പ്രായപരിധിക്കു സര്‍ക്കാരിന് ഒരു നിയമം , സര്‍ക്കാരിന്റെ തന്നെ ശമ്പളം നല്‍കുന്ന പ്രൈവറ്റ് കോളേജുകള്‍ക്ക് വേറൊരു നിയമം -ഇതെങ്ങിനെ അംഗീകരിക്കാന്‍ കഴിയും ? പ്രായ പരിധിക്കു മുന്‍കാല പ്രബല്ല്യം എന്ന തുഗ്ളക്ക് നിയമത്തിന്റെ ഉറവിടവും അന്യോഷിക്കപെടണം
-കെ എ സോളമന്‍
No comments:
Post a Comment