തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ കുറഞ്ഞ വില 30 രൂപയാക്കുമെന്ന് ധനമന്ത്രി കെ.എം മാണി വ്യക്തമാക്കി. ഇക്കാര്യം ധനമന്ത്രാലയത്തിന്റെ പരിഗണനിയിലാണെന്നും മന്ത്രി പറഞ്ഞു. നിലവിലെ 20 രൂപയുടെയും 40 രൂപയുടെയും ടിക്കറ്റുകള്‍ സംയോജിപ്പിച്ചാകും 30 രൂപയുടെ ടിക്കറ്റ് പുറത്തിറക്കുക.
30 രൂപയുടെ ടിക്കറ്റുകള്‍ വരുന്നതോടെ 20 രൂപയുടെയും 40 രൂപയുടെയും ടിക്കറ്റുകള്‍ പിന്‍വലിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും വില്‍പന നികുതി ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക സ്ഥലം അനുവദിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കമന്‍റ്: ടിക്കറ്റിന്റെ വില 30-നു പകരം 300 ആക്ക്, തെണ്ടുന്നതു അന്തസ്സായി തന്നെയാവട്ടെ.
-കെ എ സോളമന്‍
No comments:
Post a Comment