Saturday, 16 July 2011

മുംബൈ സീരിയല്‍ സ്ഫോടനങ്ങള്‍

2008 നവംബര്‍ 26 - നു മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ 164 പേര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു . ജൂലൈ 13 -നു ഇതേ നഗരത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും മറ്റനേകം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. ഐ ഏസ് ഐ പിന്തുണയോടെ ലഷ്കര്‍-ഇ -ടായ്യേബ എന്ന പാക്കിസ്ഥാനി ഭീകര സംഘടനയാണ് 2008 -ലെ ആക്രമണം നടത്തിയെതങ്കില്‍ പുതിയ ഭീകരാക്രമണത്തില്‍ പിന്നില്‍ ആരെന്നു ഉറപ്പില്ല . ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അoഗീകര്ചില്ലെങ്കിലും മോശപ്പെട്ട ഇന്റെല്ലിജെന്‍സ് സംവിധാനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് മുംബൈ സംഭവം.

രാജ്യത്തെ സകല വര്‍ഗീയ കക്ഷികളെയും നിരോധിക്കേണ്ട സമയം അധിക്രമിച്ചു. മുംബൈ മോഡല്‍ ആക്രമണം വീണ്ടും സംഭവിക്കാതിരിക്കാന്‍ നമ്മുടെ സുരക്ഷ- രഹസ്യാന്യോഷണ സംവിധാനം പുന ക്രമീകരിക്കണം 26 /11 -നു ശേഷം രാജ്യത്തെ ഇന്റെല്ലിജെന്‍സ് സംവിധാനംഏറെ മെച്ചപ്പെട്ടിണ്ട് എന്ന ആഭ്യന്ദര മന്ത്രിയുടെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഇക്കഴിഞ്ഞ മുംബൈ സീരിയല്‍ സ്ഫോടനങ്ങള്‍.

കെ എ സോളമന്‍ .

No comments:

Post a Comment