തൂക്കമളന്ന് ഒരു ഫ്രീ ടിക്കറ്റ്
ഞങ്ങള്‍ ഇങ്ങനാണ് ഭായ്'ആത്മവിശ്വാസത്തോടെ ഏറ്റുപാടിയത് കേരളത്തിലെ 450 തടിമാടന്‍മാര്‍. 'ക്രിസ്മസ് നാളില്‍ പ്രകാശം പരത്താനെത്തിയ കള്ളതടിയന്റെ ഫാനാകാന്‍ സംസ്ഥാനത്തെ തടിയന്‍മാര്‍ക്കായി വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയ സൗജന്യസുവര്‍ണാവസരം സ്വന്തമാക്കാന്‍ 100 കിലോയ്ക്കുമുകളിലുള്ള 450 ഒത്ത തടിമാടന്‍മാര്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഉണ്ടയായ ലോകം അവസാനിക്കുമെന്ന് കിംവദന്തി പരന്ന ദിനത്തില്‍ തന്നെയായിരുന്നു സൂപ്പര്‍ താരചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ 'ടാ തടിയായ്ത്ത എത്തിയത്. സൗജന്യ ഷോ ആസ്വദിക്കാന്‍ കേരളത്തില്‍ മൊത്തം 15 കേന്ദ്രങ്ങളിലായി 450 തടിയന്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ തടിയ സമ്പത്ത് തിരുവനന്തപുരത്തിനായിരുന്നു-105 പേര്‍. ഏറ്റവും തൂക്കം കൂടിയ ആള്‍ കോട്ടയത്തുനിന്നുമായിരുന്നു-150 നു മുകളില്‍ തൂക്കവുമായെത്തിയ നോയല്‍ ജെറി. തിരുവനന്തപുരം ശ്രീയില്‍ സംവിധായകന്‍ ഷാജി കൈലാസും മണിയന്‍പിള്ള രാജുവും ചേര്‍ന്ന് ആദ്യഷോയുടെ ടിക്കറ്റ് പുറത്തിറക്കി. കൊച്ചിയില്‍ സവിതയിലെത്തിയ വണ്ണക്കാരില്‍ നിന്ന് സൗജന്യ ഷോ ഭാഗ്യം 60 പേര്‍ക്കായിരുന്നു. ഇവരുമായി കൂട്ടുകൂടാന്‍ തടിയനും നടനുമായ ഡി.ജെ ശേഖറും സംവിധായകന്‍ ആഷിക് അബുവും നിര്‍മ്മാതാവ് ആന്റോ ജോസഫും നടന്‍ നിവിന്‍ പോളിയും ശ്രീനാഥ് ബാസിയും ക്യാമറചലിപ്പിച്ച ഷൈജു ഖാലിദും സമീര്‍ താഹിറും മമാസും എത്തിയിരുന്നു. ശേഖറിന്റെ കുടുംബവും പ്രദര്‍ശനത്തിനെത്തിയിരുന്നു.
കമെന്‍റ് : തടിയന്‍മാര്‍ ഒരുപണിയുമില്ലാത്തവരും പോഴന്‍മാരുമാണെന്ന് മനസ്സിലായി. അല്ലെങ്കില്‍ ഈ പൊളിപ്പടം കാണാന്‍ തീറ്റ മതിയാക്കി ഓടുമായിരുന്നോ? ഫ്രീ ടിക്കറ്റിനൊപ്പം ബിരിയാണി കൂടി ഉണ്ടെന്നു പറഞ്ഞിരുന്നെങ്കില്‍ തടിയന്‍ മാരുടെ എണ്ണം കൂടുമായിരുന്നു.
കെ എ സോളമന്‍
No comments:
Post a Comment