Wednesday, 27 July 2011

ഡോക്ടര്‍മാര്‍ സമരം തുടരട്ടെ !
















സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതില്‍ അത്ഭുതമില്ല. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് എത്ര കൊടുത്താലും മതിവരില്ല. അങ്ങനെ ഒരു ശീലം ഇക്കാലമത്രയും ഭരിച്ചവര്‍ ഡോക്ടര്‍മാരില്‍ സൃഷ്ടിച്ചിട്ടുണ്ട്. പട്ടിണിപ്പാവങ്ങളായ, രോഗികളെ മുന്നില്‍ നിറുത്തി സര്‍ക്കാരിനെ ഭിഷണിപെടുത്തു കയാണ് ഇവരുടെ രീതി. ഇവര്‍ക്ക് വേണ്ടത് ചര്‍ച്ചയല്ല, മുഷ്ടിയാണ്. മുന്‍സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചിരുന്ന സ്‌പെഷ്യല്‍ പേ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണമെന്ന ഇവരുടെ ആവശ്യം അമ്ഗികരിചു കൊടുക്കരത്.സമരത്തിന്റെ ഭാഗമായി തങ്ങള്‍ സ്വകാര്യ പ്രക്ടിസ് നിര്‍ത്തിവെക്കും എന്ന് ഇവര്‍ പറയുന്നത് ആരെ കബളിപ്പിക്കാനാണ്.

ആര്‍ത്തിപൂണ്ട ഡോക്ടര്‍മാരുടെ ഓരോ ആവശ്യവും അമ്ഗികരിച്ചു കൊണ്ടിരുന്നാല്‍ ചികിത്സയ്ക്കു വരുന്ന ഓരോ രോഗിയും അവരുടെ ഒരു കിഡ്നി നല്‍കണമെന്നു താമസിയാതെ ഇവര്‍ ആവശ്യപ്പെട്ടേക്കാം !

- കെ എ സോളമന്‍

No comments:

Post a Comment