Thursday, 28 July 2011

തിരുവോണം ബമ്പറിന് ബമ്പര്‍ വിറ്റുവരവ്‌









സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന് ബമ്പര്‍ വിറ്റുവരവ്. വില്‍പ്പനയാരംഭിച്ച് 20 ദിവസം പിന്നിട്ടപ്പോള്‍ കഴിഞ്ഞ തിരുവോണം ബമ്പറിനേക്കാള്‍ വിറ്റുവരവ് ഇരട്ടിയായി വര്‍ധിച്ചു. 12.82 കോടി രൂപയുടെ വിറ്റുവരവ് നേടിയാണത്രെ കഴിഞ്ഞ വര്‍ഷത്തെ 6.50 കോടി രൂപയുടെ നേട്ടം മറികടന്നത്.

നടന്‍ മുകേഷ് സ്വന്തം അമ്മയെ പറഞ്ഞു പറ്റിക്കുന്ന പരസ്യം സകല ചാനലിലും നാഴികക്ക് നാല്പതു തവണ കാണിക്കുന്നത് കൊണ്ടായിരിക്കും ഈ വന്‍പിച്ച വില്പന !.

-കെ എ സോളമന്‍

No comments:

Post a Comment