Sunday, 24 July 2011

ആദ്യ 'ജെയിംസ് ബോണ്ട് ഗേള്‍' ഓര്‍മ്മയായി







ലോസ് ആഞ്ചലീസ്: ആദ്യ 'ജെയിംസ് ബോണ്ട് ഗേള്‍' എന്നറിയപ്പെടുന്ന 50-കളിലെ ഹോളിവുഡ് സൂപ്പര്‍ നായിക ലിന്‍ഡ ക്രിസ്റ്റിയന്‍ (87) അന്തരിച്ചു. ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ ആദ്യമായി ബോണ്ടിന്റെ കാമുകി വേഷം ചെയ്തത് ലിന്‍ഡയാണ്. 1954 ല്‍ പുറത്തിറങ്ങിയ കാസിനോ റോയല്‍ എന്ന ടെലിചിത്രത്തിലാണ് ലിന്‍ഡ ജെയിംസ് ബോണ്ടിന്റെ കാമുകിയുടെ വേഷം ചെയ്തത്.

1944 ല്‍ ആദ്യ ചിത്രം പുറത്തുവന്നു. ടാര്‍സന്‍ ചിത്രങ്ങളില്‍ നായികയായ അവര്‍ 48 ല്‍ ടാര്‍സന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ടിറോണ്‍ പവറിനെ വിവാഹം കഴിച്ചു. 56-ല്‍ വിവാഹമോചനവും നേടി. ശരീരവടിവിന്റെ പേരില്‍ അക്കാലത്ത് 'അനാട്ടമിക് ബോംബ്' എന്നായിരുന്നു ഹോളിവുഡില്‍ ലിന്‍ഡ അറിയപ്പെട്ടിരുന്നത്.
Comment: May her soul rest in peace

No comments:

Post a Comment