Friday 21 December 2012

എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌










തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള പരിഷ്കരണം 10 വര്‍ഷത്തിലൊരിക്കലാക്കണമെന്നതുള്‍പ്പെടെയുള്ള നിയമസഭാ എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലേത്‌ ശുപാര്‍ശകളല്ല നിര്‍ദേശങ്ങള്‍ മാത്രമാണെന്നും ഇത്‌ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന്‌ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം പത്തു വര്‍ഷത്തിലൊരിക്കലാക്കണമെന്നും താഴെതട്ടിലുള്ള ജീവനക്കാരുടെ സ്ഥിരം നിയമനം ഒഴിവാക്കി പുറംകരാര്‍ നല്‍കണമെന്നതുമടക്കമുള്ള ശുപാര്‍ശകളാണ്‌ നിയമസഭാ എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുള്ളത്‌. എന്നാല്‍ ഈ റിപ്പോര്‍ട്ടിലുള്ളത്‌ നിര്‍ദ്ദേശങ്ങളാണെന്നും അതു നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നുമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയില്‍ വ്യക്തമാക്കിയത്‌. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന്‌ അടിയന്തരപ്രമേയ നോട്ടീസിന്‌ സ്പീക്കര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. 2003 ലെ ധനവിനിയോഗ നയത്തിന്റെ അടിസ്ഥാനത്തില്‍ നിയോഗിച്ച എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ്‌ ഇന്നലെ സഭയില്‍ സമര്‍പ്പിച്ചത്‌.
Comment: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം പത്തു വര്‍ഷത്തിലൊരിക്കലാക്കണമെന്നും താഴെതട്ടിലുള്ള ജീവനക്കാരുടെ സ്ഥിരം നിയമനം ഒഴിവാക്കി പുറംകരാര്‍ നല്‍കണമെന്നതുമടക്കമുള്ള നിയമസഭാ എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയുശുപാര്‍ശകള്‍ അറുപിന്തിരിപ്പന്‍ 
-കെ എ സോളമന്‍ 

No comments:

Post a Comment