Saturday, 23 July 2011
താര റെയ്ഡ് ; അന്വേഷണം വിദേശത്തേക്കും
കൊച്ചി: മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ വിദേശനിക്ഷേപം സംബന്ധിച്ച് അന്വേഷണം വിദേശത്തേക്കും.
ദുബായ് കേന്ദ്രീകരിച്ചാണ് താരങ്ങളുടെ പണമിടപാടുകളധികവും നടന്നിട്ടുള്ളത്. സൂപ്പര്‍ താരങ്ങളിലേക്ക് ആദായനികുതി ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകാനുണ്ടായ സാഹചര്യം താരങ്ങളുടെ അധോലോകനായകന്‍ ഗുല്‍ഷനുമായുള്ള അടുപ്പമാണെന്ന് സൂചന ലഭിച്ചു. ഇതേത്തുടര്‍ന്ന് മൂന്ന് മാസത്തെ നിരീക്ഷണത്തിന് ശേഷമാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ താരങ്ങളുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡിന് മുതിര്‍ന്നത്. ദുബായിയിലെ സിനിമാ അധോലോക നേതാവ് ഗുല്‍ഷന്‍ കേരളത്തിലെ ചിലരുമായി നടത്തിയ ഇടപാടുകളെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ കണ്ണ് മലയാളത്തിലെ സൂപ്പര്‍താരങ്ങളിലേക്ക് തിരിഞ്ഞത്. ഇവരെ കൂടാതെ ഒരു യുവനടനും യുവനടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്.
Comment:റെയ്ഡ് എന്തിനു രണ്ടു താരങ്ങളില്‍ മാത്രമായി ലിമിറ്റ് ചെയ്യണം ? മറ്റു താരങ്ങളിലേക്കും രാഷ്ട്രിയനേതാക്കളിലേക്കും റെയ്ഡ് വ്യാപിപ്പിക്കണം . കാല്‍ക്കാശിന്നു വകയില്ലാത്തവന്‍ 50 കോടിയുടെ വീട് നിര്‍മിക്കുകയും ഒരു മോതിരം മാത്രം സ്വന്ത മായുള്ളവന്‍ മേര്സിടെസ് ബെന്‍സില്‍ ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുന്ന നാടാണിത്. അന്ന ഹസാരെയുടെ സമരത്തിന് പ്രയോജനം കാണുന്നുണ്ട്
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment