Thursday, 27 December 2012

ഹരിഹരവര്‍മ രാജകുടുംബാംഗമല്ല -ക്ഷത്രിയക്ഷേമ സഭ



തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ രത്‌നക്കച്ചവടത്തിനിടെ കൊല്ലപ്പെട്ട ഹരിഹരവര്‍മ മാവേലിക്കര കുടുംബാംഗമല്ലെന്ന് ക്ഷത്രിയക്ഷേമസഭ അറിയിച്ചു.

ഹരിഹരവര്‍മയേ്ക്കാ പിതാവ് ഭാസ്‌കരവര്‍മയേ്ക്കാ മാവേലിക്കരയിലുള്ള ഒരു കൊട്ടാരവുമായും ബന്ധമില്ല. മാവേലിക്കര കൊട്ടാരത്തിലും പൂഞ്ഞാര്‍ കൊട്ടാരത്തിലും ഈ രണ്ട് പേരുകളിലുള്ള ആരുമില്ല. രാജ, വര്‍മ, തമ്പുരാന്‍, തമ്പുരാട്ടി എന്ന പേരുകള്‍ കച്ചവട ലക്ഷ്യത്തോടെ ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്നുണ്ടെന്നും സംഭവത്തിലെ യഥാര്‍ഥ കുറ്റവാളികളെ പിടികൂടാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നും സഭാ പ്രസിഡന്റ് പി. ജി. ശശികുമാര്‍ വര്‍മ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Comment: ഹരിഹരവര്‍മ രാജകുടുംബാംഗമാണെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമായിരിക്കും. ഈ രാജാക്കന്മാരുടെ ഒരു തമാശ!
-കെ എ സോളമന്‍ 

No comments:

Post a Comment