Tuesday 11 December 2012

ലോഡ് ഷെഡ്ഡിങ് സമയം കൂട്ടില്ല-മന്ത്രി ആര്യാടന്‍ മുഹമ്മദ്




തിരുവനന്തപുരം: പ്രതിമാസം 200 കോടി രൂപ നഷ്ടം സഹിച്ചാണ് കെ.എസ്.ഇ.ബി. പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതെന്നും നഷ്ടം കുറയ്ക്കാനായി ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുകയില്ലെന്നും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു.

പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതില്‍ കെ.എസ്.ഇ.ബി. അനാസ്ഥ കാണിച്ചിട്ടില്ല. സൗത്ത് സോണില്‍ ലഭ്യമാകുന്നതില്‍ 50 ശതമാനത്തിലേറെ വൈദ്യുതി വാങ്ങുന്നത് കേരളമാണ്. കൂടുതല്‍ വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 10 മണിക്കൂറിലേറെ പവര്‍കട്ടുള്ളപ്പോള്‍ സംസ്ഥാനത്ത് അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡങ് മാത്രമാണുള്ളതെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ജലവൈദ്യുതി നിലയങ്ങളുടെ സ്ഥാപിത ശേഷിയുടെ 80 ശതമാനം ഉത്പാദനസജ്ജമാക്കിയിട്ടുണ്ട്. ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം കേരളത്തിന് 958.33 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്. കൂടാതെ അണ്‍ലോക്കേറ്റഡ് വിഹിതത്തില്‍നിന്നും 264.07 മെഗാവാട്ട് വൈദ്യുതിയും ലഭിക്കുന്നുണ്ട്. ഇതിനു പുറമേ 100 മെഗാവാട്ട് അധികവിഹിതം നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചതായി മന്ത്രി അറിയിച്ചു.
Comment: ലോഡ് ഷെഡ്ഡിങ് സമയം കൂട്ടിക്കോളൂ മന്ത്രിജി , ഒരുവിധപ്പെട്ട എ പി എല്‍/ ///ബി പി എല്‍ ജനത്തിന് ഇന്‍വെര്‍ട്ടര്‍ ഉണ്ട് . ഇന്‍വെര്‍ട്ടര്‍ കമ്പനികള്‍ പച്ച പിടിക്കണമെന്നതാണല്ലോ നുമ്മടെ ഉത്തേശം!
-കെ എ സോളമന്‍ 

No comments:

Post a Comment