കൊല്ലം: സ്ത്രീകളുടെ പ്രസവം ലൈവായി കാണാന്‍ കാത്തിരിക്കുന്നതാണ് ഇന്നത്തെ അവസ്ഥയെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
കൊല്ലം പ്രസ് ക്ലബ്ബില്‍ പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചില ഫോട്ടോകള്‍ കാണുമ്പോള്‍ സംഭവങ്ങളുടെ തീവ്രതയും ദുഃഖവും മനസിലാകും. ചരിത്രത്തിന്റെ നേര്‍രേഖയാണ് ഫോട്ടോഗ്രാഫി പറയുന്നത്. വിദേശത്തുനിന്നും ഇവിടെയെത്തി ഒരാഴ്ചയോളം കാത്തിരുന്ന് ആനയുടെ പ്രസവം ചിത്രീകരിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ മനുഷ്യ സ്ത്രീയുടെ പ്രസവം ചിത്രീകരിക്കുന്നു. ഒരു നടന്‍ തന്നെ പറയും രാവിലെ സ്വര്‍ണം വാങ്ങാന്‍ ഉച്ചക്ക് പറയും പണയം വയ്ക്കാന്‍. വൈകിട്ടെന്താ പരിപാടിയെന്നാണ് പിന്നെ ചോദ്യം. താരങ്ങള്‍ പറയുന്നതിന് പിറകേ പോകുന്ന ആളുകളും നമ്മുടെ നാട്ടിലുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

കമന്‍റ് : ഇതേതാണ്ട് പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലിന്റെ പേര് പുറത്തു മിണ്ടാത്തതു പോലെ. പ്രസവം ലൈവാക്കാന്‍ അനുവദിച്ച മനുഷ്യസ്ത്രീ നടി ശ്വേതമേനോന്‍ ആണെന്നും വൈകിട്ടെന്താ പരിപാടിയെന്നു ചോദിച്ച നടന്‍ മോഹന്‍ലാല്‍ ആണെന്നും തെളിച്ചു പറയണം സ്പീക്കര്‍ സാറേ.
-കെ എ സോളമന്‍
No comments:
Post a Comment