Monday, 24 December 2012

അതിക്രമങ്ങള്‍ക്കെതിരെ കനാല്‍ക്കരയില്‍ സല്ലാപം



ആലപ്പുഴ:യുവദമ്പതിമാരായ രശ്മിയും രാജേഷിനും പോലീസില്‍നിന്ന് തിക്താനുഭവമുണ്ടായ കനാല്‍ക്കരയില്‍ അതിക്രമങ്ങള്‍ക്കെതിരെ സൗഹൃദ ഒത്തുചേരല്‍. സര്‍ഗാത്മകതയുടെ രൂപത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും പോലീസുകാരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല.

സ്ത്രീ പുരുഷ ബന്ധങ്ങളില്‍ തുല്യതയിലൂടെ അക്രമങ്ങളെ ചെറുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് 'സല്ലാപം' എന്ന പേരില്‍ ഒത്തുചേരല്‍ നടത്തിയത്. പാട്ട്, കവിത, ചിത്രം, ശില്പം, സംവാദം എന്നിവയിലൂടെ സമാന ചിന്താഗതിക്കാര്‍ കൂട്ടായ്മയില്‍ പ്രതികരിച്ചു. കനാല്‍ക്കരയില്‍ പ്രദര്‍ശനതീരവും സംവാദതീരവും ചിത്ര-ശില്പ തീരവുമായി. ദമ്പതിമാരെ പോലീസ് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളില്‍വന്ന വാര്‍ത്തകളായിരുന്നു പ്രദര്‍ശന തീരത്ത്. സംവാദതീരത്ത് സര്‍ഗാത്മകതയിലൂടെ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ സംവദിച്ചു. ചിത്ര-ശില്പതീരത്ത് ശില്പങ്ങള്‍ ഉണ്ടാക്കിയും ചിത്രങ്ങള്‍ വരച്ചും കലാകാരന്മാര്‍ അവരുടെ പ്രതികരണം അറിയിച്ചു. അതിക്രമം, സദാചാരത്തിന്റെ അതിര്‍വരമ്പ് എന്നീ വിഷയങ്ങളിലായിരുന്നു തുറന്ന സംവാദം.

ഞായറാഴ്ച വൈകിട്ട് നാലുമണിക്കാരംഭിച്ച സല്ലാപം ഏഴുമണിയോടെ അവസാനിച്ചു.

Comment: ശാസ്ത്രവും സാഹിത്യവും പരണത്തു വെച്ചിട്ടു പ്രേമ സല്ലാപമാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലവിലെ പണി.  പോലീസിന് പകരം കനാല്‍ കരയിലും കടപ്പുറത്തുമുള്ള അനാശാസ്യവും മയക്കുമരുന്നു കച്ചോടവും നിയന്ത്രിക്കുന്നതി ഇനിമുതല്‍ പരിഷത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും.

-കെ എ സോളമന്‍  

No comments:

Post a Comment