Sunday, 23 December 2012

ഈ ദൈവം ഇനി ഏകദിനത്തിനില്ല
















മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസം ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചു. ഇന്നലെ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ ക്രിക്കറ്റിന്റെ ദൈവത്തിന്റെ തീരുമാനം വന്നത്‌. വിരമിക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട്‌ സച്ചിന്‍ ബിസിസിഐക്ക്‌ കത്തെഴുതുകയായിരുന്നു. വിരമിക്കല്‍ വാര്‍ത്ത ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്‌. പാക്കിസ്ഥാനെതിരെയും തുടര്‍ന്ന്‌ ഇംഗ്ലണ്ടിനെതിരെയുമുള്ള ഏകദിനങ്ങളില്‍ സച്ചിന്‍ കളിച്ചേക്കുമെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ്‌ വിരമിക്കല്‍ പ്രഖ്യാപനം വന്നത്‌.
‘ഏകദിന ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ലോകകപ്പ്‌ നേടിയ ടീമില്‍ അംഗമാകാന്‍ കഴിഞ്ഞത്‌ ഭാഗ്യവും സ്വപ്നസാക്ഷാത്കാരവുമായി. 2015 ലെ ലോകകപ്പിനുള്ള ടീമിന്റെ തയാറെടുപ്പുകള്‍ തുടങ്ങാന്‍ സമയമായി. ഇന്ത്യന്‍ ടീമിന്റെ നല്ല ഭാവിക്കായി ആശംസകള്‍ നേരുന്നു. വര്‍ഷങ്ങളായി എനിക്ക്‌ എല്ലാ പിന്തുണയും സ്നേഹവും നല്‍കിയ എല്ലാവര്‍ക്കും നന്ദി’ പ്രസ്താവനയില്‍ സച്ചിന്‍ പറഞ്ഞു.
Comment: സച്ചിന്‍ ഇല്ലെങ്കില്‍ ഉറക്കം നഷ്ടമാകുന്നവര്‍ക്ക് തീരുമാനം പ്രശ്നമായേക്കും 
-കെ എ സോളമന്‍ 

No comments:

Post a Comment