Sunday, 24 July 2011
കോണ്‍ഗ്രസ് ബന്ധം തുടരും-ഡി.എം.കെ.
കോയമ്പത്തൂര്‍:കോണ്‍ഗ്രസ്സുമായുള്ള സഖ്യം തുടരാന്‍ ഡി.എം.കെ. ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 2 ജി. സ്‌പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് ഡി.എം.കെ.യെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന വിമര്‍ശം ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നെങ്കിലും സഖ്യം വിച്ഛേദിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന നേതൃത്വത്തിന്റെ നിലപാട് യോഗം അംഗീകരിക്കുകയായിരുന്നു.
തമിഴ്‌നാട്ടില്‍ ജയലളിത സര്‍ക്കാര്‍ ഡി.എം.കെ.യെ തകര്‍ക്കാന്‍ കരുക്കള്‍ നീക്കിക്കൊണ്ടിരിക്കെ കേന്ദ്രസര്‍ക്കാറിലെ മുഖ്യ ഭരണകക്ഷിയുമായുള്ള ബന്ധം പൊളിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി പ്രസിഡന്റ് എം. കരുണാനിധി ചൂണ്ടിക്കാട്ടി. എം.കെ. സ്റ്റാലിനും എം. കെ. അഴഗിരിയും കെ. അന്‍പഴകനും ഉള്‍പ്പെടെയുള്ളവര്‍ പിന്തുണച്ചു.
Comment: കോണ്‍ഗ്രസ് ബന്ധം തുടര്‍ന്നില്ലെങ്കില്‍ ബാക്കിയുള്ള നേതാക്കള്‍ കൂടി തിഹാര്‍ ജയിലില്‍ ആകും
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment