കോഴിക്കോട്: തൃശൂര്‍ ഡി.സി.സിയില്‍ നിന്നും പന്ത്രണ്ട് പേര്‍ ഭാരവാഹിത്വം രാജിവെച്ച സംഭവം ഹൈക്കമാന്റിനോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. രാജി വെച്ചവര്‍ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്യപ്രസ്താവന പാടില്ലെന്ന് പറഞ്ഞാല്‍ മാത്രം പോരെന്നും അത് നടപ്പാക്കാനുള്ള ആര്‍ജ്ജവം നേതൃത്വം കാണിക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. പുനഃസംഘടനയുടെ ഭാഗമായി തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം എ വിഭാഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഐ വിഭാഗത്തിലെ വൈസ് പ്രസിഡന്റും ട്രഷററും അടക്കം പന്ത്രണ്ട് ഡി. സി.സി. ഭാരവാഹികള്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
Comment: കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ ഊത്തയിളക്കമാണ്. ഭരണം മാറുമ്പോള്‍ താനേ താറും.
-കെ എ സോളമന്‍
No comments:
Post a Comment