Friday 14 December 2012

ചാരക്കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ലെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ചാരക്കേസ് സംബന്ധിച്ച് ഒരു നിവേദനം സrക്കാരിന് ലഭിച്ചിട്ടുണ്ട്. ഇത് സrക്കാr പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എം. ചന്ദ്രന്‍, കോലിയക്കോട്‌ കൃഷ്ണന്‍ നായര്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക്‌ രേഖാമൂലം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേസില്‍ ദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും എന്നാല്‍ അച്ചടക്ക നടപടി വേണ്ടെന്നാണ്‌ നിലവില്‍ സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സിബി മാത്യൂസ്‌ അടക്കം മൂന്ന്‌ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നായിരുന്നു സിബിഐ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നത്‌. കെ. മുരളീധരന്‍ അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട്‌ രംഗത്തെത്തിയിരുന്നു.
Comment: കെ മുരളീധരനെതിരെ നടപടിയുണ്ടാകുമോ?
-കെ എ സോളമന്‍ 

No comments:

Post a Comment