ന്യൂഡല്‍ഹി: ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നീതി ആവശ്യപ്പെട്ട് രാഷ്ട്രപതിഭവനു മുന്നില്‍വരെ സമരം നടത്തിയശേഷം പുതിയൊരു പ്രതിഷേധമാര്‍ഗവുമായി സ്ത്രീകള്‍ രംഗത്തുവരുന്നു.
മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമില്ലാത്ത പുതിയൊരു സമരമാര്‍ഗം.
ഡിസംബര്‍ 26ന് ഒരു ജോലിയും ചെയ്യാതെ സമ്പൂര്‍ണ 'വനിതാബന്ദ്' ആചരിക്കാന്‍ നൂറുകണക്കിന് സ്ത്രീകള്‍ തീരുമാനിച്ചു. ഫേസ്ബുക്കില്‍ രൂപംകൊണ്ട 'ഔരത്ത് ബന്ദ്' എന്ന കൂട്ടായ്മയാണ് വനിതാബന്ദിന് ആഹ്വാനംചെയ്തത്. ഇതിന് പിന്തുണയുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി.
ഡിസംബര്‍ 26ന് പെണ്‍കുട്ടികളും സ്ത്രീകളും സ്‌കൂളിലോ കോളേജിലോ ജോലിസ്ഥലത്തോ പോകരുതെന്നും വീട്ടില്‍പ്പോലും ഒരു ജോലിയും ചെയ്യരുതെന്നും കൂട്ടായ്മ ആഹ്വാനംചെയ്യുന്നു.
''പൊതുസ്ഥലങ്ങളിലല്ല, മറിച്ച് നിത്യജീവിതത്തിലാണ് സമരം നടത്താന്‍ പോകുന്നത്. ഓടുന്ന ബസ്സില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയാവുമ്പോള്‍ രാജ്യം നട്ടെല്ലില്ലാതെ നോക്കിനില്‍ക്കുന്നു. അതിനാല്‍ സ്വയം എന്തെങ്കിലും ചെയ്‌തേ മതിയാകൂ. എല്ലാ സ്ത്രീകളും വനിതാബന്ദില്‍ പങ്കുചേരണം. ഒരുദിവസം ജോലി ചെയ്യാതിരിക്കുക. സമൂഹം എങ്ങനെ മുന്നോട്ടു പോകുമെന്ന് കാണാം''- ഫേസ്ബുക്കില്‍ കൂട്ടായ്മയ്ക്ക് രൂപംകൊടുത്ത നൂര്‍ ഇനായത്ത് പറയുന്നു. ജോലി ചെയ്യാതിരിക്കല്‍ എന്നാല്‍ ഓഫീസില്‍ പോകാതിരിക്കല്‍ മാത്രമല്ല. കുടുംബാംഗങ്ങളെ നോക്കരുത്, സാധനങ്ങള്‍ വാങ്ങാന്‍ പോകരുത്...
പുരുഷന്‍മാരെപ്പോലെ സ്ത്രീകളും സമൂഹത്തിന് പ്രധാനപ്പെട്ടതാണെന്ന് ബോധ്യപ്പെടുത്താന്‍ സമയമായെന്ന് മറ്റൊരു സ്ത്രീ ഫേസ്ബുക്കില്‍ എഴുതി. ഡിസംബര്‍
26ന് താന്‍ ജോലിചെയ്യില്ലെന്നും സ്ത്രീകള്‍ പണിമുടക്കുന്നതുവഴി രാജ്യം നിശ്ചലമാകുമെന്നും അവര്‍ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ഒട്ടേറെ കൂട്ടായ്മകള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ വെബ്‌സൈറ്റുകളില്‍ രൂപംകൊണ്ടുകഴിഞ്ഞു.

Comment: Women Facebook friends calling for a ‘women bandh’ in schools, colleges, offices, work places and houses is all rubbish. Do not set women against men and vice versa. Never deny opportunity of an elderly man’s humble desire to call a little girl sweetly and never throw away the gift he brought for the girl.
നാരി നടിച്ചിടം നാരകം നട്ടിടം ----എന്നു തുടങ്ങുന്ന ചൊല്ല് മലയാളത്തില്‍ തന്നെയല്ലേ?
-കെ എ സോളമന്‍
No comments:
Post a Comment