തിരുവനന്തപുരം: പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ ഭാര്യ ബെറ്റിബേബിയുടെ പാചക വൈഭവത്തിന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ്. ബെറ്റി പാചക വിദഗ്ദ്ധയാണെന്നതില്‍ സംശയം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബെറ്റി ബേബി എഡിറ്റ് ചെയ്ത പാചകക്കുറിപ്പുകളുടെ സമാഹാരമായ 'പാചകറാണി'യുടെ പ്രകാശനവേളയിലാണ് പിണറായി പാചകവിചാരത്തിലേക്ക് കടന്നത്. കേരളത്തിലെ പഴയ പല വിഭവങ്ങളും തിരിച്ചുവരാത്ത വിധം നഷ്ടപ്പെട്ടതായി പിണറായി പറഞ്ഞു.
കൈരളി ടി.വി.യില്‍ അവതരിപ്പിച്ച 'പാചകറാണി' എന്ന പരിപാടിയില്‍ നിന്ന് തിരഞ്ഞെടുത്ത കുറിപ്പുകളാണ് രണ്ട് സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചത്. കൈരളി ടി.വി.യില്‍ ഡിസ്ട്രിബ്യൂഷന്‍ വിഭാഗം മേധാവിയാണ് ബെറ്റിബേബി
കമന്‍റ്: കോപ്പി റൈറ്റ് ഇല്ലാത്തത് കൊണ്ട് ആര്‍ക്കും പാചകവിധി പരീക്ഷിക്കാം, പക്ഷേ വറ്റല്‍ മുളക് അത്യാവശ്യം. കറിയെല്ലാം ചുവന്നിരിക്കണം!
-കെ എ സോളമന്‍
No comments:
Post a Comment