Wednesday, 27 July 2011

സര്‍ക്കാരിന്റെ മദ്യനയം











മുട്ടിനുമുട്ടിനു ബാറുകള്‍ അനുവദിച്ചിട്ടു മദ്യോപഭോഗം നിയന്ത്രിക്കുമെന്നു പറയുന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം മുഖവിലെക്കെടുക്കാനാവില്ല . മദ്യം വാങ്ങാനും വില്‍ക്കാനുമുള്ള പ്രായപരിധി 18 -ല്‍ നിന്നു 21 -ആക്കിയെന്നു പറയന്നത് എങ്ങനെ പ്രായോഗികമാക്കും? ബെവേരജെസ് കടയില്‍ മദ്യം വില്‍ക്കാനിരിക്കുന്നവന്‍ വാങ്ങാന്‍ വരുന്നവന്റെ സാക്ഷ്യപ്പെടുത്തിയ എസ് എസ്‌ എല്‍ സി സെര്ടിഫിക്കെറ്റു പരിശോധിക്കുമോ? കേട്ടാല്‍ തോന്നുക മുന്‍പ് 18 തികയാത്തവര്‍ക്ക് മദ്യം വിറ്റിട്ടില്ല എന്ന്. അതുപോലെ 2014 മുതല്‍ ബാര്‍ ലൈസെന് സ് കൊടുക്കില്ല എന്ന് പറയുന്നത് ഇപ്പോള്‍ ബാര്‍ ഹോട്ടലൂള്ളവരെ സുഖിപ്പിക്കാന്‍ വേണ്ടിയോ? ഈ സര്‍ക്കാര്‍ 2011 തികയ്ക്കുമെന്നു എന്താണുറപ്പ് ?

മദ്യാസക്തിയില്‍ നശിച്ചവരെ രക്ഷിക്കാനും സര്ക്കാരീനു ഫലപ്രദമായ നിര്‍ദേശങ്ങള്‍ ഇല്ല.
മദ്യ നയത്തിന്റെ കാര്യത്തില്‍ ഈ സര്‍ക്കാരും മുന്‍ സര്‍ക്കാരും ഒരേ നുകത്തിനു കീഴില്‍ കെട്ടാന്‍ പറ്റിയവ തന്നെ. എക്സൈസ് വകുപ്പ് അടൂര്‍ പ്രകാശിനോ മറ്റോ കൊടുത്തിട്ട് മന്ത്രി ബാബു വേറെ ഏതെങ്കിലും വകുപ്പ് എടുത്താല്‍ മതിയായരിന്നു.
-കെ എ സോളമന്‍

No comments:

Post a Comment