ന്യൂദല്‍ഹി: ഗ്യാസ് സിലിണ്ടറുകളുടെ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ആവശ്യപ്പെടുമ്പോഴെല്ലാം നല്‍കുന്നത് നിറുത്തി പകരം ഒരുകൊല്ലത്തില്‍ നാല് സിലിണ്ടറുകള്‍ മാത്രം നിലവിലുള്ള സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാനാണ് ആലോചന.
കൂടുതല്‍ സിലിണ്ടറുകള്‍ ആവശ്യമുള്ളവര്‍ക്ക് നിലവിലുള്ള മാര്‍ക്കറ്റ് വിലയിലോ സിലിണ്ടര്‍ ഒന്നിന് 800 രൂപയ്ക്കോ നല്‍കാനാണ് നീക്കം. ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കും ഇതു ബാധകമാകും. ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് ഒരു വര്‍ഷം നാലു സിലിണ്ടര്‍ മാത്രം മതിയാകും. ഇതു സബ്സിഡി നിരക്കില്‍ നല്‍കും. ഇവര്‍ക്കു മണ്ണെണ്ണയും ലഭിക്കുന്നുണ്ട്.
Comment: ആസ്തമ ഉള്ളപ്പോള്‍ മാത്രം സിലിന്ടെര്‍. വീട്ടമ്മ മാര്ക് ആസ്ത്മ പൂര്‍ണമായും വിട്ടുമാറിയാല്‍സിലിന്ടെര്‍ എല്ലാം കട്ട് ചെയ്യും. നാല് സിലിന്ടെര്‍ മാത്രം വാങ്ങിയാല്‍ ബി പി എല്ലില്‍ പെടുത്തി തരുമോ ? യു പി എ സര്‍ക്കാരിനെ പെട്രോളിയം കമ്പനികളുടെ സര്‍ക്കാര്‍ എന്ന് വിളിക്കുന്നായിരിക്കും ഉചിതം
-കെ എ സോളമന്‍
No comments:
Post a Comment