Tuesday, 25 December 2012

ചെന്നിത്തലക്കെതിരെ മുരളീധരന്‍ വീണ്ടും രംഗത്ത്



തിരുവനന്തപുരം: രമേശ് ചെന്നിത്തലയക്കെതിരെ കെ. മുരളീധരന്‍ വീണ്ടും രംഗത്തെത്തി. ചെന്നിത്തല പ്രസിഡന്റായിരിക്കുന്ന കാലത്ത് നീതി ലഭിക്കില്ലെന്ന തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കില്ലെന്ന് മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എല്ലാവരും എല്ലാക്കാലത്തും ആനപ്പുറത്ത് ഇരിക്കില്ല. എന്തൊക്കെ അപമാനം സഹിച്ചാലും പാര്‍ട്ടിയില്‍ തുടരുമെന്ന് തീരുമാനിച്ചാണ് കോണ്‍ഗ്രസിലേക്ക മടങ്ങിയത്. അതില്‍ മാറ്റമില്ല. തൃശൂര്‍ ഡി.സി.സി. പ്രസിഡന്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നതായും മുരളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു..

Comment: 25-ലെ മാതൃഭൂമി വാര്‍ത്തയാണ്, വായിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ല. ചെന്നിത്തല പ്രസിഡന്റായിരിക്കുന്ന കാലത്ത് നീതി ലഭിക്കുമെന്ന  തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് മുരളീധരന്‍ പറഞ്ഞതായി കരുതിക്കോട്ടെ!
-കെ എ സോളമന്‍  

No comments:

Post a Comment