മഴ എനിക്കെന്നും ദുഖം
കൊടിയ വിശപ്പിന്‍ പ്രതീകം
മഴ കാണാന്‍ എനിക്കില്ല മോഹം
തോരാത്ത മഴയാണെന്‍ നിരാശ.
മഴ കാണാന്‍ എനിക്കില്ല മോഹം
തോരാത്ത മഴയാണെന്‍ നിരാശ.
ചിതറിത്തെറിക്കുന്ന തുള്ളികള്‍
സ്ഫടികചീളുകള്‍ പോലെ മഴ.
രാവിന്റെ രൂപം മഴയ്ക്കുമുന്നില്‍
മറക്കാന്‍ വയ്യാത്ത പേക്കിനാവായ്
തൂവല്‍ സ്പര്‍ശമെന്നാരു ചൊല്ലി
മഴയേ മോഹിച്ച പ്രണയിനിയോ ?
മണ്ണിന്റെ നിശ്വാസമല്ല കേള്‍പ്പു
മഴയുടെ സീല്‍ക്കാര ശബ്ദരൌദ്രം
മഴയുടെ സംഗീതം മഴയുടെ ഗന്ധം
മഴയുടെ സംഗീതം മഴയുടെ ഗന്ധം
മണ്ണിന്റെ നിശ്വാസസംഗീത ലഹരി
ഒട്ടുണ്ട് പാഴ്വാക്ക്, തണുപ്പിന്റെ സൂചി
ഒട്ടുണ്ട് പാഴ്വാക്ക്, തണുപ്പിന്റെ സൂചി
കുത്തിനോവിച്ച രാവുകള്‍ ഒത്തിരി
ഓലപ്പുരയ്ക്കുള്ളിലെ മഴനൂലുകള്‍
ഓരോന്നായി ചുറ്റിയെന്നെ വരിയവെ
കവിയല്ല ഞാന്‍ കാമുകനുമല്ല
മഴയോട് ചേര്‍ന്നങ്ങു കിന്നരിക്കാന്‍
കാറ്റിന്റെ കിന്നാരം മഴയുടെമര്‍മ്മരം...
പുല്ലാംകുഴല്‍വിളി ഇന്ന്പെയ്യുംമഴ---
പുല്ലാംകുഴല്‍വിളി ഇന്ന്പെയ്യുംമഴ---
തീയാണ്ഉള്ളില്‍ മാനം കറുത്താല്‍
തോരാത്ത മഴയാണെന്ടെ നിരാശ.
-കെ എ സോളമന്‍
No comments:
Post a Comment