Saturday, 2 July 2011

ശ്ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ അരലക്ഷം കോടിയുടെ നിധിശേഖരം!




തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ സഹസ്രകോടികളുടെ സ്വര്‍ണനിക്ഷേപങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ ആഭ്യന്തരവകുപ്പ്‌ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. ക്ഷേത്രസുരക്ഷയ്ക്ക്‌ സായുധപോലീസിനെ നിയോഗിക്കും. കൂടുതല്‍ സുരക്ഷ ആവശ്യമുണ്ടെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടും. ക്ഷേത്രത്തിന്‌ ചുറ്റും നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും. 24 മണിക്കൂറും നിരീക്ഷണസംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമും തുറക്കും. നിലവിലുള്ള മെറ്റല്‍ ഡിറ്റക്ടര്‍ വഴിയുള്ള പരിശോധനയ്ക്കുപുറമെ ഭക്തജനങ്ങളെ കര്‍ശന പരിശോധനയ്ക്ക്‌ ശേഷമേ ക്ഷേത്രത്തിനുള്ളിലേക്ക്‌ കടത്തിവിടുകയുള്ളൂ.

ഇതിനിടെ കഴിഞ്ഞദിവസം തുറന്ന രഹസ്യ നിലവറയായ എയിലെ നിധിശേഖരത്തിന്റെ കണക്കെടുപ്പ്‌ ഇന്നലെയും പൂര്‍ത്തിയായില്ല. 75 ശതമാനം പൂര്‍ത്തിയായപ്പോള്‍ 50,000കോടിയില്‍പരം രൂപയുടെ സ്വര്‍ണനിക്ഷേപങ്ങളാണ്‌ രേഖപ്പെടുത്തിയത്‌.

Comment: ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അല്‍ബാരക്ക് ബാങ്കിന്റെ കാര്യം ബജെറ്റില്‍ മിണ്ടാതിരിക്കാമായിരുന്നു.
-കെ എ സോളമന്‍

2 comments: