Sunday, 16 December 2012

അഞ്ചംഗ കുടുംബത്തിന് ഒരു മാസത്തെ ചെലവ്‌ 600 രൂപയെന്ന്‌


ന്യൂദല്‍ഹി: അഞ്ചംഗ കുടുംബത്തിനു രു മാസത്തെ ഭക്ഷണച്ചെലവിന്‌ 600 രൂപ മതിയാകുമെന്ന്‌ ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്‌. ദല്‍ഹി സര്‍ക്കാരിന്റെ സബ്സിഡിക്കു പകരം പണം പദ്ധതിയായ അന്നശ്രീയോജന ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ്‌ മുഖ്യമന്ത്രിയുടെ പരാമര്‍ശം.
അഞ്ചോളം അംഗങ്ങളുള്ള ഒരു പാവപ്പെട്ട കുടുംബത്തിന്‌ ഒരു മാസം ചപ്പാത്തിയും ദാലും ചോറും കഴിക്കാന്‍ സബ്സീഡിയായി ലഭിക്കുന്ന 600 രൂപ മതിയെന്നായിരുന്നു ദീക്ഷിതിന്റെ നിരീക്ഷണം. ത്യാഗരാജ സ്റ്റേഡിയത്തില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സബ്സിഡി പണം നേരിട്ട്‌ നല്‍കുന്ന പദ്ധതിയില്‍പ്പെടുത്തി ദല്‍ഹി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘അന്നശ്രീ യോജന’ പദ്ധതിക്കായി 200 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ദീക്ഷിത്‌ പറഞ്ഞു. ഷീല ദീക്ഷിതിന്റെ പരാമര്‍ശത്തിനെതിരെ വനിതാ ക്ഷേമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്‌.
ഏഴംഗ കുടുംബത്തിനു പ്രതിമാസം 3000 രൂപ ലഭിച്ചാല്‍ പോലും ജീവിക്കാന്‍ കഴിയില്ലെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.
Comment : 600 രൂപയ്ക്കു ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്നു 19 മസാല ദോശ കിട്ടും .അഞ്ചംഗ കുടുംബത്തിന് ഒരു മാസത്തേക്ക് അത് മതിയെങ്കില്‍ മതി. പ്രധാന്‍ മന്ത്രിജി സൂചിപ്പിച്ച ലോകവിവര മില്ലാത്തവരില്‍ മുഖ്യമന്ത്രിമാരും പെടുമോ ?
K A Solaman 

No comments:

Post a Comment