തിരുവനന്തപുരം: സംസ്ഥാനത്തെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുവജനസംഘടനകളുമായി കൂടിയാലോചന നടത്തിയ ശേഷം മാത്രമേ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നകാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എടുക്കൂ.സംസ്ഥാനത്ത് നിയമനനിരോധനമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കെ. മുരളീധരന്‍ എംഎല്‍എ നല്‍കിയ കത്ത് തന്റെ പരിഗണനയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിബിഐ ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് മുരളി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ കത്തില്‍ നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
Comment :പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് അതിന്റെ ഒരു രീതി. മാര്‍ച്ച് 31-നു മാണി അത് ഒറ്റയ്ക്ക് ചെയ്തുകൊള്ളും !
-കെ എ സോളമന്‍
പിഎസ് : ഇതോടൊപ്പം മുഖ്യമന്ത്രിയുടെ മുന്‍ പ്രസ്താവനകളും വായിക്കുന്നത് നന്ന്
18-ജൂലായില്‍(2012,) പ്രസിദ്ധീകരിച്ചത്
പിഎസ് : ഇതോടൊപ്പം മുഖ്യമന്ത്രിയുടെ മുന്‍ പ്രസ്താവനകളും വായിക്കുന്നത് നന്ന്
18-ജൂലായില്‍(2012,) പ്രസിദ്ധീകരിച്ചത്
പെന്‍ഷന്‍ പ്രായം: യാഥാര്‍ഥ്യം ഉള്‍ക്കൊള്ളേണ്ടിവരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍, പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ എന്നീകാര്യങ്ങളില്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാരിന് മുന്നോട്ടു പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ തീരുമാനം എടുക്കേണ്ടി വരും.
യുവജനങ്ങളുമായും സര്‍വീസ് സംഘടനകളുമായും ചര്‍ച്ച ചെയ്ത് അവരെ വിശ്വാസത്തിലെടുത്തേ തീരുമാനം എടുക്കൂ. യുവജനങ്ങള്‍ക്ക് വിശ്വാസം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിര്‍ണായകമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തലും പങ്കാളിത്ത പെന്‍ഷനും മന്ത്രിസഭയുടെ പരിശോധനയിലാണ്.

WEDNESDAY, 15 FEBRUARY 2012
പെന്‍ഷന്‍പ്രായം: ചര്‍ച്ചയില്‍ തീരുമാനമായില്ല
തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തുന്ന കാര്യം യു.ഡി.എഫ് യോഗത്തിനുശേഷം ചര്‍ച്ചചെയ്തു തീരുമാനിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമായിരുന്നില്ല.
സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പെന്‍ഷന്‍ പ്രായം ഏകീകരണം ഒഴിവാക്കി വിരമിക്കല്‍ പ്രായം 56 ആയി നിജപ്പെടുത്താനായിരുന്നു ധാരണ. സര്‍വീസ് സംഘടനകള്‍ ഇക്കാര്യത്തില്‍ വന്‍ സമ്മദര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. ഇതോടൊപ്പം യുവാക്കളുടെ പ്രതികരണവും മുന്‍കൂട്ടി കണ്ടുള്ള പാക്കേജായിരിക്കും യുഡിഎഫ് യോഗത്തില്‍ തയ്യാറാക്കുക.

No comments:
Post a Comment