Mon, 06/27/2011
വെട്ടക്കല്‍: 'സംസ്‌കാര'സംഘടിപ്പിച്ച കഥാമേള ശ്രദ്ധേയമായി. യുവര്‍ കോളജില്‍ നടന്ന പരിപാടിയില്‍ ഇരുപത്തഞ്ചോളം കഥാകൃത്തുക്കള്‍ 'എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച കഥകള്‍' പറഞ്ഞു. കഥാകൃത്ത് ബാബു ആലപ്പുഴ ഉദ്ഘാടനം ചെയ്തു. പി.വി.പി അധ്യക്ഷത വഹിച്ചു. വെട്ടക്കല്‍ മജീദ്, പൂച്ചാക്കല്‍ ഷാഹുല്‍, ഉല്ലല ബാബു, എം.എ.എം. നജീബ്, വി.കെ. സുപ്രന്‍, ഖാലിദ് പുന്നപ്ര, എസ്.പി. ആചാരി, കെ.എ. സോളമന്‍, കെ.ഇ. തോമസ് എന്നിവര്‍ സംസാരിച്ചു.
ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ കെ.എസ്. സിബിയെ ഗൗതമന്‍ തുറവൂര്‍ ആദരിച്ചു. 'ഉള്ളിയുടെ ഔഷധഗുണങ്ങള്‍' എന്ന വിഷയത്തില്‍ എ.എന്‍. ചിദംബരന്‍ ക്ലാസെടുത്തു. കഥാമേളയില്‍ മുരളി ആലിശേരി, ജി. പത്മനാഭന്‍, ഇ. ഖാലിദ്, വാരനാട് ബാനര്‍ജി, വൈരം വിശ്വന്‍, പി. ദേവസ്യ പുന്നപ്ര, വിശ്വന്‍ വെട്ടക്കല്‍, വിജയപ്പന്‍ നായര്‍, റീന പാട്രിക്, കെ.വി. സ്‌റ്റെല്ല, മാരാരിക്കുളം വിജയന്‍, സി.കെ. ബാലചന്ദ്രന്‍, പീറ്റര്‍, എന്‍.എന്‍. പരമേശ്വരന്‍, ബി. സുജാതന്‍, കാവ്യദാസ് ചേര്‍ത്തല തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment