Thursday, 7 July 2011

ദയാനിധിമാരന്‍ രാജിവെച്ചു














ന്യൂഡല്‍ഹി: ഡി.എം.കെ. നേതാവും കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയുമായ ദയാനിധിമാരന്‍ രാജിവെച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വീട്ടിലെത്തിയാണ് മാരന്‍ രാജിക്കത്ത് കൈമാറിയത്.

2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കടുത്ത അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി. സ്‌പെക്ട്രം അഴിമതിയില്‍ മാരന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് സി.ബി.ഐ ബുധനാഴ്ച റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വവും പ്രധാനമന്ത്രിയും വ്യക്തമാക്കിയതോടെയാണ് രാജി.

Comment: ഇനിയിപ്പോള്‍ കല്‍മാടിയെ പ്പോലെ, രാജാ-കനിമൊഴിയെപ്പോലെ തീഹാറിലെ സ്പെഷല്‍ സൂട്ടില്‍ കഴിയാം.

-കെ എ സോളമന്‍

No comments:

Post a Comment