Saturday, 15 December 2012

കനാല്‍ക്കരയില്‍ ഇരുന്ന ദമ്പതിമാരെ അപമാനിക്കല്‍: എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍




ആലപ്പുഴ: നഗരത്തിലെ കനാല്‍ക്കരയില്‍ വിശ്രമിച്ച ദമ്പതിമാരെ അപമാനിച്ച സംഭവത്തില്‍ സൗത്ത് എസ്.ഐ. ബാലചന്ദ്രന്‍ നായരെ ജില്ലാ പോലീസ് ചീഫ് കെ.ജി.ജയിംസ് സസ്‌പെന്‍ഡ് ചെയ്തു. ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റിയംഗം എം.രാജേഷിനെയും ഭാര്യ രശ്മിയെയുമാണ് സംസാരിച്ചിരിക്കുമ്പോള്‍ പിടികൂടിയത്. ദമ്പതിമാരാണെന്ന് പറഞ്ഞിട്ടും സിന്ദൂരപ്പൊട്ടും താലിമാലയും ഇല്ലെന്നുപറഞ്ഞ് ഇവരെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി അപമാനിച്ചുവെന്നാണ് ആക്ഷേപം.

എന്നാല്‍, സ്റ്റേഷനില്‍ ദമ്പതിമാരോട് വളരെ മോശമായി പെരുമാറിയ വനിതാ പോലീസിനും പോലീസ് ഡ്രൈവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാത്തതില്‍ ശാസ്ത്രസാഹിത്യപരിഷത്ത് പ്രതിഷേധിച്ചു.

പോലീസിന്റെ സദാചാര ഗുണ്ടായിസത്തിനെതിരെ 15ന് ശനിയാഴ്ച 3.30ന് ശാസ്ത്രസാഹിത്യപരിഷത്തിന്റെയും വിവിധ വനിതാ സാംസ്‌കാരിക മതേതര സംഘടനകളുടെയും നേതൃത്വത്തില്‍ ആലപ്പുഴ നഗരചത്വരത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ദമ്പതിമാരെ അപമാനിച്ചതിനെതിരെ വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ വ്യാപകമായ പ്രതികരണം ഉയര്‍ന്നിട്ടുണ്ട്. ഒരുലക്ഷത്തില്‍ അധികം പേരിലേക്ക് നെറ്റ്‌വര്‍ക്കിലൂടെ മാത്രം വിവരമെത്തി. ശാസ്ത്രസാഹിത്യപരിഷത്ത് സംഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്‌ചെയ്തപ്പോള്‍ രണ്ടുദിവസത്തിനുള്ളില്‍ 6720 പേര്‍ പങ്കുവച്ചു.


Comment:  കനാല്‍ക്കരയിലെ കാമകേളി ഉല്‍ഘോഷിക്കുന്നതിനാണ് ഇപ്പോള്‍ മാര്‍ക്കറ്റ്. പോലീസിന്റെ ഗതികേട് ആരോട് പറയാന്‍ ?ചന്തിക്കു നല്ല പെടപെടേക്കേണ്ട ചില ലോ വെയ്സ്റ്റ് ഫ്രാഡുകളും കനാല്‍ക്കരയില്‍ നിരങ്ങുന്നുണ്ട്, ഇവറ്റകളില്‍ നിന്നു ശാസ്ത്ര  സാഹിത്യ പരിഷത്തുകാരെ എങ്ങനെയാണ് തിരിച്ചറിയുക?




-K A Solaman 

No comments:

Post a Comment