മുംബൈ: മലയാളിയും ബോളിവുഡ് നടിയുമായ വിദ്യാ ബാലനും യു.ടി.വി. മോഷന്‍ പിക്‌ച്ചേഴ്‌സ് സി.ഇ.ഒ. സിദ്ധാര്‍ഥ് റോയ് കപൂറും വിവാഹിതയായി. പുലര്‍ച്ചെ 4.45ന് ബാന്ദ്രയിലെ ഗ്രീന്‍ മെയില്‍ ബംഗ്ലാവിലായിരുന്നു വിവാഹ ചടങ്ങുകള്‍. തീര്‍ത്തും സ്വകാര്യമായി നടന്ന വിവാഹചടങ്ങുകള്‍ ഒരുമണിക്കൂറോളം നീണ്ടുനിന്നു. തമിഴ്-പഞ്ചാബി രീതികള്‍ സമന്വയിപ്പിച്ചായിരുന്നു ചടങ്ങുകള്‍.
പരമ്പരാഗത രീതിയിലുള്ള വേഷവിധാനങ്ങള്‍ അണിഞ്ഞാണ് വിദ്യയും സിദ്ധാര്‍ഥും വിവാഹത്തിനെത്തിയത്. വിദ്യയുടെ പ്രിയപ്പെട്ട ഡിസൈനര്‍ സഭ്യസാചി മുഖര്‍ജി രൂപകല്‍പന ചെയ്ത കാഞ്ചീപുരം സാരി ബംഗാളി രീതിയില്‍ അണിഞ്ഞാണ് വിദ്യ എത്തിയത്. പരമ്പരാഗതശൈലിയിലുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. കുടുംബാഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങുകളില്‍ വിദ്യയുടെ പിതാവ് പി.ആര്‍ ബാലന്‍, അമ്മ സരസ്വതി, മുതിര്‍ന്ന സഹോദരി പ്രിയ, ഭര്‍ത്താവ് കേദാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇരുവരുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച രാത്രി വിദ്യയുടെ ജുഹുവിലുളള വീട്ടില്‍ വിവാഹമോതിരമിടല്‍ ചടങ്ങ് നടന്നിരുന്നു. വിദ്യാ ബാലന്‍ മലയാളിയും സിദ്ധാര്‍ഥ് റോയ് കപൂര്‍ പഞ്ചാബ് സ്വദേശിയുമാണ്. വിദ്യാബാലനും സിദ്ധാര്‍ഥ് റോയ് കപൂറും കരീബിയന്‍ ദ്വീപിലായിരിക്കും മധുവിധു ആഘോഷിക്കുക.
Comment: ദാമ്പത്യം എങ്ങനെ സക്സസ്ഫുള്‍ ആക്കാമെന്ന് കാവ്യാമാധവന്‍, മമ്ത മോഹന്‍ദാസ് എന്നീ നടികളോടു ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.
-കെ എ സോളമന്‍
No comments:
Post a Comment