Tuesday 19 July 2011

മുഖ്യമന്ത്രിയുടെ വെബ് ന്യൂയോര്‍ക്ക് ടൈംസില്‍ വാര്‍ത്തയായി






തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏര്‍പ്പെടുത്തിയ വെബ്ബിലൂടെയുള്ള തത്‌സമയ സംപ്രേഷണത്തെക്കുറിച്ചുള്ള വാര്‍ത്ത അമേരിക്കന്‍ പത്രം ദി ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചു. വെബ് ക്യാമറയുടെ സഹായത്തോടെ ഇന്ത്യയില്‍ സുതാര്യ സര്‍ക്കാര്‍ എന്നാണ് സചിത്ര വാര്‍ത്തയുടെ തലക്കെട്ട്. 'ജനങ്ങള്‍ എല്ലാം വീക്ഷിക്കുന്നു' എന്നൊരു ഉപശീര്‍ഷവും നല്‍കിയിട്ടുണ്ട്.

വന്‍കിട കോര്‍പ്പറേറ്റുകളിലും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സംവിധാനത്തിലൂടെ മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥരെ നിരീക്ഷിക്കുകയാണ് പതിവ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജനങ്ങള്‍ നിരീക്ഷിക്കുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.

ജൂലായ് ഒന്നിനാണ് തത്സമയ സംപ്രേഷണം തുടങ്ങിയത്. ഒറ്റ ദിവസംകൊണ്ട് ഒരു ലക്ഷം പേര്‍ സൈറ്റ് സന്ദര്‍ശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ 2.93 ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. ഓഫീസില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും വെബ്ക്യാമിലൂടെ ലഭിക്കുമെങ്കിലും അതില്‍ ശബ്ദമില്ലെന്ന് പത്രം ചൂണ്ടിക്കാട്ടി. എന്നാല്‍ സന്ദര്‍ശകര്‍ക്ക് കാര്യങ്ങള്‍ തുറന്നു സംസാരിക്കാനുള്ള അവസരം ഒരുക്കാനാണ് ഓഡിയോ സൗകര്യം ഏര്‍പ്പെടുത്താത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

Comment: കേരളത്തില്‍ എന്ത് നടക്കുകയാണെന്ന് നോക്കിയിരിക്കുകയാണ് ഈ അമേരിക്കക്കാരെന്റെ പണി. ചുമ്മാതല്ല കേരളത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ശക്തം എന്ന് ഇടതു സഖാക്കള്‍ കൂടെക്കൂടെ വിളിച്ചു കൂവുന്നത് .
-കെ എ സോളമന്‍

No comments:

Post a Comment