Friday, 21 December 2012

അറിയാതെ – കവിത -കെ എ സോളമന്‍



beautiful!!

















എങ്ങനെയാണ് നീ ചുണ്ടുകള്‍ തണുപ്പിക്കുന്നത്
പൊള്ളുന്ന ഒരു ചുംബനത്തിന് മേല്‍
എങ്ങനെയാണ് നീ വിയര്‍പ്പാറ്റുന്നത്
തിളച്ചുമറിഞ്ഞ നിന്റെ ശരീരത്തിന്ടെ
എങ്ങോട്ടാണ് നീ കണ്ണുകള്‍ പായ്ക്കുന്നത്
പ്രേമാര്‍ദ്രമായൊരു നോക്കിനൊടുവില്‍
എങ്ങനെയാണ് നീ ആസ്വരം കേള്‍ക്കാതിരിക്കുന്നത്
ഒരിയ്ക്കലും മറക്കില്ലെന്ന്പറഞ്ഞോരാസ്വരം  

നിശ്ചയമായും നീ ഓര്‍ക്കുന്നുണ്ടാകും
നീ എന്നെ ക്ഷണിച്ചോരാ ദിനം
മയക്കമാര്‍ന്നോരാ കണ്ണുകള്‍
നിന്റെ പതിവു യാത്രാമൊഴി
നിന്റെ ചുംബനത്തിന്റെ തണുപ്പ്
നിന്റെ മുഖത്തെ നവ്യ ഭാവങ്ങള്‍
അതെന്നോട് പറഞ്ഞു
അല്ല എന്തോ പറയാനുള്ളത് പോലെ തോന്നി  
എങ്ങനെയെന്നോ
വേദന അറിയാതെ
സ്പര്‍ശ മറിയാതെ  
സ്പന്ദനമില്ലാതെ

ഒരു ചൂട് നിമിഷത്തിന് ശേഷം
നിന്റെ ഹൃദയസ്പന്ദനം എങ്ങനെ
ജീവന്‍ സ്വതന്ത്രമാകുന്നത് എങ്ങനെ
ഒരു പുതിയ കൂട്ടുകാരന്‍
പുതിയ ഹൃദയ പാഠങ്ങള്‍
വീണ്ടും പ്രണയിക്കുക ക്രൂരമാണ്  
ഒരു പക്ഷേ നീഎന്നെ ഓര്‍ക്കുന്നില്ലായിരിക്കും
ചരിതത്താളിലെ പഴയ പ്രണയകഥ
ആരോ ചരടില്‍കെട്ടിയ പട്ടം ഞാന്‍
പൊട്ടിവീണതോ നിന്റെ മുന്നില്‍
വളരെവേഗത്തില്‍ വളരെ വികാരത്തില്‍
എന്റെ സഹനങ്ങളുടെ നെറുകയില്‍
ഞാന്‍ കരുതി നീ കരുത്താകുമെന്ന്

ഞാന്‍ അറിയേണ്ടതായിരുന്നു
നീ എന്നെ ക്ഷണിച്ചപ്പോള്‍
നിന്റെ കണ്ണിലെ മയക്കം
പതിവു വിരഹ രംഗങ്ങള്‍,
വിടവാങ്ങലിലെ പൊയ് വാക്കുകള്‍
തണുത്ത ചുംബനം
നിന്‍ മുഖ വികാരങ്ങള്‍
അവ എന്നോടു പറഞ്ഞു
അല്ല എന്തോ പ്രായനുള്ളത് പോലെ
എങ്ങനെയെന്നോ
ചേതനയില്ലാതെ
വേദന അറിയാതെ
സ്പന്ദനമില്ലാതെ
സ്പര്‍ശ മറിയാതെ  
അറിയാതെ , അറിയാതെ------

No comments:

Post a Comment