Sunday, 3 July 2011
ഭാര്‍ഗവ ചരിതം - കഥ- -കെ എ സോളമന്‍
ഏറെ സാഹസം കൂടാതെ യാണ് പോലിസ് ഭാര്‍ഗവനെ അറസ്റ്റ് ചെയ്തത് . പോറ്റി ഹോട്ടലില്‍ ഇരുന്നു മസാല ദോശ കഴിക്കുന്നവനെ അറസ്റ്റ് ചെയ്യാന്‍ എന്തിനു സാഹസം? സ്റ്റേഷന്‍ ലോക്കപ്പിലെ പതിവ് മുറക്കുശേഷം എസ് ഐ കുട്ടന്‍ പിള്ള ചോദ്യം ചെയ്യലാരംബിച്ചു.
" എടൈ? എന്താ നിന്റെ പേര്?"
"ഭാര്‍ഗവന്‍ ."
"അവറാന്‍ മുതലാളിയുടെ കടയില്‍ നിന്ന് പയറും പഞ്ചസാരയും കടത്തിയത് നീ അല്ലേട?"
" അതെ സാര്‍ .. "
" ച്ഹി , എന്ത് പറഞ്ഞട റാസ്കേല്‍ ...****** ......"
"സാര്‍ , അല്ല ഏമാനെ ...."
" അങ്ങനെ വഴിക്ക് വാ ..."
"വില്ലേജ് ഓഫീസിരുടെ ഭാര്യാടെ ആറ് ഭവന്‍ താലി മാലപറിച്ചോണ്ടോടിയതു നീ അല്ലേട... ?"
"അത് , വില്ലജ് ഒഫിസ്ര്‍ ഭയങ്കര കൈക്കൂലികാരനാണു, ഏമാനെ"
"റിട്ടയര്‍ഡ് സര്‍ക്കി ളിന്റെ വീട്ടില്‍ കയറി ബ്രാണ്ടിക്കുപ്പി മോഷ്ടിച്ചതോ ? "
"അവിടെ വേറെയാതൊന്നു മില്ലായിരുന്നു... ഏമാനെ...".
"അഞ്ചു വയസു കാരിയെ പീഡിപ്പിച്ചതും നീ തന്നെ...? "
"അത് മാത്രം പറയരത് സാര്‍ ... അല്ല ഏമാനെ.. പീഡനം മന്ത്രിക്കും മന്ത്രി പുത്രന്മാര്‍ക്കും റിസര്‍വ് ചെയ്ടപണിയാണ് "
"നീ കൊള്ളാമല്ലോ , ഒരറ്റ മാസത്തില്‍ ഇത്രയും കുറ്റം ചെയ്യാന്‍ കാരണം ?
അതു .... അതു... 70 വയസ്സ് കഴിഞ്ഞാല്‍ ആരെയും ജയിലിടാന്‍ വകുപ്പില്ല ഏമാനെ. . അടുത്ത ഒന്നിന് എനിക്ക് ഏഴുപതാകും ! ."
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment