ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ വസതിക്കു മുന്‍പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിന്‍റെ കുത്തിയിരിപ്പു സമരം തുടങ്ങി.തെക്കന്‍ ഡല്‍ഹിയില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ദീക്ഷിത്തിന്റെ മോട്ടിലാല്‍ നെഹ്‌റു മാര്‍ഗിലെ വസതിക്കു മുന്നില്‍ സംഘം കുത്തിയിരിപ്പ് സമരം നടത്തുന്നത്.മോത്തിലാല്‍ നെഹ്രു മാര്‍ഗിലെ വീടിനുമുന്നില്‍ രാവിലെ ഏഴുമണിയോടെയാണ് നൂറോളം പേരടങ്ങുന്ന സംഘം കുത്തിരിയിരിപ്പ് സമരം ആരംഭിച്ചത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കെജ്‌രിവാളും അവരോടൊപ്പം ചേര്‍ന്നു.സ്വന്തം ഭൂമിക്കു വേണ്ടിയുള്ള ജനങ്ങളുടെ സമരമാണിതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.
കമന്‍റ് : വാസസ്ഥലത്ത് നിന്നു ജനങ്ങളെ ആട്ടിപ്പായിക്കുന്നതിനെതിരെയുള്ള എല്ലാ സമരങ്ങള്‍ക്കും പൂര്‍ണ പിന്തുണ.
-കെ എ സോളമന്‍
No comments:
Post a Comment